മരക്കാറില്‍ പ്രിയദര്‍ശന്‍റെ സഹായിയായി മേജര്‍ രവി, അതുകഴിഞ്ഞ് മോഹന്‍ലാലിനൊപ്പമുള്ള സിനിമ, കാണാം!

Recommended Video

നടന വിസ്മയം മോഹൻലാലിനൊപ്പം മേജർ രവിയും | filmibeat Malayalam

മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുന്ന നിരവധി ബ്രഹ്മാണ്ഡ സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ചരിത്ര സിനിമകളിലെ ഇതിഹാസ പുരുഷന്‍മാരാവാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങളെല്ലാം. കേരളപ്പിറവി ദിനത്തിലായിരുന്നു മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന കുഞ്ഞാലി മരക്കാറിനെക്കുറിച്ച് പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അതേ ദിവസം തന്നെയാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനവുമായി ഷാജി നടേശനും സംഘവുമെത്തിയത്. മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന കുഞ്ഞാലി മരക്കാറിന്റെ പ്രാഥമിക ജോലികള്‍ ആരംഭിച്ചുവെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് രണ്ട് വിഭാഗവും സിനിമയാക്കുന്നത്.

ഒരേ പശ്ചാത്തലത്തിലുള്ള ചിത്രവുമായി താരരാജാക്കന്‍മാര്‍ എത്തിയാല്‍ എങ്ങനെയിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ തന്റെ സിനിമ ആരംഭിക്കാന്‍ വൈകുമെന്ന് സന്തോഷ് ശിവന്‍ വ്യക്തമാക്കിയതോടെയാണ് തന്റെ സിനിമയുമായി നീങ്ങാന്‍ പ്രിയദര്‍ശന്‍ തീരുമാനിച്ചത്. അടുത്തിടെയായിരുന്നു ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ആശീര്‍വാദ് സിനിമസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരിനൊപ്പം ഡോക്ടര്‍ സികെ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന് പേര് നല്‍കിയിട്ടുള്ളത്.

പ്രിയദര്‍ശനൊപ്പം പ്രവര്‍ത്തിക്കുന്നു

പ്രിയദര്‍ശനൊപ്പം പ്രവര്‍ത്തിക്കുന്നു

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരക്കാറില്‍ സംവിധാന സഹായിയായി താനുമുണ്ടാവുമെന്ന് മേജര്‍ രവി വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. തന്റെതായി പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ തുടങ്ങാന്‍ അല്‍പ്പം വൈകും. അതിനിടയിലാണ് ഗുരുതുല്യനായ പ്രിയദര്‍ശനൊപ്പം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

നിവിന്‍ പോളിക്കൊപ്പമുള്ള സിനിമ

നിവിന്‍ പോളിക്കൊപ്പമുള്ള സിനിമ

പട്ടാളക്കഥയുമായാണ് മേജര്‍ രവി എത്താറുള്ളത്. പട്ടാള പശ്ചാത്തലത്തിലല്ലാതെ ഒരുക്കുന്ന ചിത്രവുമായി എത്തുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നിവിന്‍ പോളിയാണ് അദ്ദേഹത്തിന്റെ ചിത്രത്തില്‍ നായകനായി എത്തുന്നത്. കായംകുളം കൊച്ചുണ്ണിയുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ പൂര്‍ത്തിയായാല്‍ നിവിന്‍ ഈ സിനിമയിലേക്കെത്തുമെന്നറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

മോഹന്‍ലാലിനെ വെച്ച് പുതിയ സിനിമ

മോഹന്‍ലാലിനെ വെച്ച് പുതിയ സിനിമ

ചെറിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒരുമിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ചായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടത്. ആറാം തമ്പുരാന്‍ പോലെയൊരു നാടന്‍ ചിത്രമാണ് മനസ്സിലുള്ളത്. പതിവ് ശൈലിയില്‍ നിന്നും മാറി അത്തരത്തിലൊരു ചിത്രമൊരുക്കാനാണ് താന്‍ ഇനി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മരക്കാറിന്റെ വര്‍ക്ക് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഈ സിനിമയിലേക്ക് കടക്കുന്നതെന്നും സംവിധായകന്‍ പറയുന്നു.

നവംബറില്‍ ചിത്രീകരണം തുടങ്ങുന്നു

നവംബറില്‍ ചിത്രീകരണം തുടങ്ങുന്നു

മാസങ്ങളോളം നീണ്ടുനിന്ന ഗവേഷണത്തിനൊടുവിലാണ് കുഞ്ഞാലി മരക്കാര്‍ നാലാമന്‍റെ കഥയുമായി എത്തുന്ന മരക്കാറിന് തിരക്കഥയൊരുക്കിയതെന്ന് പ്രിയദര്‍ശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നവംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 45 ദിവസമാണ് അദ്ദേഹം ഈ ചിത്രത്തിനായി നല്‍കിയിട്ടുള്ളത്.

മോഹന്‍ലാലിന്‍റെ ചരിത്ര സിനിമ

മോഹന്‍ലാലിന്‍റെ ചരിത്ര സിനിമ

പോര്‍ച്ചുഗീസുകാരില്‍ നിന്നും തീരം സംരക്ഷിക്കാനെത്തിയ കുഞ്ഞാലിമരയ്ക്കാരുടെ കഥയാണ് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം പറയുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകരും ആകാംക്ഷയിലാണ്. ഔദ്യോഗിക പ്രഖ്യാപനത്തിനിടയില്‍ സിനിമയുടെ ടൈറ്റില്‍ ടീസറും പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ വൈറലായിരുന്നു. ചരിത്ര സിനിമകളുടെ പല തരത്തിലുള്ള ആഖ്യാനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരേ കഥാപാത്രവുമായി എത്തുന്നതില്‍ കാര്യമില്ലെന്ന നിലപാടാണ് പ്രിയദര്‍ശന്‍റേത്.

മമ്മൂട്ടി ചിത്രത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് അണിയറപ്രവര്‍ത്തകര്‍

മമ്മൂട്ടി ചിത്രത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് അണിയറപ്രവര്‍ത്തകര്‍

മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന കുഞ്ഞാലി മരക്കാറില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് അണിയറപ്രവര്‍ത്തകര്‍. പെരുന്നാള്‍ ദിനത്തില്‍ ഗംഭീര സര്‍പ്രൈസുമായി എത്തുന്നുണ്ടെന്നാണ് ഇവര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതിഹാസ കഥാപാത്രമായ കുഞ്ഞാലിമരയ്ക്കാരുടെ വേഷത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും എത്തിയാല്‍ അത് ശരിക്കും ബോക്‌സോഫീസില്‍ മത്സരമായി മാറും. ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ വന്നപ്പോഴേ ഫാന്‍സുകാര്‍ തമ്മില്‍ വാക് പോരാട്ടം തുടങ്ങിയിരുന്നു.

മേജര്‍ രവിയുടെ ഫേസ്ബുക്ക് ലൈവ്

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തെക്കുറിച്ചും തന്‍റെ അടുത്ത ചിത്രത്തെക്കുറിച്ചും മേജര്‍ രവി പറയുന്നത് കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X