മേജര്‍ രവി ചിത്രത്തില്‍ പൃഥ്വി പാട്ടാളക്കാരന്‍
തന്റെ പട്ടാള ജീവിതാനുഭവങ്ങളില്‍ നിന്ന് സിനിമയൊരുക്കുന്ന സംവിധാകനാണ് മേജര്‍ രവി. കീര്‍ത്തി ചക്ര, കുരുക്ഷേത്ര, കണ്ഡഹാര്‍, കര്‍മ്മയോദ്ധ തുടങ്ങിയ ചിത്രങ്ങളെല്ലാം അതിനുദാഹരണമാണ്. വേറൊരു തരത്തില്‍ പറഞ്ഞാല്‍ മോഹന്‍ലാല്‍ മാത്രമാണ് മേജര്‍ രവിയുടെ നായകന്‍ എന്നതാണ്. എത്രനാള്‍ ഒരു സംവിധായകന് ഒരു നായകനെ വച്ച് ഒരു പശ്ചാത്തലത്തില്‍ മാത്രം സിനിമയെടുക്കാന്‍ സാധിക്കും.
മേജര്‍ രവി തന്റെ നായകനെ ഒന്ന് മാറ്റുന്നു. പക്ഷെ പശ്ചാത്തലും കാശ്മീരും പാട്ടാള ജീവിതവും തന്നെ. പൃഥ്വിരാജാണ് മേജര്‍ രവിയുടെ അടുത്ത ചിത്രത്തില്‍ നായകനാകുന്നത്. മോഹന്‍ലാലിനെ തന്നെ നായകനാക്കാനയിരുന്നു ആദ്യം മേജര്‍ രവിയുടെ തീരുമാനം. എന്നാല്‍ അതില്‍ നിന്ന് എങ്ങനെയോ മാറി പൃഥ്വിക്ക് ലഭിക്കുകയായിരുന്നു. കഥകേട്ട് പൃഥ്വിതാത്പരനായന്നും ഡേറ്റ് നല്‍കിയെന്നുമാണ് അറിയുന്നത്.

പിക്കെറ്റ് 43 എന്നാണ് ചിത്രത്തിന്റെ പേര്. കാശ്മീരിലെ തണുത്തുറഞ്ഞ പ്രദേശത്ത് ഒറ്റപ്പെട്ടുപോകുന്ന ഒരു സൈനികന്റെ കഥയാണ് ചിത്രം. ഒരു നായയും റേഡിയോയും മാത്രമാണ് ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്നത്. മാസങ്ങളോളം അവിടെ ഒറ്റപ്പെട്ടുപോകുന്ന സൈനികന്‍ സാഹചര്യങ്ങളോട് പൊരുതുകയാണ്. ഇതേ അവസ്ഥയില്‍ ഒറ്റപ്പെട്ടെത്തുന്ന ഒരു പാക് സൈനികനും. പിന്നെ പറയുന്നത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ്.
സൈന്യവും യുദ്ധവും മാത്രമല്ല. മനോഹരമായ പ്രണയവും പാട്ടുമുണ്ട് ചിത്രത്തിലെന്ന് സംവിധായകന്‍ പറയുന്നു. ചിത്രം യുവ തലമുറയ്ക്കുള്ള ഒരു സന്ദേശം കൂടെയാണെന്ന് മേജര്‍ രവി പറയുന്നു. ഔദ്യോഗിക ജീവിതത്തില്‍ താന്‍ നേരിട്ട അനുഭവങ്ങളാണ് തന്റെ സിനിമയെന്നും മേജര്‍ രവി പറഞ്ഞു.
പോയ രണ്ട് വര്‍ഷവും മികച്ച ചിത്രങ്ങളിലൂടെ നല്ല നടനെന്ന് പേരെടുത്ത പൃഥ്വിക്ക് ഈ വര്‍ഷവും നല്ല തുടക്കമാണ്. സെവന്‍ത് ഡേ, ആന്റി ക്രൈസ്റ്റ്, എന്നീ ചിത്രങ്ങളാണ് ഇപ്പോള്‍ പൃഥ്വിരാജ് അഭിനയിക്കുന്ന മലയാള ചിത്രം. ഇതിന് പുറമെ കൂടെവിടെ എന്ന മലയാളം ചിത്രത്തിന്റെ ഹിന്ദി റീമേക്കിലും പൃഥ്വി അഭിനയിക്കുന്നുണ്ട്. കാവ്യ തലൈവ എന്ന തമിഴ് ചിത്രമാണ് മറ്റൊന്ന്.


Click it and Unblock the Notifications