ലാലിനൊപ്പം വീണ്ടുമൊരു മേജര്‍ ചിത്രം

By Lakshmi

മലയാളത്തില്‍ സൈനിക, ദേശസ്‌നേഹ ചിത്രങ്ങളുടെ കുത്തകക്കാരനായിട്ടാണ് മേജര്‍ രവിയെ കരുതിപ്പോരുന്നത്. സൈനികരുടെ ജീവിതത്തെയും അവരുടെ കടുപ്പമേറിയ തൊഴില്‍ അന്തരീക്ഷങ്ങളുടെയും കഥകളുമായി മേജര്‍ രവി ഒരുക്കിയ ചിത്രങ്ങളിലെല്ലാം മോഹന്‍ലാലിന്റെ സാന്നിധ്യമുണ്ടായിരുന്നു. മേജര്‍ രവിയുടെ സംവിധാനത്തില്‍ പിറന്ന കഥാപാത്രമായിരുന്നു കര്‍ക്കശക്കാരനായ മേജര്‍ മഹാദേവന്‍.

ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി വീണ്ടുമൊരു പട്ടാളച്ചിത്രമൊരുക്കാന്‍ പോവുകയാണ് മേജര്‍. പതിവായി ഇന്ത്യന്‍ സൈനിക പശ്ചാത്തലത്തിലുള്ള ചിത്രങ്ങളാണ് മേജര്‍ എടുക്കാറുള്ളത്. എന്നാല്‍ ഇത്തവണ വിഷയം അല്‍പം മാറ്റുകയാണ്. രണ്ട് രാജ്യങ്ങളിലെ സൈനികര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ കഥയായിരിക്കും ചിത്രത്തിന്റെ പ്രമേയം.

Major Ravi will Be Back With Mohanlal

പതിവുപോലെ രാജ്യരക്ഷാ പ്രവര്‍ത്തനങ്ങളും യുദ്ധവും മാത്രമായിരിക്കില്ല അതിനേക്കാളുപരി ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും പുതിയചിത്രമെന്നാണ് മേജര്‍ രവി പറയുന്നത്. മുന്‍കാലചിത്രങ്ങളിലേതുപോലെതന്നെ കാശ്മീരിന്റെ മനോഹാരിതയിലായിരിക്കും പുതിയ ചിത്രവും ഇതള്‍വിരിയുക. 2014ല്‍ ചിത്രം റിലീസിനെത്തിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും ജോലികള്‍ തുടങ്ങുകയെന്നും സംവധായകന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X