അനുഷ്‌കയ്ക്ക് വേണ്ടി പ്രഭാസിന് സമയമില്ല, ഒടുവില്‍ റാണ എത്തുന്നു
ഭാഗമതിയ്ക്ക് ശേഷം അനുഷ്‌ക ഷെട്ടി നായികയായെത്തുന്ന ചിത്രമാണ് സയലന്റ്‌സ്. മാധവന്‍ നായകനാകുന്ന ചിത്രം തെലുങ്കിന് പുറമെ തമിഴിലും ഹിന്ദിയിലുമായിട്ടാണ് റിലീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഓരോ ഭാഷിയില്‍ നിന്നും ഓരോ മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ അതിഥിതാരമായി എത്തുന്നുണ്ട്.

തെലുങ്കില്‍ നിന്ന് പ്രഭാസ് ചിത്രത്തില്‍ അതിഥിയായി എത്താനായിരുന്നു സംവിധായകന്റെയും നിര്‍മാതാവിന്റെയുമൊക്കെ ആഗ്രഹം. എന്നാല്‍ സാഹോ എന്ന ചിത്രത്തിന്റെ തിരക്കില്‍ നില്‍ക്കുന്ന പ്രഭാസിന് അനുഷ്‌ക ചിത്രത്തിന് നല്‍കാന്‍ ഡേറ്റില്ലായിരുന്നു.
പ്രഭാസിന് സമയമില്ലെന്ന് അറിഞ്ഞപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ റാണ ദഗ്ഗുപതിയെ സമീപിച്ചു. റാണയും തിരക്കിലാണെങ്കിലും അനുഷ്‌ക ചിത്രത്തിലെ അതിഥി വേഷം ചെയ്യാം എന്നേറ്റിട്ടുണ്ട്. റാണ എത്തുന്ന രംഗത്തിന്റെ ഷൂട്ടിങ് വൈകാതെ യുഎസ്സില്‍ ആരംഭിയ്ക്കും.
ബാഹുബലിയില്‍ ശത്രുക്കളായിരുന്ന റാണയും അനുഷ്‌കയും വീണ്ടുമൊരു ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുന്നത് കാണാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകര്‍. എന്‍ടിആര്‍ മഹാനായകുടു എന്ന ചിത്രത്തിന്റെ തിരക്കുകളിലാണിപ്പോള്‍ റാണ.


Click it and Unblock the Notifications











