»   » മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് തനിക്ക് ഉറപ്പാണ്, കാരണം വ്യക്തമാക്കി മേക്കപ്പ്മാന്‍ ജയറാം

മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് തനിക്ക് ഉറപ്പാണ്, കാരണം വ്യക്തമാക്കി മേക്കപ്പ്മാന്‍ ജയറാം

By: Sanviya
Subscribe to Filmibeat Malayalam

മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മേക്കപ്പ്മാന്‍ ജയറാം. എന്തും ധൈര്യത്തോടെ നേരിടാനുള്ള മനകരുത്ത് മണിക്കുണ്ടായിരുന്നു. കൂടാതെ മണിയുടെ വീട്ടിലും മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വളരെ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നവരായിരുന്നു മണിയും ഭാര്യ നിമ്മിയെന്നും ജയറാം പറയുന്നു.

ഷൂട്ടിങ് ലൊക്കേഷനില്‍ ആണെങ്കില്‍ പോലും ഭാര്യ നിമ്മിയെ ഇടവേളകളിലൊക്കെ വിളിക്കാറുണ്ടായിരുന്നു. തന്റെ സഹോദര സ്ഥാനത്ത് കാണുന്ന മണിയുടെ മരണ കാരണം ഉടന്‍ കണ്ടെത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ജയറാം പറഞ്ഞു.

മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് തനിക്ക് ഉറപ്പാണ്, മേക്കപ്പ്മാന്‍ ജയറാം

മണിയെ ചികിത്സിപ്പിച്ച കൊച്ചി സ്വകാര്യ ആശുപത്രിയില്‍ നടത്തിയ മൂത്ര സാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. മരിക്കുന്നതിന് മുമ്പ് മണി കറുപ്പും കഞ്ചാവും ഉപയോഗിച്ചിരുന്നതായി പരിശോധനയില്‍ തെളിഞ്ഞു.

മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് തനിക്ക് ഉറപ്പാണ്, മേക്കപ്പ്മാന്‍ ജയറാം

ഇടുക്കിയിലെ ഒരു വനിതാ ഡോക്ടറുമായുള്ള മണിയുടെ സൗഹൃദം വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. അതിനാലാണ് വീട്ടുകാരില്‍ നിന്ന് കുറച്ച് നാളായി അകന്ന് നിന്നതെന്ന് മണിയുടെ സുഹൃത്തുക്കള്‍ പറയുന്നു.

മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് തനിക്ക് ഉറപ്പാണ്, മേക്കപ്പ്മാന്‍ ജയറാം

കറുപ്പ് നേരിട്ടോ വേദനസംഹാരികളിലൂടെയോ മണിയുടെ ശരീരത്തില്‍ എത്തിയതാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് തനിക്ക് ഉറപ്പാണ്, മേക്കപ്പ്മാന്‍ ജയറാം

വിഷമദ്യമായ മെഥനോളിന്റെ അംശം കണ്ടെത്തിയെങ്കിലും ആന്തരിക അവയവങ്ങളുടെ രാസപരിശോധനയില്‍ കണ്ടെത്തിയ കീടനാശിനിയുടെ അംശം മൂത്ര പരിശോധയില്‍ കണ്ടെത്തിയില്ല.

English summary
Makeup Man Jayaram about Kalabhavan Mani.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam