»   » ചെറിയ പിഴവ് മതി കാവ്യ മൂഡ് ഓഫാകും, ആഡംബര വിവാഹത്തിന് ശേഷമുള്ള കാവ്യയുടെ രണ്ടാം വിവാഹം

ചെറിയ പിഴവ് മതി കാവ്യ മൂഡ് ഓഫാകും, ആഡംബര വിവാഹത്തിന് ശേഷമുള്ള കാവ്യയുടെ രണ്ടാം വിവാഹം

Posted By: Sanviya
Subscribe to Filmibeat Malayalam

ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് ദിലീപും കാവ്യയും വിവാഹിതരായത്. നവംബര്‍ 25ന് എറണാകുളത്ത് വച്ചായിരുന്നു വിവാഹം. സിനിമയിലെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ആഡംബരങ്ങളൊന്നുമില്ലാതെ വളരെ ലളിതമായ വിവാഹം.

കല്യാണ ചടങ്ങുകളില്‍ മാത്രമല്ല, കാവ്യയുടെ മേക്കപ്പും വസ്ത്രധാരണവുമെല്ലാം വളരെ ലളിതമായിരുന്നു. അത് തന്നെയായിരുന്നു തന്റെ ആഗ്രഹമെന്നും കാവ്യ താലിക്കെട്ടിന് മുമ്പ് മേക്കപ്പ് മാനായ ഉണ്ണിയോട് പറഞ്ഞു. കാവ്യയുടെ ഇങ്ങനെ ഒരു ആഗ്രഹത്തിന് പിന്നിലും ഒരു കാരണമുണ്ട്.

പട്ടുസാരിയും ഒത്തിരി ആഭരണങ്ങള്‍ ഒക്കെ അണിഞ്ഞായിരുന്നു നിഷാലുമായുള്ള കാവ്യയുടെ ആദ്യ വിവാഹം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് 2009 ഫെബ്രുവരി ഒമ്പതിനായിരുന്നു ആ വിവാഹം. തികച്ചും വ്യത്യസ്തമായ ചടങ്ങുകളോടെ നടത്തിയ കാവ്യയുടെ രണ്ടാം വിവാഹം. തുടര്‍ന്ന് വായിക്കൂ...

സിംപിളായിരുന്നു

സെറ്റ് സാരിയുടെ മോഡലില്‍ ഗോള്‍ഡണ്‍ കളറും ഗ്രീന്‍ കളറും ചേര്‍ന്ന കരയുള്ള സാരിയും ഗ്രീന്‍ കളര്‍ ബ്ലൗസും. ഒറ്റ മാല മാത്രമാണ് കഴുത്തില്‍ അണിഞ്ഞിരിക്കുന്നത്. കൈയില്‍ മൂന്നോ നാലോ വളകളും.

നാളെ എന്റെ വിവാഹമാണ്

ഉണ്ണിയാണ് കാവ്യയുടെ മേക്ക്മാന്‍. 24ന് രാത്രിയിലാണ് കാവ്യ ഉണ്ണിയെ വിളിക്കുന്നത്. നാളെ എന്റെ വിവാഹമാണെന്നും നേരത്തെ വരണമെന്നും പറഞ്ഞു. ബ്രൈഡല്‍ ഫോട്ടോ ഷൂട്ട് ഉണ്ടെന്ന് പറഞ്ഞാണ് സഹായികളെ വിളിച്ചത്.

സിംപിള്‍ മേക്കപ്പ്

സിംപിള്‍ മേക്കപ്പ് മതിയെന്ന് കാവ്യ നേരത്തെ മേക്കപ്പ്മാന്‍ ഉണ്ണിയോട് പറഞ്ഞിരുന്നു. ഒരുങ്ങിയിറങ്ങി മണ്ഡപത്തിലേക്ക് കയറുന്നതിന് മുമ്പ് കാവ്യ ഉണ്ണിയോട് പറഞ്ഞു. ഇങ്ങനെ ഒരുങ്ങാനാണ് ഞാന്‍ ഉദ്ദേശിച്ചത്.

എപ്പോഴും കാവ്യ ഇങ്ങനെയാണ്

കാവ്യയ്ക്ക് ഒരേ ഒരു ഡിമാന്റെയുള്ളു. മേക്കപ്പ് സിംപിളായിരിക്കണം. ഒരു ചെറിയ പിഴവ് വന്നാല്‍ പോലും അവരുടെ മൂഡിനെ ബാധിക്കുമെന്ന്. കണ്ണുകള്‍ക്ക് പ്രാധാന്യം നല്‍കി വേണം കാവ്യയുടെ മേക്കപ്പ് ഇടാന്‍. മേക്കപ്പ് മാന്‍ ഉണ്ണി പറഞ്ഞു.

മീനാക്ഷിക്ക് മേക്കപ്പ് ഇട്ടത്

മീനാക്ഷിക്കും സഹോദരന്റെ ഭാര്യ റിയയ്ക്കും താനാണ് മേക്കപ്പ് ഇട്ടത്. മേക്കപ്പ്മാന്‍ ഉണ്ണി പറയുന്നു.

English summary
Makeup man Unni about Kavya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam