»   » മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യുക എന്നത് വലിയ ടെന്‍ഷനാണ്, എപ്പോഴും സംശയമാണെന്ന് സത്യന്‍ അന്തിക്കാട്

മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യുക എന്നത് വലിയ ടെന്‍ഷനാണ്, എപ്പോഴും സംശയമാണെന്ന് സത്യന്‍ അന്തിക്കാട്

Posted By: Rohini
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രമൊരുക്കി. ക്രിസ്മസിന് തിയേറ്ററിലെത്തുന്ന ചിത്രത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ഡിക്യു ഫാന്‍സ്.

ഇനി സത്യന്‍ അന്തിക്കാട് ഏത് നടന്റെ അഭിനയം കണ്ടാലും കട്ട് പറയാന്‍ മറക്കില്ല; അല്ലേല്‍ ഡിക്യു കരയും!!

ചിത്രത്തില്‍ ദുല്‍ഖറിന്റെ അഭിനയത്തെ കുറിച്ച് സത്യന്‍ അന്തിക്കാട് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗമായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രീകരണാനുഭവത്തെ കുറിച്ചും സത്യന്‍ അന്തിക്കാട് പറയുന്നു.

എന്നും പുതുമുഖം

മമ്മൂട്ടി എക്കാലത്തെയും പുതുമുഖമാണെന്ന് ഞാന്‍ പറയും. ഇന്നും മമ്മൂട്ടി സിനിമയെ സമീപിക്കുന്നത് ഒരു തുടക്കക്കാരന്റെ ആവേശത്തോടും അതിരറ്റ സ്‌നേഹത്തോടുമാണെന്ന് സത്യന്‍ പറയുന്നു.

ടെന്‍ഷനാണ്

മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ ടെന്‍ഷന്‍ മുഴുവനും അതിന്റെ സംവിധായകനാണ്. മമ്മൂട്ടി നിരന്തരം ചോദ്യങ്ങള്‍ ചോദിച്ച് നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും.

എപ്പോഴും ചോദ്യങ്ങള്‍

ആ കഥാപാത്രമെന്താണ്? അയാള്‍ എങ്ങനെയാണ് പെരുമാറുക? എന്തൊക്കെയാണ് അയാളുടെ മാനറിസങ്ങള്‍? അയാളുടെ വേഷവിധാനങ്ങള്‍ എന്താണ്? എന്നൊക്കെയുള്ള ചോദ്യങ്ങളുമായി മമ്മൂട്ടി പിന്നാലെ കൂടും. ലോകത്തെവിടെയായിരുന്നാലും അദ്ദേഹം ഈ ചോദ്യങ്ങള്‍ മുടക്കാറില്ല.

സ്‌ക്രിപ്റ്റിലും

ചിലപ്പോള്‍ സ്‌ക്രിപ്റ്റ് എഴുതികൊണ്ടിരിക്കുന്ന ഇടങ്ങളിലേക്ക് ആരോടും പറയാതെ മമ്മൂട്ടി കടന്നെത്തും. അവിടെയും അദ്ദേഹം പങ്കുവയ്ക്കുന്നത് ഇത്തരം സംശയങ്ങളാണ്'.

English summary
Making film with Mammootty is huge tension for director says Sathyan Anthikkad

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam