പൃഥ്വിരാജിനെ പോലെ ഇന്റലിജന്റായ ഒരാളെ കണ്ടിട്ടില്ല! ഫോട്ടോഗ്രാഫിക്ക് മെമ്മറിയാണ് രാജുവിന്! പാര്‍വ്വതി

By Prashant V R

പൃഥ്വിരാജിനെ പോലെ ഇന്റലിജന്റ് ആയ ഒരാളെ താന്‍ കണ്ടിട്ടില്ലെന്ന് നടി മാലാ പാര്‍വ്വതി. സിനിമയെ ശ്വാസം പോലെ കൊണ്ടു നടക്കുന്ന നടനാണ് പൃഥ്വിരാജെന്നും ഫോട്ടോഗ്രാഫിക്ക് മെമ്മറിയാണ് രാജുവിന്റെ പ്രത്യേകതയെന്നും മാലാ പാര്‍വ്വതി പറഞ്ഞു. റെഡ് എഫ് എം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പൃഥ്വിരാജ് സുകുമാരനെക്കുറിച്ച് പാര്‍വ്വതി മനസു തുറന്നത്.

റെഡ് എഫ് എം നടത്തിയ പൃഥ്വിരാജിന്റെ കൂടെ എന്ന പരിപാടിയിലായിരുന്നു പാവാട,കുടെ തുടങ്ങിയ സിനിമകളില്‍ ഒപ്പം അഭിനയിച്ച പാര്‍വ്വതി താരത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്. രാജുവിന്റെ മല്‍സരം രാജുവിനോട് തന്നെയാണെന്നും ഇത്രയും ഇന്റലിജന്റ് ആയ ഒരാളെ ഞാന്‍ കണ്ടിട്ടില്ലെന്നും മാലാ പാര്‍വ്വതി ചടങ്ങില്‍ പറഞ്ഞു.

prithviraj-maala parvathi,

ഫോട്ടോഗ്രാഫിക്ക് മെമ്മറിയാണ് രാജുവിന്. ഷൂട്ട് ചെയ്‌തോണ്ടിരിക്കുമ്പോള്‍ ആ ലൈറ്റ് ഓഫായി, ഇന്ന പവര്‍ ഓഫായി,ബേബി ലൈറ്റ് ഓഫായി എന്നൊക്കെ പറയും. നമുക്ക് ഒരെത്തും പിടിയും കിട്ടില്ല. എതു ലൈറ്റിനെക്കുറിച്ചാ പറയുന്നതെന്ന്. ശ്വാസം പോലെ സിനിമയെ കൊണ്ടു നടക്കുന്ന ആളാണ് രാജു. രാജു മറ്റാരുമായും മല്‍സരിക്കുന്നില്ല. മല്‍സരം അവനവനോട് തന്നെയാണ് സ്വന്തം ലിമിറ്റുകളില്‍ നിന്ന് പുറത്തുകടക്കാനാണ് ശ്രമിക്കുന്നത്. അവനവന് തന്നെയാണ് മാര്‍ക്കിടുന്നത്. അതാണ് രാജുവിന്റെ പ്രത്യേകതയായി തോന്നിയിട്ടുളളത്, മാലാ പാര്‍വ്വതി പറഞ്ഞു. പരിപാടിയില്‍ പൃഥ്വിരാജിനും പാര്‍വതിക്കുമൊപ്പം കൂടെയുടെ നിര്‍മ്മാതാവ് രജപുത്ര രഞ്ജിത്തും പങ്കെടുത്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X