ആറാം നിലയില്‍ നിന്നും ചാടിയതോ? ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് ആത്മഹത്യ ചെയ്തതായി വിവരം

മലയാളികള്‍ക്ക് പ്രിയങ്കരിയും ബോളിവുഡ് സുന്ദരിയുമായ നടി മലൈക അറോറയുടെ കുടുംബത്തെ ദുഃഖത്തിലാഴ്ത്തി അച്ഛന്‍ അനില്‍ അറോറയുടെ വിയോഗ വാര്‍ത്ത വന്നിരിക്കുകയാണ്. നടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനെ കുറിച്ച് മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും പിതാവിനെ കുറിച്ച് നടി കാര്യമായി സംസാരിച്ചിരുന്നില്ല.

എന്നാല്‍ നടിയുടെ പിതാവ് ആത്മഹത്യ ചെയ്തുവെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടെ അടുത്ത കാലത്തായി മലൈകയുടെ ജീവിതത്തിലുണ്ടാവുന്ന കയ്‌പേറിയ അനുഭവങ്ങളെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള പുതിയ വിവരങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

malaika-father3

പിതാവും മാതാവും അനിയത്തിയും അടങ്ങുന്നതാണ് നടി എന്നതിലുപരി നര്‍ത്തകി കൂടിയായ മലൈക അറോറയുടെ കുടുംബം. അനിയത്തി അമൃത അറോറയും സിനിമാ താരമാണ്. പിതാവ് അനില്‍ അറോറ പഞ്ചാബി സ്വദേശിയാണ്. ബിസിനസിന് പുറമേ സിനിമാ വിതരണവും നടത്തി അനില്‍ സിനിമാമേഖലയില്‍ ശ്രദ്ധേയനാണ്. അമ്മ മലയാളിയായതിനാല്‍ മലൈകയും പാതി മലയാളിയാണ്.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് നടിയുടെ പിതാവ് അനില്‍ അറോറ വീടിന് മുകളില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ്. കുറച്ച് കാലങ്ങളായി താരപിതാവ് വിഷാദത്തിലായിരുന്നുവെന്നും ഇതൊരു ആത്മഹത്യയാണെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ട്. നിലവില്‍ മരണവിവരമറിഞ്ഞ് മലൈകയും നടിയുടെ മുന്‍ഭര്‍ത്താവായ അര്‍ബ്ബാസ് ഖാനും മറ്റ് സുഹൃത്തുക്കളുമൊക്കെ മുംബൈയിലെ വസതിയില്‍ എത്തിയിരിക്കുകയാണ്.

അനില്‍ അറോറ കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. എന്നിരുന്നാലും, മാനസിക വിഭ്രാന്തിയും വിഷാദവും അനുഭവിക്കുന്ന അദ്ദേഹം മെഡിക്കല്‍ പ്രൊഫഷണലുകളുടെ ചികിത്സയിലായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന വാര്‍ത്ത ബോളിവുഡ് വൃത്തങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

അനില്‍ അറോറയുടെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് ബാന്ദ്ര പൊലീസ് നല്‍കുന്ന വിവരം. തന്റെ മാനസികാവസ്ഥ വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. താമസിച്ചിരുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു താരപിതാവ്. ഇയാളുടെ പക്കല്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ബാന്ദ്രയിലെ ക്രൈംബ്രാഞ്ച് പോലീസാണ് മരണം ആത്മഹത്യയെന്ന് കാണിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വൈകാതെ നടിയുടെ പിതാവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

malaika-father3

അതേ സമയം നടിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാന്‍ ആദ്യ ഭര്‍ത്താവും കുടുംബവുമാണ് ആദ്യം ഓടി എത്തിയത്. നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരനും അഭിനേതാവും നിര്‍മാതാവുമായ അര്‍ബ്ബാസ് ഖാനെയാണ് മലൈക ആദ്യം വിവാഹം കഴിക്കുന്നത്. പത്തൊന്‍പത് വര്‍ഷത്തോളം ഒന്നിച്ച് ജീവിച്ചതിന് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നതും. ഈ ബന്ധത്തില്‍ ഒരു മകനും ഉണ്ട്.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെങ്കിലും അര്‍ബ്ബാസുമായിട്ടും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും നടി ബന്ധം പുലര്‍ത്തിയിരുന്നു. മുന്‍മരുമകളുടെ പിതാവിന്റെ മരണവിവരം അറിഞ്ഞ് മുതിര്‍ന്ന താരം സലീം ഖാനും മക്കളായ സല്‍മാന്‍ ഖാന്‍ അടക്കമുള്ളവര്‍ ഈ വീട്ടിലേക്ക് എത്തിയിരിക്കുകയാണ്.

തന്റെ കുടുംബത്തെ കുറിച്ച് മുന്‍പ് മലൈക തുറന്ന് സംസാരിച്ച കാര്യങ്ങളും ശ്രദ്ധേയമാവുകയാണ്. തന്റേത് ഒരു മതേതര കുടുംബമാണെന്നാണ് നടി പറഞ്ഞത്. അച്ഛന്‍ പഞ്ചാബിയാണ്. എന്റെ അമ്മ മലയാളി കത്തോലിക്കയാണ്. എന്നാല്‍ അമ്മയുടെ കുടുംബവുമായി അടുത്ത് നിന്നതിനാല്‍ ഞാനും സഹോദരിയും മാമോദീസ മുങ്ങുകയും ഞങ്ങള്‍ ആ വിശ്വാസം പിന്തുടരുകയും ചെയ്തു. അങ്ങനെയാണ് കത്തോലിക്കരായത്.

പിന്നീട് ഞാന്‍ ഒരു മുസ്ലിമിനെയാണ് വിവാഹം കഴിച്ചത്. എന്റെ സഹോദരിയും ഒരു മുസ്ലീമിനെയാണ് വിവാഹം കഴിച്ചത്, അതിനാല്‍ ഞങ്ങളുടെ കുടുംബത്തില്‍ എല്ലാത്തരം വിശ്വാസങ്ങളുമുണ്ടെന്ന് നിങ്ങള്‍ക്കറിയാം, ഭാഗ്യവശാല്‍, അത്തരമൊരു മതേതര കുടുംബത്തിലാണ് ഞങ്ങള്‍ ജീവിക്കുന്നതെന്നാണ് മലൈക പറഞ്ഞത്.

More from Filmibeat

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X