For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്തരം തരംതാഴ്ന്ന പണി ചെയ്യരുത്; വിവാഹത്തിന് മുന്‍പേ ഗര്‍ഭിണിയാക്കിയതിൽ പ്രതികരിച്ച് അർജുനും മലൈകയും

  |

  ബോളിവുഡില്‍ അടുത്തൊരു വിവാഹമുണ്ടാവുമെന്ന് കരുതി ഏവരും കാത്തിരിക്കുന്ന താരങ്ങളാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. രണ്ടാളും ഒരുമിച്ച് ജീവിക്കുകയാണെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും മാറി നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ മലൈക ഗര്‍ഭിണിയാണെന്നും വൈകാതെ അര്‍ജുനൊരു അച്ഛനാവുമെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്.

  വിനോദ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന പ്രമുഖ മാധ്യമമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. വിവാഹ വാര്‍ത്ത കേള്‍ക്കാന്‍ ആഗ്രഹിച്ചവരിലേക്ക് ഗര്‍ഭിണിയാണെന്നുള്ള റിപ്പോര്‍ട്ട് വന്നു. ഈ വാര്‍ത്ത വൈറലായതിന് തൊട്ട് പിന്നാലെ ശക്തമായ പ്രതികരണവുമായി അര്‍ജുനും മലൈകയും എത്തിയിരിക്കുകയാണ്.

  Also Read: ബച്ചനെ കാണാൻ അന്നൊരു നടി വരും; അമിതാഭുമായി പിണങ്ങാനുണ്ടായ കാരണത്തെ കുറിച്ച് നടൻ ശത്രുഘ്‌നൻ സിൻഹ

  അര്‍ഹാന്‍ ഖാന് ശേഷം രണ്ടാമതൊരു കുഞ്ഞിന്റെ അമ്മയാവാന്‍ മലൈക ഒരുങ്ങുന്നുവെന്നാണ് വാര്‍ത്ത വന്നത്. ലണ്ടനില്‍ നിന്നും വളരെ രഹസ്യമായി ഗര്‍ഭിണിയാണെന്നുള്ള വിവരം താരങ്ങള്‍ പുറത്തെത്തിച്ചു എന്നൊക്കെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് ഇരുവരും ഒരുപോലെ പറയുന്നത്. വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് കൊണ്ടാണ് ഗര്‍ഭിണിയല്ലെന്ന് മലൈക ആവര്‍ത്തിച്ച് പറഞ്ഞത്.

  Also Read: കല്യാണമല്ല, അതിന് മുന്‍പ് പ്രസവമുണ്ടാവും; നടി മലൈക അറോറ ഗര്‍ഭിണിയായി? അര്‍ജുന്‍ കപൂര്‍ അച്ഛനാവാന്‍ പോകുന്നു

  വാര്‍ത്ത നല്‍കിയ മാധ്യമത്തിനും ജോര്‍ണലിസ്റ്റിനും എതിരെയാണ് അര്‍ജുനും മലൈകയും സംസാരിച്ചത്. 'നിങ്ങള്‍ക്ക് പോകാവുന്നതിലും ഏറ്റവും വില കുറഞ്ഞ കാര്യമായി പോയിത്. എത്തിക്‌സിന് ചേരാത്ത വിധത്തിലുള്ള വാര്‍ത്തയായിട്ടാണ് നിങ്ങളിത് ചെയ്തിരിക്കുന്നത്. ഈ മാധ്യമ പ്രവര്‍ത്തക സ്ഥിരമായി ഇത്തരം ഗോസിപ്പ് കഥകള്‍ എഴുതുകയും അതില്‍ നിന്നെല്ലാം രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്.

  കാരണം ഈ വ്യാജ വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതോടെ സത്യമെന്താണെന്നുള്ളത് നിങ്ങള്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന കാര്യം സത്യമല്ല. ഞങ്ങളുടെ സ്വകാര്യ ജീവിതം കൊണ്ട് കളിക്കാന്‍ ആരും ധൈര്യപ്പെടരുത്', എന്നുമാണ് അര്‍ജുനും മലൈകയും ഒരുപോലെ ആവശ്യപ്പെടുന്നത്.

  നാല് വര്‍ഷത്തോളമായിട്ട് അര്‍ജുനും മലൈകയും ഇഷ്ടത്തിലാണ്. രണ്ടാളും വിവാഹം കഴിച്ചേക്കുമെന്നായിരുന്നു ആദ്യം അഭ്യൂഹം വന്നത്. എന്നാല്‍ വ്യക്തിജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ് ഇരുവരും ഇതുവരെ ചെയ്തിരുന്നത്. ജന്മദിനങ്ങളിലും മറ്റുമായി പ്രണയാതുരമായ പോസ്റ്റുകളുമായി എത്തുന്ന താരങ്ങള്‍ വിദേശ യാത്രകളുടെയും ചിത്രങ്ങള്‍ പുറത്ത് വിടാറുണ്ട്. എന്നാല്‍ ദാമ്പത്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാത്തത് ആരാധകരെയും നിരാശയിലാക്കി.

  മലൈക ഗര്‍ഭിണിയാണെന്ന വാര്‍ത്ത കാട്ടുതീ പോലെയാണ് പ്രചരിച്ചത്. ഇത്തരത്തില്‍ മുന്‍പ് പല വാര്‍ത്തകള്‍ വന്നെങ്കിലും താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ പുതിയ വാര്‍ത്തയ്‌ക്കെതിരെ ശക്തമായ പ്രതികരണം വന്നതോടെ താരങ്ങളെ പ്രശംസിക്കുകയാണ് ആരാധകര്‍. രണ്ട് വ്യക്തികളെന്ന നിലയില്‍ ഇരുവരെയും അവരുടെ വഴിയ്ക്ക് വിടുന്നതല്ലേ നല്ലത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

  2017 ല്‍ ആദ്യ വിവാഹബന്ധം നിയമപരമായി പിരിഞ്ഞതിന് ശേഷമാണ് മലൈക അര്‍ജുനുമായി ഇഷ്ടത്തിലാവുന്നത്. കാമുകനെക്കാളും പ്രായം കൂടുതലുള്ളതിന്റെ പേരില്‍ നടി പലപ്പോഴും പരിഹാസങ്ങള്‍ക്ക് വിധേയയാവാറുണ്ട്. എന്നാല്‍ സിനിമയും മോഡലിങ്ങുമായി തന്റെ കരിയറുമായി മുന്നോട്ട് പോവുകയാണ് മലൈക. ഒപ്പം അര്‍ജുനും സിനിമാ തിരക്കുകളിലാണ്. വൈകാതെ സംവിധായകനാവാനുള്ള തയ്യാറെടുപ്പിലാണ്.

  English summary
  Malaika Arora And Arjun Kapoor Reaction After Pregnancy News Went Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X