നിവിന്‍ പോളിക്കും അജു വര്‍ഗീസിനുമാണ് മാറ്റം! 9 വര്‍ഷത്തിന് ശേഷം മലര്‍വാടി ടീം ഒരുമിച്ചപ്പോള്‍! കാണൂ!
സിനിമാമോഹമെന്ന ലക്ഷ്യവുമായി നടന്നിരുന്ന നിരവധി ചെരുപ്പക്കാരെ ഒരുമിച്ചെത്തിയ സിനിമയായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമ നിര്‍മ്മിച്ചത് ദിലീപായിരുന്നു. യുവതാരനിരയെ അണിനിരത്തിയൊരുക്കിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക്, ശ്രാവണ്‍ എന്നിവരായിരുന്നു അന്നൊരുമിച്ചെത്തിയത്. മലര്‍വാടിക്ക് പിന്നാലെ നിരവധി അവസരങ്ങളായിരുന്നു ഇവരെത്തേടിയെത്തിയത്. വ്യത്യസ്തമാര്‍ന്ന സിനിമകളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ഇവര്‍ ഇന്ന് മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു പലരും അതുപേക്ഷിച്ച് സിനിമയിലേക്കെത്തിയത്. ആ തീരുമാനം തെറ്റിയില്ലെന്ന് പിന്നീടങ്ങോട്ടുള്ള ജീവിതം തെളിയിച്ചുവെന്ന് പലരും പറഞ്ഞിരുന്നു.
മലര്‍വാടിക്ക് ശേഷം വീണ്ടും ഒരുമിച്ചിരിക്കുകയാണ് താരങ്ങളെല്ലാം. ധ്യാന്‍ ശ്രീനിവാസന്റെ ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഈ സമാഗമം. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഫോട്ടോ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. ഇവരുടെ കോംപിനേഷനിലുള്ള ഒരു സിനിമയ്ക്കായി കാത്തിരിക്കുകയാണ് തങ്ങളെന്ന കമന്റുമായാണ് ആരാധകരെത്തിയിട്ടുള്ളത്. നിവിന്‍ പോളിയും അജു വര്ഡഗീസും ഇടയ്ക്കിടയ്ക്ക് ഒരുമിച്ചെത്തിയിരുന്നു. സിനിമയിലും ജീവിതത്തിലും തങ്ങള്‍ ചങ്ക്‌സാണെന്ന് ഇടയ്ക്ക് തെളിയിച്ചിരുന്നു. ട്രോളര്‍മാരുടെ സ്വന്തം താരം കൂടിയാണ് അജു വര്‍ഗീസ്.

നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തുടക്കത്തില്‍ താന്‍ ഇക്കാര്യം വിശ്വസിച്ചിരുന്നില്ലെന്നും ധ്യാനിനൊപ്പം താരത്തെ സന്ദര്‍ശിച്ചപ്പോഴാണ് അക്കാര്യത്തെക്കുറിച്ച് സ്ഥിരീകരിച്ചതെന്നും താരം പറയുന്നു. ഇത്തവണ അഭിനേതാവ് മാത്രമല്ല നിര്‍മ്മാതാവിന്റെ കുപ്പായം കൂടി അണിഞ്ഞാണ് അജു വര്‍ഗീസിന്റെ വരവ്. നാളുകള്‍ക്ക് ശേഷം നിവിന്‍ പോളിയെ പഴയ രൂപത്തില്‍ കാണാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ആരാധകര്‍. നയന്‍സും നിവിനും ഒരുമിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകലോകം.


Click it and Unblock the Notifications











