ദുല്‍ഖറിനൊപ്പം വന്ന മാളവികയ്ക്കും ഇനി നിര്‍ണായകം

By Aswathi

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ മലയാളത്തിന് ഒരു പുതമുഖ നടിയെ കൂടെ ലഭിച്ചിരുന്നു. പ്രശസ്ത ബോളിവുഡ് ഛായാഗ്രഹകനായ മോഹനന്റെ മകള്‍ മാളവിക മോഹനന്‍. എന്നാല്‍ പട്ടം പോലെ എന്ന ചിത്രത്തിന് ശേഷം മാളവികയെ മലയാളത്തില്‍ കണ്ടതേയില്ല.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രണ്ടാമത്തെ ചിത്രവുമായി മാളവിക രണ്ടാം വരവിനൊരുങ്ങുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന 'നിര്‍ണായകം' എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി. മടങ്ങിവരവിലെ വിശേഷങ്ങളെ കുറിച്ച് മാളവിക പറയുന്നു.

മോഹനന്റെ മകള്‍

ദുല്‍ഖറിനൊപ്പം വന്ന മാളവികയ്ക്കും ഇനി നിര്‍ണായകം

പ്രശസ്ത ബോളിവുഡ് ഛായാഗ്രഹകനായ മോഹനന്റെ മകളാണ് മാളവിക. കുടുംബത്തിന്റെ പിന്തുണയാണ് തന്റെ ഏറ്റവും വലിയ ഊര്‍ജ്ജമെന്ന് മാളവിക പറയുന്നു.

പട്ടംപോലെ തുടക്കം

ദുല്‍ഖറിനൊപ്പം വന്ന മാളവികയ്ക്കും ഇനി നിര്‍ണായകം

അളഗപ്പന്‍ സംവിധാനം ചെയ്ത പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ആദ്യചിത്രം വേണ്ട വിധത്തില്‍ ശ്രദ്ധക്കപ്പെട്ടില്ല. പക്ഷെ റിയ എന്ന കഥാപാത്രമായെത്തിയ മാളവികയെ മലയാളികള്‍ നോട്ടമിട്ടിരുന്നു.

വീണ്ടുമൊരു വരവ്

ദുല്‍ഖറിനൊപ്പം വന്ന മാളവികയ്ക്കും ഇനി നിര്‍ണായകം

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന നിര്‍ണായകം എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹന്‍ രണ്ടാം വരവ് നടത്തുന്നത്. ആസിഫ് അലിയാണ് നായകന്‍.

ആദ്യ ചിത്രത്തിന് ശേഷം

ദുല്‍ഖറിനൊപ്പം വന്ന മാളവികയ്ക്കും ഇനി നിര്‍ണായകം

ആദ്യ ചിത്രത്തിന് ശേഷം തിരികെ വരാന്‍ മാളവിക അറിഞ്ഞുകൊണ്ട് വൈകിപ്പിച്ചതല്ല. ഒരുപാട് കഥകള്‍ കേട്ടിരുന്നു. അതൊക്കെ പലകാരണങ്ങളും കൊണ്ട് വൈകിപ്പോയി.

ഇടവേളയെ കുറിച്ച്

ദുല്‍ഖറിനൊപ്പം വന്ന മാളവികയ്ക്കും ഇനി നിര്‍ണായകം

വീണ്ടും അഭിനയിക്കാന്‍ വരുന്നതില്‍ സന്തോഷമുണ്ട്. പക്ഷെ ഇടവേളയ്ക്ക് ശേഷം അഭിനയിക്കുന്നു എന്ന വ്യത്യാസം ഒന്നും തോന്നുന്നില്ലെന്ന് മാളവിക പറഞ്ഞു.

വികെപിയെ കുറിച്ച്

ദുല്‍ഖറിനൊപ്പം വന്ന മാളവികയ്ക്കും ഇനി നിര്‍ണായകം

അച്ഛന്റെ സുഹൃത്തായതിനാല്‍ വി കെ പ്രകാശിനെ തനിക്ക് ചെറുപ്പകാലം മുതല്‍ തന്നെ അറിയാമെന്ന് മാളവിക പറഞ്ഞു. വളരെ ഊര്‍ജ്ജസ്വലനായ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനായത് വളരെ രസകരമായിരുന്നെന്നും സെറ്റില്‍ താന്‍ വളരെയധികം ആസ്വദിക്കുന്നുണ്ടെന്നും മാളവിക വ്യക്തമാക്കി.

നിര്‍ണായകം

ദുല്‍ഖറിനൊപ്പം വന്ന മാളവികയ്ക്കും ഇനി നിര്‍ണായകം

നിര്‍ണായകത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് ബോബി-സഞ്ജയ് ആണ്. ഇതൊരു കുടുംബ ചിത്രമാണ്. വ്യക്തികള്‍ തമ്മിലുള്ള അടുത്ത ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സംവിധായകരും തിരക്കഥാകൃത്തും

ദുല്‍ഖറിനൊപ്പം വന്ന മാളവികയ്ക്കും ഇനി നിര്‍ണായകം

ശക്തമായ തിരക്കഥയുള്ള ചിത്രങ്ങളില്‍ അഭിനയിക്കാനാണത്രെ മാളവികയ്ക്ക് ഇഷ്ടം. അഭിനേതാക്കളെയും അവരുടെ കഴിവുകളെയും മനസ്സിലാക്കുന്ന സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും വേണം.

കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്

ദുല്‍ഖറിനൊപ്പം വന്ന മാളവികയ്ക്കും ഇനി നിര്‍ണായകം

കഥ തനിക്ക് ഇഷ്ടപ്പെടണം. സീരിയസ് വേഷങ്ങള്‍ ചെയ്യാനും തയ്യാറാണ്. അതിലെ വേഷവിധാനങ്ങളൊന്നും പ്രശ്‌നമേയല്ല. ചെറിയ വേഷമാണെങ്കിലും അത് അവതരിപ്പിക്കാന്‍ തയ്യാറാണെന്നും മാളവിക വ്യക്തമാക്കി.

അച്ഛന്റെ സിനിമയില്‍

ദുല്‍ഖറിനൊപ്പം വന്ന മാളവികയ്ക്കും ഇനി നിര്‍ണായകം

അച്ഛന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന ആഗ്രഹവും മാളവിക പ്രകടിപ്പിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X