അഹാനയ്ക്ക് പിന്തുണയുമായി മാളവികയും കാളിദാസും! ഇതിഷ്ടമായെന്ന് താരപുത്രികള്‍! വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി അഹാന കൃഷ്ണ എത്തിയിരുന്നു. എ ലവ് ലെറ്റര്‍ റ്റു സൈബര്‍ ബുുള്ളീസ് എന്ന പേരിലുള്ള വീഡിയോയുമായാണ് താരപുത്രി എത്തിയത്. തനിക്കും കുടുംബത്തിനുമെതിരെ നിങ്ങള്‍ സൈബര്‍ ആക്രണം നടത്തുമ്പോള്‍ നാണംകെടുന്നത് നിങ്ങള്‍ തന്നെയാണെന്നായിരുന്നു താരപുത്രി പറഞ്ഞത്. പേരോ വ്യക്തിത്വമോ ഇല്ലാത്ത സൈബര്‍ ഗുണ്ടകള്‍ക്കായി വീഡിയോ സമര്‍പ്പിക്കുന്നുവെന്നും താരപുത്രി പറഞ്ഞിരുന്നു.

തലസ്ഥാനത്തെ ട്രിപ്പിള്‍ ലോക് ഡൗണിനെക്കുറിച്ചും സ്വര്‍ണ്ണക്കടത്തിനേയും ബന്ധിപ്പിച്ച് അഭിപ്രായപ്രകടനം നടത്തിയതിന് പിന്നാലെയായാണ് ഹാനയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. യുവതലമുറയില്‍ ഏറെ ആരാധകരുള്ള നായികയെന്ന നിലയില്‍ സോഷ്യല്‍ മീഡിയയിലൂടെ കുപ്രചാരണങ്ങളോ തെറ്റിദ്ധാരണകളോ പരത്തരുതെന്നായിരുന്നു പലരും പറഞ്ഞത്. പോസ്റ്റിന് കീഴില്‍ അസഭ്യവര്‍ഷങ്ങളും കുടുംബത്തെ വിമര്‍ശിക്കുന്ന തരത്തിലുള്ള കമന്റുകളുമുണ്ടായിരുന്നു. ഇതിന് പിന്നാലെയായാണ് പ്രതികരണവുമായി താരമെത്തിയത്.

ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നതിനെക്കുറിച്ച് അമ്മയോട് പറഞ്ഞിരുന്നുവെന്ന് അഹാന പറഞ്ഞിരുന്നു. വീഡിയോ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തതിന് ശേഷമാണ് അവര്‍ നിനക്ക് മലയാളം അറിയുമോയെന്ന തരത്തിലുള്ള ചോദ്യം വരുമെന്ന് പറഞ്ഞത്. ഇതോടെയാണ് ആ ചോദ്യവും താന്‍ വീഡിയോയില്‍ ചേര്‍ത്തതെന്നും അഹാന പറഞ്ഞിരുന്നു. സഹോദരിമാരെല്ലാം വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു അച്ഛന്‍ കണ്ടതെന്നും അച്ഛനും ഇഷ്ടപ്പെട്ടിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

Ahaana Krishna

Recommended Video

Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

സിനിമാലോകത്തുനിന്നും നിരവധി പേരാണ് താരത്തിന്റെ പ്രതികരണത്തിന് കൈയ്യടികളുമായി എത്തിയത്. സന്തോഷ് ശിവന്‍, പൃഥ്വിരാജ് തുടങ്ങിയവരുടെ അഭിനന്ദനങ്ങള്‍ അഹാന തന്നെ പങ്കുവെച്ചിരുന്നു. കാളിദാസ് ജയറാമും മാളവിക ജയറാമും അഹാനയെ പിന്തുണച്ച് എത്തിയിരുന്നു. ഡബ്‌സ്മാഷ് വീഡിയോയിലൂടെയായാണ് ഇരുവരും പിന്തുണ അറിയിച്ചത്. ഇവരുടെ വീഡിയോ അഹാനയും ഷെയര്‍ ചെയ്തിരുന്നു.

അനുപമ പരമേശ്വരന്‍, മാളവിക ജയറാം, സാധിക വേണുഗോപാല്‍, ദിയ കൃഷ്ണ തുടങ്ങിയവരെല്ലാം പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു. പൃഥ്വിരാജും അഹാനയുടെ വീഡിയോ പങ്കുവെച്ചെത്തിയിരുന്നു. അദ്ദേഹത്തിനോട് പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ പറഞ്ഞിരുന്നില്ല. ഫാന്‍ ഗേളെന്ന നിലയില്‍ തനിക്ക് ലഭിച്ച മികച്ച സര്‍പ്രൈസാണ്. അദ്ദേഹം തന്റെ പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുമായാണ് അഹാന എത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X