മാളവിക ജയറാമിന്റെ ഫോട്ടോഗ്രാഫര്‍ ഇദ്ദേഹമാണ്! തലക്കെട്ടുകള്‍ ഔട്ട് ഓഫ് സ്റ്റോക്കെന്ന് താരപുത്രി
കുടുംബ പ്രേക്ഷകരുടെ ഏക്കാലത്തെയും പ്രിയപ്പെട്ട നായക നടന്മാരില്‍ ഒരാളാണ് ജയറാം. ഒരുകാലത്ത് ജയറാമിന്റെ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ജയറാമിനും പാര്‍വതിക്കും പിന്നാലെയാണ് കാളിദാസും സിനിമയില്‍ സജീവമായത്. പൂമരം എന്ന ചിത്രത്തിലൂടെയായിരുന്നു കാളിദാസ് നായകനായി അരങ്ങേറ്റം കുറിച്ചത്. കാളിദാസിന് പിന്നാലെ ജയറാമിന്റെ മകള്‍ മാളവികയുടെ സിനിമാ അരങ്ങേറ്റത്തിനായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
സിനിമയില്‍ ഇതുവരെ അഭിനയിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ താരമാണ് മാളവിക. അടുത്തിടെ മോഡലിംഗ് രംഗത്ത് താരപുത്രി തിളങ്ങിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ മാളവിക തന്നെയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നത്. കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങിയ താരപുത്രിമാര്‍ക്ക് പിന്നാലെ മാളവികയുടെ ആദ്യ ചിത്രത്തിനായും ആകാംക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സിനിമകള്‍ക്കൊപ്പം ജയറാമിന്റെ കുടുംബ വിശേഷങ്ങളും എല്ലാവരും തിരക്കാറുണ്ട്. ഭാര്യ പാര്‍വതിക്കും മക്കള്‍ക്കുമൊപ്പമുളള ചിത്രങ്ങള്‍ ജയറാം സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്. സിനിമകള്‍ കഴിഞ്ഞാല്‍ യാത്രകള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കാറുണ്ട് താരകുടുംബം. ജയറാമിനൊപ്പം മകന്‍ കാളിദാസും മലയാളത്തില്‍ സജീവമാണ്.

കാളിദാസിന് പിന്നാലെയാണ് മാളവിക അടുത്തിടെ മോഡലിംഗ് രംഗത്തേക്ക് എത്തിയത്. താരപുത്രിയുടെ ഗ്ലാമറസ് ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. മോഡലിംഗിന് പിന്നാലെ മാളവികയുടെ സിനിമാ അരങ്ങേറ്റവും അടുത്ത് തന്നെയുണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം മാളവിക ജയറാം പങ്കുവെച്ച എറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.
Recommended Video

താരപുത്രിയുടെ എറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍, കാളിദാസാണ് ഈ ചിത്രങ്ങള്‍ എടുത്തതെന്നും മാളവിക ജയറാം തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. ക്വാറന്റൈന്‍ ക്യാപ്ഷന്‍സ് ഔട്ട് ഓഫ് സ്റ്റോക്ക് എന്ന രസികന്‍ അടിക്കുറിപ്പോടെയാണ് മാളവികയുടെ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ,

അതേസമയം മാളവികയുടെ ചിത്രങ്ങള്‍ക്ക് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി എന്നാണ് താരപുത്രിയുടെ ചിത്രത്തിന് താഴെ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ചെലോല്‍ത് റെഡ്യാകും..ചെലോല്‍ത് റെഡ്യാകൂല..(ഇങ്ങളെ പോട്ടം ഉസാര്‍ ആയിക്ക്ണ് എന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു.

മുന്‍പ് ജയറാമും മാളവികയും ഒന്നിച്ചഭിനയിച്ച ഒരു പരസ്യ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അന്ന് പരസ്യത്തിലെ ഡയലോഗിന് നിരവധി ട്രോളുകളും രണ്ടുപേര്‍ക്കും ലഭിച്ചിരുന്നു. മാളവികയുടെ മോഡലിംഗ് ചിത്രങ്ങളെല്ലാം അടുത്തിടെ വലിയ തരംഗമായി മാറിയിരുന്നു. അതേസമയം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിനില്‍ക്കുന്ന താരമാണ് ജയറാം. അടുത്തിടെ അല്ലു അര്‍ജുന്റെ അങ്ങ് വൈകുണ്ഠപുരത്ത് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തില്‍ ജയറാമും അഭിനയിച്ചിരുന്നു. മലയാളത്തില്‍ ജയറാമിന്റെ പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications