»   » ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ വളര്‍ന്ന് സുന്ദരിയായല്ലോ.. ഇനി അഭിനയിക്കുമോ..?

ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ വളര്‍ന്ന് സുന്ദരിയായല്ലോ.. ഇനി അഭിനയിക്കുമോ..?

Posted By: Rohini
Subscribe to Filmibeat Malayalam

താരങ്ങളോളം തന്നെ സെലിബ്രിറ്റികലാണ് താരപുത്രന്മാരും പുത്രിമാരും. അച്ഛനും അമ്മയും അഭിനേതാക്കളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അങ്ങനെ നോക്കുമ്പോള്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മക്കളും സെലിബ്രിറ്റിയാണ്. ചക്കിയുടെ അച്ഛനും അമ്മയും മാത്രമല്ല, സഹോദരനും നടനാണ്.

വിലക്കുകള്‍ മറികടന്ന് ജയറാം പാര്‍വതിയെ വിളിച്ചു, അമ്മയെ പറ്റിക്കാന്‍ ജയറാം കണ്ടെത്തിയ മാര്‍ഗം ??

കാളിദാസിനെയും ജയറാമിനെയും പാര്‍വ്വതിയെയുമൊക്കെ മലയാളികള്‍ക്ക് കുടുംബത്തിലെ ഒരു അംഗത്തെ എന്ന പോലെ അറിയാം.. മകള്‍ ചക്കിയെയോ.. ഇതാ അമ്മ പാര്‍വ്വതിയ്‌ക്കൊപ്പമുള്ള ചക്കിയുടെ ഏറ്റവും പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ഇതാണ് ഫോട്ടോ..

ഇതാണ് ഇപ്പോള്‍ വൈറലാകുന്ന ഫോട്ടോ. സാരിയൊക്കെ ഉടുത്ത് മാളവിക എന്ന ചക്കി വലിയ കുട്ടിയായി. അമ്മയോളം തന്നെ സുന്ദരിയാണെന്നാണ് ഈ ഫോട്ടോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന കമന്റുകള്‍.

അഭിനയിക്കുമോ?

താരപുത്രന്മാരും പുത്രികളുമൊക്കെ ഇപ്പോള്‍ അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണല്ലോ.. അതുപോലെ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകളും അഭിനയത്തിലേക്ക് എത്തുമോ എന്നാണ് ആരാധകരുടെ ചോദ്യം.

സപ്പോര്‍ട്ടാണ്..

ചക്കിയ്ക്ക് അഭിനയിക്കാന്‍ താത്പര്യമില്ല എന്നാണ് ജയറാം മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞത്. പക്ഷെ കാളിദാസിനും തനിക്കും വലിയ സപ്പോര്‍ട്ട് നല്‍കുന്ന ആളാണ് മകള്‍ എന്ന് ജയറാം പറഞ്ഞിരുന്നു.

തമിഴ്‌നാട് സര്‍ക്കാറിന്റെ പുരസ്‌കാരം

മികച്ച സേവനത്തിന് തമിഴ്‌നാട് സര്‍ക്കാറിന്റെ അഭിന്ദനം വാങ്ങിയ ആളാണ് ജയറാമിന്റെ മകള്‍ ചക്കി എന്ന മാളവിക. തമിഴ്‌നാട്ടില്‍ വച്ചു നടന്ന രക്തദാന കാമ്പിലെ അംഗമായിരുന്നു മാളവിക. സാമൂഹ്യ പ്രവര്‍ത്തനങ്ങളോട് മാളവികയ്ക്ക് പ്രത്യേക താത്പര്യമാണത്രെ.

English summary
Malavika Jayaram's photo goes viral on social media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam