പൃഥ്വിരാജ് നാട്ടിലെത്തിയത് ആഘോഷിച്ച് മാളവിക! ഉറുമിയിലെ പാട്ടിനൊപ്പം ഡാന്‍സുമായി നടി

By Midhun Raj

ആടുജീവിതം ഷൂട്ടിംഗിന് ശേഷം നടന്‍ പൃഥ്വിരാജും സംഘവും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. രണ്ടര മാസത്തെ ചിത്രീകരണത്തിന് ശേഷമാണ് സിനിമാ സംഘം മടങ്ങിയെത്തിയിരുന്നത്. ഏയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് 58 പേരടങ്ങുന്ന സിനിമാ സംഘം കൊച്ചിയിലെത്തിയത്. ഏയര്‍പോര്‍ട്ടില്‍ നിന്നുളള പൃഥ്വിയുടെയും സംവിധായകന്‍ ബ്ലെസിയുടെയും ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.

prithviraj-malavika menon

പൃഥ്വി നാട്ടിലെത്തിയതിന്റെ സന്തോഷം കുടുംബവും ആരാധകരും ഒന്നടങ്കം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. കൂട്ടത്തില്‍ പൃഥ്വിരാജിന്റെ കടുത്ത ആരാധികയായ മാളവിക മേനോന്റെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റും തരംഗമായി മാറിയിരുന്നു. പൃഥ്വി നാട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം ഒരു ഡാന്‍സ് വീഡിയോ പങ്കുവെച്ചാണ് നടി ആഘോഷിച്ചത്. രാജുവേട്ടന്‍ നാട്ടില്‍ എത്തിയതിന്റെ ആഘോഷം എന്ന ക്യാപ്ഷനോടെയാണ് മാളവിക ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കടുത്ത പൃഥ്വിരാജ് ആരാധികയാണ് താനെന്നും മാളവിക തന്റെ പോസ്റ്റില്‍ പറയുന്നു.

പൃഥ്വിയുടെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രം ഉറുമിയിലെ ആരാന്നെ ആരാന്നെ എന്ന ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവെച്ചുകൊണ്ടാണ് മാളവിക മേനോന്‍ എത്തിയിരിക്കുന്നത്. മാളവികയുടെ പുതിയ വീഡിയോ ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ എറ്റെടുത്തിരുന്നു. നിരവധി പേരാണ് നടിയുടെ പോസ്റ്റിന് താഴെ ലൈക്കും കമന്റുകളുമായി എത്തിയിരിക്കുന്നത്.

അതേസമയം പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ജോര്‍ദ്ദാനില്‍ വെച്ചായിരുന്നു ആടുജീവിതത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചിരുന്നത് പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ നോവല്‍ ആസ്പദമാക്കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ആടുജീവിതത്തിലെ കഥാപാത്രത്തിനായി 30 കിലോയോളം ശരീരഭാരമാണ് പൃഥ്വി കുറച്ചിരുന്നത്.

സിനിമയിലെ നജീബ് എന്ന കഥാപാത്രത്തിന് വേണ്ടിയായിരുന്നു പൃഥ്വി രൂപമാറ്റം വരുത്തിയത്. കൊച്ചിയില്‍ തിരിച്ചെത്തിയ ശേഷം വീടുകളിലേക്ക് പോവാതെ പലയിടങ്ങളിലായാണ് ആടുജീവിതം സംഘം താമസിക്കുന്നത്. ഇതിനുളള സൗകര്യങ്ങള്‍ ആദ്യമേ ഒരുക്കിവെച്ചിരുന്നു. പൃഥ്വിരാജ് നാട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം ഭാര്യ സുപ്രിയ മേനോനും നേരത്തെ പങ്കുവെച്ചിരുന്നു. മകള്‍ വലിയ സന്തോഷത്തിലാണെന്നും ഈ സമയത്ത് ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദിയും അറിയിച്ചുകൊണ്ടായിരുന്നു സുപ്രിയയുടെ പോസ്റ്റ് വന്നത്.

വീഡിയോ

Read more about: prithviraj malavika menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X