ഏതെങ്കിലും വെളളച്ചാട്ടത്തിനരികില്‍ ഒരു ഉച്ചമയക്കം സാധിച്ചിരുന്നെങ്കില്‍! മാളവികയുടെ പോസ്റ്റ് വൈറല്‍
ദുല്‍ഖര്‍ സല്‍മാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മോഹനന്‍. ഛായാഗ്രാഹകന്‍ കെയു മോഹനന്റെ മകളായ നടി തുടര്‍ന്ന് തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും തിളങ്ങിയിരുന്നു. ദളപതി വിജയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന മാസ്റ്ററാണ് മാളവികയുടെ പുതിയ സിനിമ. രജനീകാന്ത് ചിത്രം പേട്ടയ്ക്ക് പിന്നാലെയാണ് മാളവിക വിജയ് ചിത്രത്തില്‍ നായികയായത്.
മാസ്റ്ററിന്റെ റിലീസ് നേരത്തെ കൊറോണ കാരണം മാറ്റിവെച്ചിരുന്നു. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് മാളവിക മോഹനന്‍. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ നടി പങ്കുവെക്കാറുണ്ട്.

യാത്രകളെ സ്‌നേഹിക്കുന്ന താരം കൂടിയാണ് മാളവിക. മുന്‍പ് താന്‍ നടത്തിയ വിയറ്റ്‌നാം യാത്രയുടെ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. വിയറ്റ്‌നാം യാത്രയില്‍ ഇഷ്ടപ്പെട്ട ഏട്ടു കാര്യങ്ങള്‍ നടി തന്റെ പേജില്‍ പങ്കുവെച്ചു. മാളവിക മോഹനനന്റെ പുതിയ പോസ്റ്റ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

നേരത്തെ ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ക്ക് വലിയ രീതിയിലുളള വിമര്‍ശനങ്ങളും ഏല്‍ക്കേണ്ടി വന്ന താരമാണ് മാളവിക. നടിയുടെ റാംപ് വാക്ക് ചിത്രങ്ങളും വീഡിയോകളും അടുത്തിടെ തരംഗമായിരുന്നു. അടുത്തിടെ നടി പോസ്റ്റ് ചെയ്ത ചിത്രത്തിനു നേരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. എന്നാല്‍ അതിനെ ഒന്നും വകവെയ്ക്കാതെ ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു താരം.

സ്‌റ്റൈലിഷ് ആന്‍ഡ് ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ മുന്‍പ് മാളവിക ധാരാളമായി പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇന്‍സ്റ്റഗ്രാമിലാണ് നടി കൂടുതല്‍ ആക്ടീവാകാറുളളത്. അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളും ചെയ്തുകൊണ്ടാണ് നടി മുന്നേറികൊണ്ടിരിക്കുന്നത്. ദുല്‍ഖര്‍ ചിത്രത്തിന് പുറമെ മലയാളത്തില്‍ നിര്‍ണായകം, ദ ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു.

ബിയോണ്ട് ദ ക്ലൗഡ്സ് എന്ന സിനിമയിലൂടെയായിരുന്നു മാളവിക മോഹനന്‍ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നത്. ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ അനിയന്‍ ഇഷാന്‍ ആയിരുന്നു നായകനായിരുന്നത്. പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജിദ് മജീദിയായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. മാസ്റ്ററില്‍ വിജയ്ക്കും മാളവികയ്ക്കും പുറമെ വിജയ് സേതുപതിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എപ്രിലില്‍ ആയിരുന്നു മാസ്റ്ററിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നീട്ടിവെക്കുകയായിരുന്നു. അടുത്തിടെ സിനിമയുടെ ഓഡിയോ ലോഞ്ച് ചെന്നെെയില്‍ വെച്ച് നടന്നിരുന്നു.


Click it and Unblock the Notifications











