»   » ദുല്‍ഖറിന്റെ നായിക ഇറാനിയന്‍ ചിത്രത്തില്‍, ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ പകരക്കാരിയായി

ദുല്‍ഖറിന്റെ നായിക ഇറാനിയന്‍ ചിത്രത്തില്‍, ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ പകരക്കാരിയായി

Posted By: Sanviya
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ നടിയാണ മാളവിക മോഹനന്‍. പിന്നീട് നിര്‍ണ്ണായകത്തിലും ഒരു കന്നട ചിത്രത്തിലും അഭിനയിച്ചു. ഇപ്പോഴിതാ 2017ല്‍ നടിയെ ഒരു ബിഗ് ഓഫര്‍ എത്തിയിരിക്കുന്നു. ഇറാനിയന്‍ സംവിധായകന്‍ മാജീദ് മജീദിയുടെ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം.

ബിയോണ്ട് ദ ക്ലൗഡ്‌സ് എന്ന ചിത്രത്തിലൂടെയാണ് മാളവികയെ അഭിനയിക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. ബോളിവുഡ് താരം ദീപിക പദുക്കോണിനെയാണ് ആദ്യം ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ മറ്റ് ചിത്രങ്ങളുടെ തിരക്കോടെ ദീപിക ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെയാണ് മാളവികയെ പരിഗണിക്കുന്നത്.

ബിയോണ്ട് ദ ക്ലൗഡ്‌സ്

ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണ് ബിയോണ്ട് ദ ക്ലൗഡ്‌സ്. ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ കട്ടര്‍ അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.

സഹോദര-സഹോദരി ബന്ധം

സഹോദര -സഹോദരി ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഇതെന്നും പറയുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

ഛായാഗ്രാഹകന്റെ മകന്‍

ഛായാഗ്രാഹകന്‍ കെയു മോഹനന്റെ മകളാണ് മാളവിക. ദുല്‍ഖര്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമയില്‍ എത്തുന്നത്. ഇപ്പോള്‍ നാളെ എന്ന ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ് നടി.

ഗ്രേറ്റ് ഫാദറില്‍

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലും മാളവിക ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 30ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹനീഫ് അദേനിയാണ്. സ്‌നേഹയാണ് ചിത്രത്തിലെ നായിക.

English summary
Malavika Mohanan Roped In For Majid Majidi's Next!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam