ഗ്ലാമര്‍ ചിത്രം വീണ്ടും പങ്കുവെച്ച് മാളവിക! കമന്റ് ചെയ്തവന് കിടിലന്‍ മറുപടിയുമായി താരം! കാണൂ
ഗ്ലാമര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിലൂടെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന നായികയാണ് മാളവിക മോഹന്‍. അടുത്തിടെ നടി പോസ്റ്റ് ചെയ്ത ചിത്രത്തിനു നേരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. എന്നാല്‍ അതിനെ ഒന്നും വകവെയ്ക്കാതെ ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു താരം. കഴിഞ്ഞ ദിവസം പുതിയ ഗ്ലാമര്‍ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് മാളവിക എത്തിയിരുന്നു.
ഇതിനു താഴെയും കമന്റുകളുമായി വിമര്‍ശകര്‍ എത്തുകയുണ്ടായി. രജനീകാന്തിന്റെ പേട്ട സിനിമയില്‍ മാളവിക ചെയ്ത നാടന്‍ കഥാപാത്രം പൂങ്കുടിയുമായി താരതമ്യം ചെയ്തായിരുന്നു ഒരാളുടെ കമന്റ്. 'എന്നമ്മ പൂങ്കുടി ഇത്' എന്നായിരുന്നു നടിയുടെ ചിത്രത്തിനു താഴെയായി ഇയാള്‍ കമന്റ് ചെയ്തത്. ഇതിനു മറുപടിയായി സെക്‌സി ഫോട്ടോഷൂട്ട് ആണെന്നും സ്വന്തമായി തീരുമാനം എടുക്കാനുളള സ്വാതന്ത്ര്യം ജീവിതത്തില്‍ ഉണ്ടെന്നും നടി കുറിച്ചു.

മാളവികയെ പിന്തുണച്ച് നിരവധി പേര്‍ പോസ്റ്റിനു താഴെയായി എത്തിയിരുന്നു,. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തില്‍ തുടങ്ങിയ മാളവിക പിന്നീട് തെന്നിന്ത്യയിലെ മറ്റെല്ലാ ഭാഷകളിലും ബോളിവുഡിലും അഭിനയിച്ചിരുന്നു. രജനീകാന്തിന്റെ പേട്ട എന്ന ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്തിരുന്നത്.


Click it and Unblock the Notifications











