ഗ്ലാമറസ് ലുക്കില്‍ മാളവിക മോഹനന്‍! നടിയുടെ എറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മലയാളത്തില്‍ തുടങ്ങിയ താരമാണ് മാളവികാ മോഹനന്‍. ദുല്‍ഖര്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തെന്നിന്ത്യയിലും ബോളിവുഡിലുമായി അഞ്ചിലധികം സിനിമകളിലും മാളവിക അഭിനയിച്ചിരുന്നു. ഇതില്‍ ഇക്കൊല്ലം പുറത്തിറങ്ങിയ പേട്ട എന്ന ചിത്രത്തില പ്രകടനമാണ് നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പേട്ടയ്ക്ക് ശേഷം വിജയ് നായകനാവുന്ന ദളപതി 64 എന്ന ചിത്രത്തിലും മാളവിക അഭിനയിക്കുന്നുണ്ട്.

മാളവിക മോഹനന്റെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തന്റെ ഗ്ലാമറസ് ലുക്കിലുളള എന്റെ പുതിയ ചിത്രങ്ങളാണ് മാളവിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് നടി പോസ് ചെയ്തിരിക്കുന്നത്. മുന്‍പും നടിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
നേരത്തെ ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ക്ക് വലിയ രീതിയിലുളള വിമര്‍ശനങ്ങളും ഏല്‍ക്കേണ്ടി വന്ന താരമാണ് മാളവിക. നടിയുടെ റാംപ് വാക്ക് ചിത്രങ്ങളും വീഡിയോകളും അടുത്തിടെ തരംഗമായിരുന്നു. അണിയറയില്‍ ഒരുങ്ങുന്ന ദളപതി 64ല്‍ വിജയുടെ നായികയായിട്ടാണ് നടി എത്തുന്നത്. രജീകാന്ത് ചിത്രം പേട്ടയിലെ മികച്ച പ്രകടനമാണ് നടിയെ വിജയ് ചിത്രത്തിലേക്ക് എത്തിച്ചത്.


Click it and Unblock the Notifications