കാമുകനാണെന്ന് ആര് പറഞ്ഞു! 65 വയസുള്ള മോഹന്‍ലാലിന് 30 വയസുകാരിയായ കാമുകി; ചുട്ടമറുപടിയുമായി മാളവിക
എമ്പുരാന്‍ പോലുള്ള ബിഗ് ബജറ്റ് പടത്തിന് ശേഷം കുടുംബപ്രേക്ഷകരെ ലക്ഷ്യമാക്കിയുള്ള സിനിമകളുമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'ഹൃദയപൂര്‍വ്വം.' ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമയില്‍ തെന്നിന്ത്യന്‍ താരസുന്ദരിയായ മാളവിക മോഹനനാണ് നായിക വേഷം അവതരിപ്പിക്കുന്നത്.
സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് അടുത്തിടെ മാളവിക രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ ആദ്യ ഷെഡ്യൂളിലെ തന്റെ ഭാഗങ്ങള്‍ മനോഹരമായി തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പില്‍ നടി സൂചിപ്പിച്ചത്. ഒപ്പം മോഹന്‍ലാലിനൊപ്പം ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള അനുഭവവും നടി പങ്കുവെച്ചു. ഇതിന് താഴെ നിരവധി കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയത്. എല്ലാവര്‍ക്കും സിനിമയുടെ വിശേഷങ്ങളാണ് അറിയേണ്ടിയിരുന്നത്.

എന്നാല്‍ വളരെ മോശമായ രീതിയില്‍ ഇതിനോട് പ്രതികരിച്ചവരുമുണ്ട്. ഹൃദയപൂര്‍വ്വത്തില്‍ മാളവികയെ പോലൊരു ചെറുപ്പക്കാരി മുതിര്‍ന്ന നടനായ മോഹന്‍ലാലിന്റെ നായികയാവുന്നു എന്നതാണ് ചിലരെ ചൊടിപ്പിച്ചത്. ഇത്രയും പ്രായവ്യത്യാസമുള്ളതിനെ ചോദ്യം ചെയ്ത് എത്തിയ ആരാധകന് കിടിലന്‍ മറുപടി കൊടുത്താണ് മാളവിക എത്തിയിരിക്കുന്നത്.
'65 വയസ്സുള്ള ഒരാള്‍ 30 വയസ്സുള്ള ഒരാളുടെ പ്രണയിനിയായി അഭിനയിക്കുന്നു. ഈ മുതിര്‍ന്ന അഭിനേതാക്കള്‍ക്ക് അവരുടെ പ്രായത്തിന് ചേരാത്ത വേഷങ്ങള്‍ ചെയ്യാന്‍ ഇത്രയും ആഗ്രഹം എന്തിനാണെന്നാണ്? ഒരാള്‍ ചോദിച്ചത്. ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉടനെ മറുപടിയുമായി മാളവിക എത്തിയ. 'ആരാണ് നിങ്ങളോട് അതൊരു പ്രണയമാണെന്നും കാമുകനാണെന്നും പറഞ്ഞത്? നിങ്ങളുടെ പാതിവെന്ത അടിസ്ഥാനരഹിതമായ അനുമാനങ്ങള്‍ ഉപയോഗിച്ച് ആളുകളെയും സിനിമയെയും വിലയിരുത്തുന്നത് നിര്‍ത്തൂ.' എന്നായിരുന്നു നടി പറഞ്ഞത്.
നടിയുടെ മറുപടിയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. ഇന്നും ആളുകളുടെ ചിന്താഗതി മാറാത്തത് വളരെ കഷ്ടമാണെന്നാണ് നടിയെ അനുകൂലിച്ച് കൊണ്ട് ആരാധകര്‍ പറയുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പട്ടംപോലെ എന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമൊക്കെ സജീവമായ നടി മോഡലിങ്ങിലും അഭിനയത്തിലുമൊക്കെ തന്റെ കഴിവുകള്‍ തെളിയിച്ച് കഴിഞ്ഞു. ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് അഭിനയിക്കാനെത്തിയ മാളവിക ഹൃദയപൂര്‍വ്വത്തിലും നായികയാവുകയാണ്. ഇതിനകം സിനിമയിലെ തന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയെന്നാണ് നടി പറഞ്ഞത്.

ഒരു സിനിമയില്‍ നിന്ന് മറ്റൊന്നിലേക്ക് പോവുമ്പോള്‍ നമുക്ക് സുഹൃത്തുക്കളെയോ, പരിചയക്കാരെയോ, വിശ്വസ്തരെയോ ഉണ്ടാക്കാം, അല്ലെങ്കില്‍ ചിലപ്പോള്‍ ആളുകള്‍ നല്ല സഹപ്രവര്‍ത്തകരായി തുടരും. പക്ഷേ വളരെ അപൂര്‍വമായി മാത്രമേ ഒരു സിനിമയുടെ സെറ്റ് കുടുംബം പോലെ തോന്നാറുള്ളു. ഇത് എനിക്ക് അങ്ങനെയാണ്. മനോഹരം, ഊഷ്മളത, ആരോഗ്യകരം, ഹൃദയസ്പര്‍ശിയായത്...
എന്റെ ആത്മാവ് പോഷിപ്പിക്കപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്നു. അത് വളരെ വിലപ്പെട്ട ഒരു വികാരമാണ്, അല്ലേ? ഏറ്റവും കഴിവുള്ള ചില ആളുകളോടൊപ്പം ജോലി ചെയ്തു, തേക്കടിയിലെ മനോഹരമായ കുന്നുകളിലും തേയിലത്തോട്ടങ്ങളിലും ഒരു മാസം ആനന്ദകരമായി ചെലവഴിച്ചു, തണുത്ത വൈകുന്നേരങ്ങളില്‍ ചൂടോടെയിരിക്കാന്‍ ലൈംടീ കുടിച്ചു, പക്ഷേ അവസാനത്തേത്, അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ ഏറ്റവും മനോഹരമായ ടീമിനുള്ള ഒരു അഭിനന്ദനം മാത്രമാണ്. അവരില്ലാതെ ഈ സിനിമ ഇങ്ങനെയാകുമായിരുന്നില്ല.
മോഹന്‍ലാല്‍ സാര്‍, സത്യന്‍ സാര്‍ തുടങ്ങിയ അതികായന്മാരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. അവര്‍ സിനിമാറ്റിക് മാജിക്കിനെ എങ്ങനെ ജീവസുറ്റതാക്കുന്നു എന്ന് നോക്കി മനസിലാക്കി. ഇതെല്ലാം അവര്‍ വളരെ അന്തസ്സോടെയും ബഹുമാനത്തോടെയും കൃപയോടെയും ചെയ്യുകയാണെന്നുമാണ് മാളവിക സിനിമയെ കുറിച്ച് അഭിപ്രായപ്പെട്ടത്.


Click it and Unblock the Notifications











