»   » മാളവിക അതിര് കടക്കുന്നുവെന്നത് ശരിയാണോ?

മാളവിക അതിര് കടക്കുന്നുവെന്നത് ശരിയാണോ?

Posted By:
Subscribe to Filmibeat Malayalam

അളകപ്പന്‍ സംവിധാനം ചെയ്ത പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയരംഗത്ത് കടന്നു വരുന്നത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തില്‍ നായക വേഷം അവതരിപ്പിച്ചത്. തുടര്‍ന്ന് വികെ പ്രകാശ് സംവിധാനം ചെയ്ത നിര്‍ണായകം എന്ന ചിത്രത്തിലും മാളവിക അഭിനയിച്ചു. ആസിഫലിയുടെ നായികയായാണ് നിര്‍ണായകത്തില്‍ മാളവിക എത്തിയത്.

ഇപ്പോഴിതാ മാളവിക കന്നടയിലേക്ക് അരങ്ങേറ്റം കുറിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രീതം ഗുബ്ബി സംവിധാനം ചെയ്യുന്ന നാനു മട്ടു വരലക്ഷമി എന്ന ചിത്രത്തിലൂടെയാണ് മാളവിക കന്നടയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ വരലക്ഷമി എന്ന കഥാപാത്രത്തെയാണ് മാളവിക അവതരിപ്പിക്കുന്നത്.

malavika-mohan

കൂടാതെ ചിത്രത്തില്‍ പ്രകാശ് രാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബൈക്ക് റേസിങിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ പ്രമേയം. ഫഹദ് ഫാസില്‍ നായകനായി എത്തുന്ന നാളെ എന്ന ചിത്രത്തിലും മാളവിക നായികയായി എത്തുന്നുണ്ട്.

ആസിഫ് അലിയും മാളവികയും കേന്ദ്ര കഥാപാത്രങ്ങളെ അഭിനയിച്ച നിര്‍ണ്ണായകം ബോബി സഞ്ജയിയുടെ തിരക്കഥയില്‍ ഒരുങ്ങിയതായിരുന്നു. ഒരു കലാ മൂല്യമുള്ള ചിത്രമായിരുന്നുവെങ്കിലും പ്രേക്ഷക ശ്രദ്ധ നേടാന്‍ നിര്‍ണ്ണായകത്തിന് കഴിഞ്ഞില്ല.

English summary
malavika in next kannada film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam