നായികയായി ഇനി മാളവികയും; അക്കല്‍ദാമയിലെ പെണ്ണ്
ബാലതാരമായി തുടങ്ങി നായിക നിരയിലേക്ക് മാറുന്ന നടിമാരുടെ പട്ടികയിലേക്കിതാ ഒരാള്‍ കൂടെ, മാളവിക എസ് നായര്‍. ഊമക്കുയില്‍ പാടുമ്പോള്‍, കറുത്ത പക്ഷികള്‍ എന്നീ ചിത്രങ്ങളിലെ അഭിനയിത്തിന് കേരള സര്‍ക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ മാളവിക കുറച്ചു കാലമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.
നവാഗതനായ ജയറാം കൈലാസ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് മാളവികയുടെ തിരിച്ചുവരവും നായികയായുള്ള അരങ്ങേറ്റവും. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് 'അക്കല്‍ദാമയിലെ പെണ്ണ്'.

ശ്വേത മേനോന്റെ മകളായാണ് മാളവിക എത്തുന്നത്. കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ മാളവിക തയ്യാറായില്ല. പക്ഷെ ഈ കഥാപാത്രം അല്പം വ്യത്യസ്തമായിരിക്കുമെന്നും ഇങ്ങനെ ഒരു വേഷം കിട്ടുന്നതില്‍ സന്തോഷമുണ്ടെന്നും മാളവിക പറഞ്ഞു.
ഇപ്പോള്‍ പത്താം ക്ലാസിലാണ് മാളവിക പഠിക്കുന്നത്. സിനിമയില്‍ അഭിനയിക്കുമ്പോഴും പഠനത്തെ മാറ്റി നിര്‍ത്താന്‍ വയ്യ. നല്ല വേഷങ്ങള്‍ ഉണ്ടെങ്കില്‍ അഭിനയിക്കും. അതേ സമയം പഠനം ശ്രദ്ധിച്ച് മാത്രമെ സിനിമകള്‍ തിരഞ്ഞെടുക്കൂ എന്നും മാളവിക വ്യക്തമക്കി.
ശ്വേത മേനോന്‍ ഇതിനകം തന്നെ ഒത്തിരി ചിത്രങ്ങളില്‍ അമ്മ വേഷം ചെയ്തു കഴിഞ്ഞു. പക്ഷെ അക്കല്‍ദാമയിലെ പെണ്ണില്‍ അല്പം വ്യത്യസ്തയാണ്. സിനോജ് നെടുമങ്ങാടാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. വാഗമണ്ണാണ് പ്രധാന ലൊക്കേഷന്‍


Click it and Unblock the Notifications











