നടിയെ നിര്‍മ്മാതാവ് പീഡിപ്പിച്ചു?
മാദകതാരം മാളവികയെ തെലുങ്ക് നിര്‍മ്മാതാവ് പീഡിപ്പിച്ചെന്ന് പരാതി. കഠിനമായ നൃത്തച്ചുവടുകള്‍ വെയ്ക്കാന്‍ ഗര്‍ഭിണിയായ തന്നോട് ആവശ്യപ്പെട്ടെന്നും വിസമ്മതിച്ച തന്റെ ശരീരത്തില്‍ നിര്‍മ്മാതാവ് ഗര്‍ഭ പരിശോധന നടത്താന്‍ തുനിഞ്ഞുവെന്നുമാണ് മാളവികയുടെ പരാതി.
തെലുങ്ക് നിര്‍മ്മാതാവ് ആഞ്ജനേയലുവിനെതിരെയാണ് മാളവിക പരാതി നല്‍കിയിരിക്കുന്നത്. കാരവാനില്‍ വിശ്രമിക്കുന്ന നടിക്കു സമീപമെത്തി നിര്‍മ്മാതാവ് ശരീര പരിശോധനയ്ക്ക് ശ്രമിച്ചെന്നാണ് ആരോപണം.
എന്നാല്‍ ആരോപണം പച്ചക്കളളമാണെന്നും മാളവികയ്ക്കെതിരെ 75 ലക്ഷം രൂപയ്ക്ക് മാനനഷ്ടക്കേസ് നല്‍കുമെന്നും നിര്‍മ്മാതാവ് പറയുന്നു. ഹൈദരാബാദില്‍ ഷൂട്ടിംഗ് നടക്കുന്ന ഒരു തെലുങ്ക് ചിത്രത്തിന്റെ സെറ്റില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മാളവികയാണ് ഈ ചിത്രത്തിലെ നായിക.
എനിക്കെതിരെ നടി പറയുന്ന ആരോപണങ്ങളത്രയും അസംബന്ധമാണ്. ആവശ്യപ്പെട്ട പ്രകാരം അഭിനയിക്കാന്‍ എന്തോ കാരണം പറഞ്ഞ് അവര്‍ വിസമ്മതിച്ചു. അവരെ കോടതിയില്‍ കാണാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്, ക്ഷുഭിതനായ ആഞ്ജനേയലു പ്രതികരിച്ചു.
നടിയില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് ശരത് കുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications