പഠിക്കണം, മാളവിക സിനിമയ്ക്ക് അവധികൊടുക്കുന്നു
നായികമാരെല്ലാം പഠനത്തിരക്കിലാണ്. ഗൗതമി നായര്‍, സനുഷ, മീരാ നന്ദന്‍, കാവ്യമാധവന്‍, എണ്ണി തുടങ്ങിയാല്‍ അവസാനമുണ്ടാകില്ല. നല്ല ചില പ്രൊജക്ടുകളും പഠനത്തിരക്കുകള്‍കൊണ്ട് മാറ്റിവെയ്‌ക്കേണ്ടി വന്ന താരങ്ങളുണ്ട്. അങ്ങനെ ഒരു അവസ്ഥയിലാണ് മാളവിക നായരും
കുക്കു എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴകത്തിന് പ്രിയപ്പെട്ടവളായി തീര്‍ന്ന മാളവിക പഠനത്തിരക്കുമൂലും തമിഴില്‍ നിന്ന് വരുന്ന അവസരങ്ങളെല്ലാം ഉപേക്ഷിക്കുകയാണ്. ഞാനിപ്പോള്‍ പതിനൊന്നാം തരത്തില്‍ പഠിക്കുകയാണെന്നും പഠനത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും മാളവിക പറഞ്ഞു. അതുകൊണ്ടു തന്നെ വരുന്ന പ്രൊജക്ടുകളും സ്വീകരിക്കുന്നില്ലത്രെ.

മാളവികയും പഠനത്തിരക്കിലാണ്
ഉസ്താദ് ഹോട്ടല്‍ എന്ന ജനപ്രിയ ചിത്രത്തിലൂടെയാണ് മാളവികയുടെ തുടക്കം. പക്ഷെ വളരെ ചെറിയൊരു റോള്‍ മാത്രമായിരുന്നു അത്.

മാളവികയും പഠനത്തിരക്കിലാണ്
ഉസ്താദ് ഹോട്ടലിന് ശേഷം ബ്ലാക് ബട്ടര്‍ ഫ്‌ലൈ എന്ന ചിത്രത്തില്‍ അവസരം കിട്ടി. ചിത്രം വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മാളവിക എന്ന നടിയെ അടയാളപ്പെടുത്താന്‍ സാധിച്ചു.

മാളവികയും പഠനത്തിരക്കിലാണ്
ബ്ലാക്ക് ബട്ടര്‍ ഫ്‌ലൈ എന്ന ചിത്രത്തിലെ അഭിനയം കണ്ടിട്ടാണ് തമിഴില്‍ നിന്ന് അവസരം വന്നത്. അങ്ങനെയാണ് കുക്കു എന്ന ചിത്രം ചെയ്തത്.

മാളവികയും പഠനത്തിരക്കിലാണ്
കുക്കു എന്ന ചിത്രത്തില്‍ ഒരു അന്ധയായ പെണ്‍കുട്ടിയുടെ വേഷത്തിലാണ് മാളവിക നായര്‍ എത്തിയത്. തമിഴ് സംവിധായകന്‍ ബാലയുടെ പ്രശംസയും ആ ചിത്രത്തിലെ അഭിനയിത്തിലൂടെ നേടി.

മാളവികയും പഠനത്തിരക്കിലാണ്
മലയാളത്തില്‍ മൂന്നാമത് ചെയ്ത ചിത്രമാണ് പകിട. ആസിഫ് അലിയും ബിജു മേനോനും മുഖ്യവേഷത്തിലെത്തിയ ചിത്രത്തില്‍ നായികാ പ്രാധാന്യമുള്ള വേഷത്തിലാണ് മാളവിക എത്തിയത്.

മാളവികയും പഠനത്തിരക്കിലാണ്
മലയാളിയാണെങ്കിലും, മലയാള സിനിമയിലാണ് അരങ്ങേറ്റമെങ്കിലും തന്നെ അംഗീകരിച്ച തമിഴ് സിനിമയമാണ് മാളവികയ്ക്ക് പ്രിയം. ഭാഷയില്‍ അല്പം പ്രയാസമാണെങ്കിലും തമിഴില്‍ നിന്ന് നല്ല അവസരങ്ങള്‍ വന്നാല്‍ സ്വീകരിക്കുമെന്ന് മാളവിക പറഞ്ഞിട്ടുണ്ട്.

മാളവികയും പഠനത്തിരക്കിലാണ്
മുംബൈയിലാണ് മാളവിക ജനിച്ചു വളര്‍ന്നത്. മോഡലിങ്ങിലൂടെ വെള്ളിത്തിരയിലെത്തി.

മാളവികയും പഠനത്തിരക്കിലാണ്
ഇപ്പോള്‍ പതിനൊന്നാം തരത്തില്‍ പഠിക്കുകയാണ് മാളവിക. പരീക്ഷ അടുത്തുകൊണ്ടാണ് അവസരങ്ങള്‍ ഒഴിവാക്കുന്നത്. പഠനവും അഭിനയവും ഒരുമിച്ചുകൊണ്ടുപോകാനാണ് ഈ കൊച്ചുകലാകാരിയുടെ ആഗ്രഹം.


Click it and Unblock the Notifications











