കപ്പ പപ്പടത്തില്‍ ഫഹദിനൊപ്പം മാളവികയുമുണ്ട്
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ്‌ക്ലബ്ബ് തീര്‍ത്തും പുതുമുഖ താരങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു. അതില്‍ ഉദിച്ച ഒരു നായികയാണ് മാളവികയും. പിന്നീട്, ഇന്നാണ് ആ കല്ല്യാണം, മകരമഞ്ഞ്, മൈ ഫാന്‍, ആട്ടക്കഥ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. അഭിനേത്രി എന്നതിനു പുറമെ നല്ലൊരു നര്‍ത്തകി കൂടെയാണ് യഥാര്‍ത്ഥ ജീവിതത്തില്‍ മാളവിക. ഈ കഴിവുമായി തന്റെ പുതിയ ചിത്രത്തിലെത്തുകയാണ് മാളവിക.
ഫഹദ് ഫാസില്‍ നായകനാകുന്ന കപ്പ പപ്പടം എന്ന ചിത്രത്തില്‍ ഒരു തമിഴ് ബ്രാഹ്മീണ പെണ്‍കുട്ടിയെ അവതരിപ്പിച്ച് വീണ്ടും മാളവിക പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ഒരു നര്‍ത്തികിയാണ് ചിത്രത്തില്‍ മാളവിക. ജീവിതത്തിലെ ചില സാഹചര്യങ്ങളിലൂടെ പക്വതയും തിരിച്ചറിവും വന്ന പെണ്‍കുട്ടി. കഥാപാത്രത്തെ കുറിച്ച് എനിക്ക് കൂടുതല്‍ പറയാന്‍ കഴിയുന്നില്ലെന്ന് മാളവിക പറയുന്നുന്നു.

'എന്ന സത്തം ഇന്ത നേരം' എന്ന തമിഴ് ചിത്രത്തിലാണ് മാളവിക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ഒരു ടീച്ചറായാണ് മാളവിക എത്തുന്നത്. തന്റെ പുതിയ തമിഴ് ചിത്രത്തില്‍ കുട്ടികള്‍ക്കൊപ്പമുള്ള അനുഭവത്തെ കുറിച്ചും മാളവിക പങ്കുവയ്ക്കുന്നു. അവര്‍കകൊപ്പമുള്ള അഭിനയം ഒരു വെല്ലുവിളിയായിരുന്നു.
കപ്പ പപ്പടത്തില്‍ മാളവികയെ കൂടാതെ ഗീതാഞ്ജലിയിലൂടെ വെള്ളിത്തിരയിലെത്തിയ കീര്‍ത്തി മേനകയും അഭിനയിക്കുന്നുണ്ട്. തെലുങ്ക് സംവിധായകന്‍ അനീഷ് കുരുവിള സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് വൈ വി രാജേഷാണ്. പ്രതാപ് പോത്തന്‍, പാര്‍വ്വതി മേനോന്‍, രവീന്ദ്രന്‍, ഭഗത് മാന്വല്‍, അനൂപ് ചന്ദ്രന്‍, നന്ദു, ലക്ഷ്മി, സുനില്‍ സുഖദ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.


Click it and Unblock the Notifications











