മലയാള സിനിമ ഗ്ലാമറസ്സായി
മലയാള സിനിമയില്‍ തിരിച്ചുവരവിന്റെ ഒഴുക്കു തുടങ്ങിയിട്ട് വര്‍ഷം ഒന്ന് പിന്നിടുന്നു. ചാരുലതയാണ് ഇപ്പോള്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുന്ന മറ്റൊരു നടി. ഹരിദാസ് സംവിധാനം ചെയ്യുന്ന 'എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ' എന്ന ചിത്രത്തിലൂടെയാണ് ചാരുലതയുടെ മടങ്ങിവരവ്
2000 ത്തില്‍ പുറത്തിറങ്ങിയ 'മഴനൂല്‍ കനവ്' എന്ന ചിത്രത്തിലൂടെയാണ് കന്നട നടിയായ ചാരുലത മലയാളത്തിലെത്തിയത്. പതിനാല് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ തിരിച്ചുവരുമ്പോള്‍ മലയാളത്തില്‍ ഒത്തിരി മാറ്റങ്ങള്‍ പ്രകടമാകുന്നു എന്ന് നടി പറയുന്നു.

മലയാള സിനിമ സാങ്കേതികപരമായി ഒരുപാട് ഉയര്‍ന്നെന്നും ഗ്ലാമറസ് ചിത്രങ്ങളും ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറാകുകയും, പ്രേക്ഷകര്‍ അത് അംഗീകരിക്കുകയും ചെയ്യുന്നുണ്ടെന്നും ചാരുലത പറഞ്ഞു.
മലയാള സിനിമയില്‍ ചാരുലതയ്ക്കുള്ള ഒരു ആഗ്രഹമാണ് സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിക്കുക എന്നത്. ഇവര്‍ക്കൊപ്പം മാത്രമല്ല, യുവ സൂപ്പര്‍സ്റ്റാറായ പൃഥ്വിരാജിനൊപ്പം അഭിനയിക്കാനും തനിക്ക് താത്പര്യമുണ്ടെന്ന് ഒരു സിനിമാമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചാരുലത പറഞ്ഞു.


Click it and Unblock the Notifications