മലയാള സിനിമ ഇനി യങ്‌സ്‌റ്റേഴ്‌സിന്, സൂപ്പര്‍സ്റ്റാറുകള്‍ വിശ്രമിക്കൂ

By Aswathi

സൂപ്പര്‍സ്റ്റാറുകളെ പതിയെ പിന്നോട്ടാക്കി യുവതാരങ്ങള്‍ മുന്നോട്ടേക്ക് കടന്നുവരികയാണ്. സിനിമയുടെ എല്ലാ മേഖലയിലും ഇത് കാണാം. സംവിധായനത്തിലായാലും എഴുത്തിലായാലും ഛായാഗ്രഹണത്തിലായിലും ചെറുപ്പാക്കാര്‍ ധാരാളം മുന്നോട്ടെത്തുന്നു. സംവിധാനവും അഭിനയവുമാണ് ഇപ്പോള്‍ പ്രാധാന്യം. ഈ വര്‍ഷം ഹിറ്റായ ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍ മിക്കവരും നവാഗതര്‍ സംവിധാനം ചെയ്തതാണ്.

ഇനി അഭിനയത്തിലേക്ക് വരാം. മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ മലയാളത്തിലിന്ന് നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും ഈ വര്‍ഷം ഹിറ്റ് യുവതാരങ്ങളെ അപേക്ഷിച്ച് ഇരുവര്‍ക്കും പിന്നോട്ടാണ്. എന്നാല്‍ സാറ്റലൈറ്റ് അവകാശത്തിന്റെയും താരമൂല്യത്തിന്റെയും ശക്തികൊണ്ട് ഇവരുടെ ചിത്രങ്ങള്‍ നിര്‍മാതാക്കള്‍ക്ക് നഷ്ടം വരുത്തിവെച്ചിട്ടില്ല.

ഫഹദ് ഫാസിലും നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും തകര്‍ത്തഭിനയിച്ച 'ബാംഗ്ലൂര്‍ ഡെയ്‌സാ'ണ് ഈ വര്‍ഷത്തെ ഹിറ്റ് ലിസ്റ്റില്‍ മുന്നില്‍. സെവന്‍ത് ഡേയും സപ്തമശ്രീ തസ്‌കരയുമായി നായകന്മാരില്‍ പൃഥ്വിരാജും മുന്നിലുണ്ട്.

ഓംശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങളുടെ വിജയത്തിന്റെ ഉടമയായി നിവിന്‍ പോളിയുമുണ്ട്. ബാംഗ്ലൂര്‍ ഡെയ്‌സ്, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നീ ചിത്രങ്ങളാണ് ഫഹദിന് ഈ വര്‍ഷം മികച്ചത്. ബാംഗ്ലൂര്‍ ഡെയ്‌സ് വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങളില്‍ ദുല്‍ഖറും തിളങ്ങി.

മോഹന്‍ലാലിന് ദൃശ്യം എന്ന മെഗാഹിറ്റിന് പിന്നാലെ എത്തിയ മിസ്റ്റര്‍ ഫ്രോഡിന് വലിയ ചലനം സൃഷ്ടിക്കാനായില്ല. 'കൂതറ'യില്‍ ഗസ്റ്റായിരുന്നെങ്കിലും സിനിമ പരാജയപ്പെട്ടു. പെരുച്ചാഴി ഫെസ്റ്റിവല്‍ ചിത്രമായിരുന്നു. നിര്‍മാതാവിന് നഷ്ടം വരുത്തിയില്ല. മുന്നറിയിപ്പും രാജാധിരാജയും ഹിറ്റായത് മമ്മൂട്ടിക്ക് ആശ്വാസമായി. മംഗ്ലീഷ് കൊമേഴ്‌സ്യല്‍ ഹിറ്റുമായി.

mohanlal-mammootty-jayaram-dileep

ദിലീപിന്റെ റിംഗ് മാസ്റ്റര്‍ സൂപ്പര്‍ഹിറ്റായി. എന്നാല്‍ വില്ലാളി വീരനും അവതാരവും വലിയ പരാജയവും. ജയറാമിന് ഒരു ഹിറ്റ് പോലും ഇല്ലായിരുന്നു. സുരേഷ്‌ഗോപിക്ക് അപ്പോത്തിക്കിരി ആശ്വാസമായി.

തെന്നിന്ത്യയില്‍ നിന്നും മോഡല്‍ രംഗത്തുനിന്നും ധാരാളം നടിമാരും മലയാളത്തിലേക്ക് ചേക്കേറിയിട്ടുണ്ട്. ആദ്യകാല നടിമാര്‍ തിരിച്ചുവരുന്നതും, പണ്ടത്തെ ബാലതാരങ്ങള്‍ നടിമാരായി തിരിച്ചുവരുന്നതുമൊക്കെ മലയാള സിനിമയിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X