നടൻ ക്യാപ്റ്റന്‍ രാജുവിന് ഹൃദയാഘാതം!! ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഡോക്ടർമാരുടെ നിരീക്ഷണത്തിൽ

യുഎസിലേയ്ക്കു്ള്ള യാത്രാമധ്യേയായിരുന്നു താരത്തിന് നെഞ്ചു വേദന അനുഭവപ്പെട്ടത്.

Recommended Video

നടൻ ക്യാപ്റ്റന്‍ രാജുവിന് ഹൃദയാഘാതം | Filmibeat Malayalam

ഹൃദയാഘാതത്തെ തുടർന്ന് നടൻ ക്യാപ്റ്റൻ രാജു ആശുപത്രിയിൽ. ഒമാനിലെ കിംസ് ആശുപത്രിയിലാണ് താരത്തിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. യുഎസിലേയ്ക്കു്ള്ള യാത്രാമധ്യേയായിരുന്നു താരത്തിന് നെഞ്ചു വേദന അനുഭവപ്പെട്ടത്.

capition raju

ഉടൻ തന്നെ വിമാനം മസ്ക്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. തുടർന്ന് വൈദ്യസഹായത്തിനായി മസ്ക്കത്തിലുളള കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ പരിശോധന നടന്നു വരുകയാണ്. ഇപ്പോഴും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ഗൾഫ് ന്യൂസ് ഒമാനാണ് ഇതു സംബന്ധമായ വർത്ത പുറത്തു വിട്ടിരിക്കുന്നത്.

മികച്ച അഭിനേതാവ് മാത്രമല്ല മികച്ച സംവിധായകൻ കൂടിയായിരുന്നു ക്യാപ്റ്റൻ രാജു. മലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളായ തമിഴ്, തെലുങ്ക്, ഭാഷ ചിത്രങ്ങളിലും അദ്ദേഹം നിറസാന്നിധ്യമായിരുന്നു. കൂടാതെ ബോളിവുഡ് ,ഹോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. ബിഗ് സ്ക്രീനിൽ മാത്രമല്ല മിനി സ്ക്രീനിലും അദ്ദേഹം സജീവമായിരുന്നു. മാസ്റ്റർപീസ് എന്ന മമ്മൂട്ടി ചിത്രമായിരുന്നു അദ്ദേഹത്തിന്റെ പുറത്തു വന്ന അവസാന ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X