ദിലീപ് ആദ്യമായി തമിഴ് ചിത്രത്തില്‍ നായകനാകുന്നു
കൊച്ചി: മലയാളികളുടെ ജനപ്രിയ നായകന്‍ ദിലീപ് തമിഴ് സിനിമയില്‍ ആദ്യമായി നായകനാകുന്നു. കെ എസ് മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദിലീപ് നായകനാകുന്നത്. മണികണ്ഠന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. മലയാളത്തില്‍ കരാറിലേര്‍പ്പെട്ട സിനിമകള്‍ക്കുശേഷമാകും തമിഴ് സിനിമയുടെ ഷൂട്ടിങ് എന്നാണ് വിവരം.
നേരത്തെ 2013ല്‍ കണ്ണാ ലഡു തിന്ന ആസൈയാ എന്ന കോമഡി ചിത്രത്തിലൂടെ പേരെടുത്ത സംവിധായകനാണ് മണികണ്ഠന്‍. ദിലീപിന്റെ സിനിമയും കോമഡിതന്നെയായിരിക്കും. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി വരികയാണ്. ദിലീപിന്റെ മിക്ക സിനിമകള്‍ക്കും തമിഴ് നാട്ടില്‍ ലഭിക്കുന്ന സ്വീകാര്യത പുതിയ സിനിമയ്ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സംവിധായകന്‍.

ദിലീപിന്റെ മലയാളം സിനിമകളെല്ലാം തമിഴ് ചാനലുകളില്‍ മൊഴിമാറ്റിയെത്താറുണ്ട്. ദിലീപിന്റെ സിനിമയ്ക്ക് നല്ലൊരുവിഭാഗം പ്രേക്ഷകരെയും ചാനലുകള്‍ക്ക് ലഭിക്കുന്നുണ്ട്. ഇതാദ്യമായല്ല ദിലീപ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 2002 ല്‍ പുറത്തിറങ്ങിയ രാജ്യം എന്ന സിനിമയില്‍ വിജയകാന്തിനൊപ്പം ദിലീപ് അഭിനയിച്ചിരുന്നു.
സത്യസായി ബാബയുടെ ജീവിതകഥ ആധാരമാക്കിയൊരുക്കുന്ന ബാബാ സത്യസായി എന്ന തെലുങ്ക് സിനിമയിലും ദിലീപ് അഭിനയിക്കുന്നുണ്ട്. കൂടാതെ ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി, സിദ്ധാര്‍ത്ഥ് ഭരതന്റെ ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങളിലും ദിലീപ് തന്നെയാണ് നായകനാകുന്നത്. ഇവ പൂര്‍ത്തിയാകുന്നതോടെ തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനായി പോകുമെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications