മദ്യപിച്ച് അമിതവേ​ഗതയിൽ വാഹനമോടിച്ച് യുവനടൻ ​ഗണപതി, താരത്തിന് എതിരെ കേസെടുത്ത് കളമശ്ശേരി പോലീസ്

ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് നായകനായി സിനിമകൾ ചെയ്ത് ശ്രദ്ധനേടിയ യുവനടനാണ് ​ഗണപതി. നടൻ എന്നതിലുപരി തിരക്കഥാകൃത്തും കാസ്റ്റിങ് ഡയറക്ടറുമെല്ലാമായ ​ഗ​ണപതിക്ക് എതിരെ മദ്യപിച്ച് അമിതവേ​ഗതയിൽ വാഹനമോടിച്ചത് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കളമശ്ശേരി പോലീസാണ് നടന്റെ പേരിൽ കേസെടുത്തത്. ദേശീയപാതയിൽ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് അപകടകരമായ രീതിയിൽ ​ഗണപതി വാഹനമോടിച്ചത്.

നടന്റെ വാഹനം അമിതവേ​ഗത്തിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അത്താണി, ആലുവ എന്നിവിടങ്ങളിൽ വാഹനം പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. ദേശീയപാതയിലെ ലെയ്നുകൾ പൊടുന്നനെ മാറി അമിതവേഗത്തിൽ അപകടകരമായി കാർ ഓടിക്കുന്നത് എറണാകുളം എസിപിയുടെ ശ്രദ്ധയിലാണ് പെട്ടത്.

Actor Ganapathi Rash Driving

തുടർന്നാണ് കളമശേരിയിൽ തടഞ്ഞ് നിർത്തി പരിശോധന നടത്തിയത്. പരിശോധനയിൽ ​ഗണപതി മദ്യപിച്ചതായി പൊലീസ് കണ്ടെത്തി. ​നടനെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. സംഭവം വാർത്തയോടെ സോഷ്യൽമീഡിയയിൽ നടന് എതിരെ ട്രോളുകളും പരിഹാസങ്ങളും നിറയുകയാണ്. സ്റ്റേഷൻ ജാമ്യത്തിൽ നടനെ വിട്ടയച്ചതിലും സമൂഹമാധ്യമങ്ങളിൽ പ്രതിഷേധ കമന്റുകൾ ഉയർന്നു.

ദൈവത്തിന്റെ പേരുമിട്ട് അതിന് നിരക്കാത്ത പരിപാടിയാണല്ലോ നടൻ കാണിച്ച് കൂട്ടുന്നത് എന്ന തരത്തിലാണ് കമന്റുകൾ ഏറെയും. കൂടാതെ വിനോദയാത്ര എന്ന സിനിമയിൽ നടൻ ഗണപതി പാടി ഹിറ്റായ പാലും പഴവും കൈകളിലേന്തി എന്ന ​ഗാനം ഉപയോ​ഗിച്ചും ട്രോളുകളുണ്ട്. പാലും പഴത്തിനും പകരം മദ്യം കൈകളിലേന്തിയ ​ഗണപതി, ഉണ്ണി ഗണപതി വളര്‍ന്നത് നാട് മുഴുവൻ അറിഞ്ഞല്ലോ എന്നിങ്ങനെയുള്ള കമന്റുകളുമുണ്ട്.

അടുത്തിടെ നടൻ ബൈജു സന്തോഷിന് എതിരെയും അമിത വേ​ഗതയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് എതിരെ പോലീസ് കേസെടുത്തിരുന്നു. അന്ന് മദ്യലഹരിയിൽ വാഹനമോടിച്ച് ബൈജു സന്തോഷ് അപകടമുണ്ടാക്കിയിരുന്നു. തിരുവനന്തപുരം വെള്ളയമ്പലത്തുവെച്ച് ബൈജു ഓടിച്ച കാർ സ്കൂട്ടറിലും വൈദ്യുത പോസ്റ്റിലുമിടിച്ചാണ് അന്ന് അപകടമുണ്ടായത്. മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് അന്ന് ബൈജുവിനെതിരെ കേസെടുത്തത്.

ബൈജുവിന്റെ കേസുമായി ബന്ധപ്പെട്ട ചർച്ചകളും വിവാദങ്ങളും ഒതുങ്ങിയതിന് പിന്നാലെയാണ് നടൻ ​ഗണപതിയുടെ അറസ്റ്റ് വാർത്ത പുറത്ത് വന്നത്. ഇരുപത്തിയൊമ്പതുകാരനായ ​ഗണപതി കണ്ണൂർ സ്വദേശിയാണ്. 2007ൽ വിനോദയാത്ര എന്ന സിനിമയിലൂടെയാണ് ​ഗണപതി മലയാള സിനിമയിൽ അരങ്ങേറിയത്.

Actor Ganapathi Rash Driving

പിന്നീട് അലിഭായ്, ആയുർ രേഖ, ചിത്രശലഭങ്ങളുടെ വീട്, ഇന്നത്തെ ചിന്താവിഷയം, മല്ലു സിങ്, ആ​ഗസ്റ്റ് ക്ലബ്ബ് അടക്കം നിരവധി സിനിമകളിൽ അഭിനയിച്ചു. വള്ളിക്കുടിലിലെ വെള്ളക്കാരനിലൂടെയാണ് നടൻ നായകനായി സിനിമകൾ ചെയ്ത് തുടങ്ങിയത്.

അടുത്തിടെ ഹിറ്റായ മലയാള സിനിമ മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരം ​ഗണപതിയുടെ സഹോദരനാണ്. ചിത്രത്തിൽ ​ഗണപതിയും ഒരു ശ്രദ്ധേയ വേഷത്തിൽ അഭിനയിച്ചിരുന്നു. മന്ദാകിനി, അഡിയോസ് അമി​ഗോസ് എന്നിവയാണ് അവസാനം ​ഗണപതിയുടേതായി റിലീസ് ചെയ്ത സിനിമകൾ.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X