ദിലീപിന്റെ മകള്‍ മാത്രമല്ല, ഇന്ദ്രജിത്തിന്റെ മകളും നല്ല അസ്സലായി ഗിറ്റാര്‍ വായിച്ച് പാടും, ഇത് കണ്ടോ

By Aswini

ദിവസങ്ങള്‍ക്ക് മുന്‍പ് ദിലീപിന്റെ മകള്‍ മീനാക്ഷി ഗിറ്റാര്‍ വായിച്ച് പാട്ട് പാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുിന്നു. വളരെ മനോഹരമായ ഗിറ്റാര്‍ വായിച്ച് മീനാക്ഷി പാടുന്ന പാട്ട് പെട്ടന്ന് തന്നെ ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കി.

ഇപ്പോഴിതാ, അതുപോലൊരു താരപുത്രിയുടെ ഗിറ്റാര്‍ വായനയും പാട്ടും വൈറലാകുന്നു. ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ് അതി മനോഹരമായി ഗിറ്റാര്‍ വായിച്ച് പാട്ട് പാടുന്നത്. തുടര്‍ന്ന് വായിക്കാം ചിത്രങ്ങളിലൂടെ

സംസാരത്തിനിടെ

സംസാരത്തിനിടെ

മല്ലിക സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും ഫിഷ് മോളി ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള സീരിയസ് ചര്‍ച്ചയ്ക്കിടെയാണ് പ്രാര്‍ത്ഥന പാട്ടുമായി എത്തുന്നത്. കൊച്ചുമകള്‍ക്ക് വേണ്ടി മല്ലിക സംസാരം ഒന്ന് നിര്‍ത്തി.

ചെറിയച്ഛന്റെ പാട്ട്

ചെറിയച്ഛന്റെ പാട്ട്

പൃഥ്വിരാജ് സുകുമാരന്‍ അഭിനയിച്ച എസ്ര എന്ന ചിത്രത്തിലെ 'ലൈലാകമേ...' എന്ന് തുടങ്ങുന്ന പാട്ടാണ് പ്രാര്‍ത്ഥന പാടുന്നത്. കൂടെ സഹോദരി നക്ഷത്രയും ചേരുന്നു.

ആകര്‍ഷണം

ആകര്‍ഷണം

രണ്ട് വരി മാത്രമേ പ്രാര്‍ത്ഥനയും നക്ഷത്രയും പാടുന്നുള്ളൂ.. പക്ഷെ അതില്‍ നിന്ന് തന്നെ ഇരുവരുടെയും പാട്ടിനോടുള്ള താത്പര്യവും കഴിവും മനസ്സിലാക്കാന്‍ സാധിക്കുന്നു.

പിന്നണി പാടി

പിന്നണി പാടി

അതേ സമയം, പ്രാര്‍ത്ഥനയും നക്ഷത്രയും ഇതിനോടകം പിന്നണി ഗാനരംഗത്ത് എത്തിക്കഴിഞ്ഞു. പൃഥ്വിരാജ് നിര്‍മിച്ച മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് താരപുത്രികള്‍ പാട്ട് പാടിയത്.

ഡബ്‌സ്മാഷും വീഡിയോയും

ഡബ്‌സ്മാഷും വീഡിയോയും

ഇത് മാത്രമല്ല, പ്രാര്‍ത്ഥനയുടെ ഒത്തിരി ഡബ്‌സ്മാഷ് വീഡിയോകളും പാട്ട് പാടുന്ന വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വെസ്‌റ്റേണ്‍ പാട്ടുകളോടാണ് പ്രാര്‍ത്ഥനയ്ക്ക് താത്പര്യം.

അഭിനയ രംഗത്തും

അഭിനയ രംഗത്തും

ഇന്ദ്രജിത്തിന്റെ ഇളയപുത്രി നക്ഷത്ര അഭിനയ രംഗത്തും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ഇന്ദ്രജിത്തും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ടിയാന്‍ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ മകളായി തന്നെയാണ് പ്രാര്‍ത്ഥന അഭിനയിച്ചത്.

വീഡിയോ കാണാം

ഇനി ഇപ്പോള്‍ വൈറലാകുന്ന താരപുത്രിയുടെ ഗിറ്റാര്‍ വായനയും പാട്ടും കണ്ടുകൊണ്ട് കേള്‍ക്കാം. കൂടെ ഫിഷ് മോളിയുടെ 'മല്ലിക സ്‌റ്റൈല്‍' റസ്പിയും അറിയാം...

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X