കോളിളക്കത്തോടെ കോളിളക്കമായി ജയന്റെ കുടുംബം; ബന്ധുക്കള്‍ തമ്മിലുള്ള കൂട്ടയടിയും വിവാദവും തീരുന്നില്ല!

മലയാളത്തിന്റെ മഹാനടന്‍ ജയന്‍ മരിച്ചിട്ട് ഇക്കഴിഞ്ഞ നവംബറില്‍ 37 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിലായിരുന്നു ജയന്‍ മരണത്തിന് കീഴടങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതുല്യ പ്രതിഭയുടെ ബന്ധുക്കള്‍ തമ്മില്‍ കേരളത്തില്‍ മറ്റൊരു കോളിളക്കം സംഭവിച്ചിരിക്കുകയാണ്.

മഴവില്‍ മനോരമയിലെ റിമി ടോമിയുടെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയെ ചുറ്റി പറ്റിയാണ് വിവാദങ്ങള്‍ തലപൊക്കിയിരിക്കുന്നത്. പരിപാടിയില്‍ അതിഥിയായി എത്തിയ സീരിയല്‍ നടി ഉമ നായര്‍ അന്തരിച്ച മഹാ നടന്‍ തന്റെ വല്ല്യച്ഛനാണെന്ന് പറഞ്ഞതാണ് പ്രശ്‌നമായിരിക്കുന്നത്. ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകള്‍ ലക്ഷ്മിയാണ് ആദ്യം രംഗത്തെത്തിയിരുന്നത്. അതിന് മറുപടിയായി ഉമ നായരും എത്തിയിരുന്നു.

ജയന്റെ കോളിളക്കം

ജയന്റെ കോളിളക്കം

ജയന്‍ എന്ന മഹാ നടന്റെ മരണം കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു. എന്നാല്‍ മരിച്ചാലും വെറുതെ വിടില്ല എന്ന അവസ്ഥയായിരിക്കുകയാണിപ്പോള്‍. ജയന്റെ ബന്ധുക്കള്‍ തമ്മിലാണ് കേരളത്തില്‍ ഇപ്പോള്‍ മറ്റൊരു കോളിളക്കം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്.

 ജയന്റെ അനുജന്റെ മകളാണ്

ജയന്റെ അനുജന്റെ മകളാണ്

ചാനല്‍ പരിപാടിയ്ക്കിടെ താന്‍ ജയന്റെ സഹോദരന്റെ മകളാണെന്നായിരുന്നു ഉമ നായര്‍ പറഞ്ഞിരുന്നത്. എന്നാല്‍ തന്റെ അച്ഛന്റെ അമ്മയും ജയന്റെ അമ്മയും ചേട്ടത്തി അനിയത്തിമാരാണെന്നും അങ്ങനെ നോക്കുമ്പോള്‍ ജയന്‍ തന്റെ വല്ല്യച്ചനാണെന്നുമായിരുന്നു ഉമ പറഞ്ഞിരുന്നത്.

 ജയന്റെ സഹേദരപുത്രി രംഗത്ത്

ജയന്റെ സഹേദരപുത്രി രംഗത്ത്


ഉമ നായര്‍ പറഞ്ഞ കാര്യത്തെ എതിര്‍ത്ത് ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ ഏകപുത്രി താനാണെന്നും തന്റെ അച്ഛനാണ് ജയന്റെ അനുജനെന്നും പറഞ്ഞ് ലക്ഷ്മി ശ്രീ ദേവി എന്ന പെണ്‍കുട്ടിയും രംഗത്തെത്തുകയായിരുന്നു. ഇതുപോലൊരു പെണ്‍കുട്ടി തന്റെ കുടുംബത്തില്‍ ഉള്ളത് പോലും തനിക്ക് അറിയില്ലെന്നും തന്റെ അച്ഛന്റെ കുടുംബത്തില്‍ വളരെ കുറച്ച് ബന്ധുക്കള്‍ മാത്രമാണുള്ളതെന്നും ലക്ഷ്മി പറഞ്ഞിരുന്നു.

ഉമ പറഞ്ഞതിലെ തെറ്റ്

ഉമ പറഞ്ഞതിലെ തെറ്റ്


ജയന്‍ മരിച്ചത് 1981 ലായിരുന്നെന്നായിരുന്നു ഉമ നായര്‍ പരിപാടിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അത് തെറ്റാണെന്നും അദ്ദേഹം മരിച്ചത് 1980 ലാണെന്നും ലക്ഷ്മി തിരുത്തി പറഞ്ഞിരിക്കുകയാണ്. അത് പോലും അറിയാത്ത ആളാണോ വല്ല്യച്ഛന്റെ അവകാശം പറയുന്നതെന്നും ലക്ഷ്മി ആരോപിക്കുന്നു.

മകനെന്ന പേരില്‍ പലരും വന്നിരുന്നു

മകനെന്ന പേരില്‍ പലരും വന്നിരുന്നു


ഇടയ്ക്ക് വല്ല്യച്ഛന്റെ പേര് പറഞ്ഞ് മകനാണെന്ന പേരില്‍ ഒരാള്‍ വന്നിരുന്നു. പിന്നീട് അത് കോടതി വരെ കയറിയിറങ്ങി പോവുകയായിരുന്നു. എന്നാല്‍ ജയന്റെ കുടുംബത്തെയും അറിയുന്നവര്‍ക്ക് സത്യവസ്ഥ അറിയാമെന്നും ലക്ഷ്മി വീഡിയോയിലുടെ പറഞ്ഞിരുന്നു.

ഉമ നായരുടെ മറുപടി

എന്റെ പേരില്‍ വല്ലാതെ വേഗതയില്‍ പടര്‍ന്നു കത്തുന്ന വീഡിയോ ദ്യശ്യങ്ങള്‍ക്ക് മറുപടി ആയിട്ടാണ് താന്‍ വന്നിരിക്കുന്നത്. ആ സഹോദരിക്ക് അറിയാത്ത ചിലത് പറയാനുണ്ട്. മറ്റുള്ളവരെ കബളിപ്പിച്ച് ആളാവേണ്ട ആവശ്യം തനിക്കില്ലെന്നും അവകാശ വാദങ്ങള്‍ തട്ടിയെടുക്കാനൊന്നുമല്ല താന്‍ വന്നതെന്നും ഉമ പറയുന്നു. എന്നാല്‍ തന്നെ അപമാനിച്ചതിനുള്ള താന്‍ മറുപടി നേടി എടുക്കുന്നതിനായി കോടതിയില്‍ പോവുമെന്നും ഉമ നായര്‍ വ്യക്തമാക്കുന്നു.

 ജയന്റെ സഹോദര പുത്രന്‍

ജയന്റെ സഹോദര പുത്രന്‍


സംഭവത്തില്‍ ജയന്റെ സഹോദര പുത്രനും സീരിയല്‍ നടനുമായ ആദിത്യനും രംഗത്തെത്തിയിരിക്കുകയാണ്. ഉമ നായര്‍ തന്റെ കുടുംബവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളെല്ലാം കുടുംബാംഗങ്ങളെയും വിഷമിപ്പിക്കുന്ന കാര്യമാണെന്നാണ് ആദിത്യന്‍ പറയുന്നത്. ഉമ നായര്‍ക്കൊപ്പം ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ആ സമയത്ത് ഉമ തന്റെ ബന്ധുവാണെന്ന് പറഞ്ഞ് പരിചയപ്പെട്ടിട്ടുണ്ടായിരുന്നെന്നും ആദിത്യന്‍ പറയുന്നു.

 പ്രശ്‌നം ഇതാണ്..

പ്രശ്‌നം ഇതാണ്..

എന്നാല്‍ ഇവിടെ ആദിത്യനും സഹോദരിയും ഉമയ്ക്ക് നേരെ ആരോപിക്കുന്ന ഏകകാര്യം ജയന്‍ ഉമയുടെ വല്ല്യച്ഛന്‍ ആണെന്ന പറഞ്ഞതാണ്. എന്നാല്‍ അത് ശരിയല്ലെന്നും അവര്‍ തങ്ങളുടെ ബന്ധുവായിരിക്കാം അല്ലാതിരിക്കാം. എന്നിരുന്നാലും ജനങ്ങള്‍ കാണുന്ന പരിപാടിയില്‍ ജയന്‍ അച്ഛന്റെ ജ്യേഷ്ഠനാണെന്നും വല്ല്യച്ഛാനെന്നാണ് വിളിക്കുന്നതെന്നും പറഞ്ഞത് ശരിയായിട്ടില്ലെന്നുമാണ് ആദിത്യനും പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X