ആരോഗ്യാവസ്ഥയെ കുറിച്ച് ജിഷ്ണു തുറന്നു പറയുന്നു
കൊച്ചി: കാന്‍സര്‍ രോഗ ബാധിതനായ നടന്‍ ജിഷ്ണുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അടുത്തിടെ പല റൂമറുകളും പുറത്തുവന്നിരുന്നു. നടന്റെ ആരോഗ്യം ആശങ്കാജനമാംവിധം അപകടത്തിലാണെന്ന തരത്തില്‍ ചിത്രങ്ങളും വാര്‍ത്തകളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ആരാധകരില്‍ ആശങ്കയുണ്ടാക്കുകയും ചെയ്തു.
എന്നാല്‍, തന്റെ ആരോഗ്യത്തെ കുറിച്ച് ജിഷ്ണു തന്നെ ഫേസ്ബുക്കിലൂടെ തുറന്നു പറയുകയാണ്. സുഖപ്പെട്ടിരുന്ന കാന്‍സര്‍ ട്യൂമര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടെന്നും താന്‍ കീമോ തെറാപ്പി ചെയ്തുകൊണ്ടിരിക്കുകയാണെന്നും ജിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചു. അസുഖം വേഗത്തില്‍ സുഖപ്പെടുമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമാണ് താനെന്നും ജിഷ്ണു പറഞ്ഞു.

ആരോഗ്യമാണ് എല്ലാറ്റിലും വലുതെന്ന കാര്യം ഓര്‍മിപ്പിക്കാനും ജിഷ്ണു മറന്നില്ല. ഒരുകാലത്ത് നല്ല ആരോഗ്യമുണ്ടായ ഞാനും ഏറെ സന്തോഷിച്ചിരുന്നു. ചെറിയ ചെറിയ കാര്യങ്ങളില്‍ വിഷമിക്കരുത്. ജീവിതത്തില്‍ ഒരുപാടു കാര്യങ്ങള്‍ സമൂഹത്തിനും രാജ്യത്തിനുംവേണ്ടി ചെയ്തു തീര്‍ക്കാം. ജീവിതം അത്രയ്ക്ക് വിലപ്പെട്ടതാണെന്ന് മനസിലാക്കണം. ജീഷ്ണു പറഞ്ഞു.
തനിക്കെതിരെ ഫേസ്ബുക്കിലും ചില മാധ്യമങ്ങളിലും വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ജിഷ്ണു അന്ന് മാധ്യമങ്ങിലൂടെ പ്രതികരിച്ചിരുന്നു. ജിഷ്ണു അത്യാസന്ന നിലയിലാണെന്ന നിലയിലായിരുന്നു വാര്‍ത്തകള്‍. ബന്ധുക്കളെയും സിനിമാ മേഖലയിലെ സുഹൃത്തുക്കളെയും ഏറെ വിഷമിപ്പിച്ച വാര്‍ത്തയ്‌ക്കെതിരെ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള നടന്മാര്‍ അന്ന് രംഗത്തെത്തി.


Click it and Unblock the Notifications











