»   » നടി കല്‍പന അന്തരിച്ചു: ഞെട്ടല്‍ മാറാതെ സിനിമാ ലോകവും പ്രേക്ഷകരും

നടി കല്‍പന അന്തരിച്ചു: ഞെട്ടല്‍ മാറാതെ സിനിമാ ലോകവും പ്രേക്ഷകരും

Posted By:
Subscribe to Filmibeat Malayalam

പ്രശസ്ത നടി കല്‍പന അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റില്‍ വച്ചാണ് അന്ത്യം. 51 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ട്.

ഐഫ അവാര്‍ഡ് ദാനചടങ്ങിനും ഒരു സിനിമയുടെ ഷൂട്ടിങ്ങിനും ആയാണ് കല്‍പന ഹൈദരാബാദില്‍ എത്തിയത്. ഹോട്ടല്‍ റൂമില്‍ ബോധരഹിതയായി കണ്ടെത്തിയ കല്‍പനയെ ഉടന്‍ തന്നെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നു.

ജനുവരി 25 ന് പുലര്‍ച്ച് നാല് മണിയ്ക്ക് തന്നെ കല്‍പന ഉറക്കം ഉണര്‍ന്നിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ആറരയോടെയാണ് റൂം ബോയ് വിളിയ്ക്കാനെത്തിയത്. ബോധരഹിതയായി കിടക്കുന്നത് കണ്ട് ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാലതാരമായി സിനിമാ ലോകത്തെത്തിയ കല്‍പന മൂന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നടന്മാര്‍ ഹാസ്യവേദി വാണിരുന്ന കാലത്ത് അവരോട് മത്സരിച്ച് നിന്ന കല്‍പന ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. ചാര്‍ലിയാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

നടി കല്‍പന അന്തരിച്ചു: ഞെട്ടല്‍ മാറാതെ സിനിമാ ലോകവും പ്രേക്ഷകരും

നാടക പ്രവര്‍ത്തകരായ വിപി നായരുടെയും വിജയ ലക്ഷ്മിയുടെയും മകളായിട്ടാണ് ജനനം. പ്രമുഖ നടികളായ ഉര്‍വശ്ശിയും കലാരഞ്ജിനിയുമാണ് സഹോദരിമാര്‍.

നടി കല്‍പന അന്തരിച്ചു: ഞെട്ടല്‍ മാറാതെ സിനിമാ ലോകവും പ്രേക്ഷകരും

വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലൂടെയാണ് കല്‍പന മലായാള സിനിമയില്‍ വിരിഞ്ഞത്, ബാലതാരമായിട്ട്. പിന്നീട് ദ്വിവിക് വിജയം, പാതിരാ സൂര്യന്‍ തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി വേഷമിട്ടു.

നടി കല്‍പന അന്തരിച്ചു: ഞെട്ടല്‍ മാറാതെ സിനിമാ ലോകവും പ്രേക്ഷകരും

പിന്നീട് കല്‍പന മലായാള സിനിമയുടെ മുത്തായി മാറുകയായിരുന്നു. തെളിഞ്ഞ അഭിനയം, സ്വതസിദ്ധമായ ഹാസ്യം. ജഗതിയും പപ്പുവും, ജഗദീഷുമൊക്കെ അരങ്ങുമാണിരുന്ന കതാലത്ത് ഹാസ്യ രാജ്ഞിയായി കല്‍പന മാറിയത് വളരെ പെട്ടന്നാണ്.

നടി കല്‍പന അന്തരിച്ചു: ഞെട്ടല്‍ മാറാതെ സിനിമാ ലോകവും പ്രേക്ഷകരും

കല്‍പനയുടെ മികച്ച ചിത്രം ഏതെന്നു പറയുക പ്രയാസം, മുന്നൂറിലധികം സിനിമകള്‍ അഭിനയിച്ചതില്‍ പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഡോക്ടര്‍ പശുപതി, പൂക്കാലം വരവായി, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, വിസ്മത്തുമ്പത് തുടങ്ങി ബാഗ്ലൂര്‍ ഡെയ്‌സൊക്കെ താണ്ടി ചാര്‍ലിവരെ വന്നു നിന്നു.

നടി കല്‍പന അന്തരിച്ചു: ഞെട്ടല്‍ മാറാതെ സിനിമാ ലോകവും പ്രേക്ഷകരും

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി എന്ന ചിത്രമാണ് കല്‍പനയുടേതായി ഏറ്റവും അവസാനം റിലീസായത്. ചിത്രത്തിലെ ക്വീന്‍ മേരിയെ പോലെ, ഒന്നും പറയാതെ കല്‍പന മരണത്തിലേക്ക് വീണു

നടി കല്‍പന അന്തരിച്ചു: ഞെട്ടല്‍ മാറാതെ സിനിമാ ലോകവും പ്രേക്ഷകരും

ചിന്നവീട് എന്ന ചിത്രത്തിലൂടെയാണ് തമിഴിലെത്തിയത്. അവിടെയും തന്റെ വേറിട്ട അഭിനയം കൊണ്ട് കല്‍പന തിളങ്ങി. തെലുങ്ക് സിനിമകളിലും സാന്നിധ്യം അറിയിച്ചു

നടി കല്‍പന അന്തരിച്ചു: ഞെട്ടല്‍ മാറാതെ സിനിമാ ലോകവും പ്രേക്ഷകരും

മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യ നടിയ്ക്ക് രാജ്ഞി എന്ന പട്ടം കൊടുത്തത് പ്രേക്ഷകരാണ്. എന്നാല്‍ പുരസ്‌കാരം നിര്‍ണയിക്കുന്നവര്‍ക്ക് അത് പോരായിരുന്നു. ഒടുവില്‍ 2012 ല്‍ തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിനാണ് കല്‍പനയ്ക്ക് ദേശീയ പുരസ്‌കാലം ലഭിച്ചത്

നടി കല്‍പന അന്തരിച്ചു: ഞെട്ടല്‍ മാറാതെ സിനിമാ ലോകവും പ്രേക്ഷകരും

അടുത്തിടെ ഉഷ ഉതുപ്പ് ഒരുക്കിയ ആല്‍ബത്തില്‍ പോപ്പ് ഗായികയ്‌ക്കൊപ്പം കല്‍പനയും അഭിനയിച്ചിട്ടുണ്ട്. ഞാന്‍ കല്‍പന എന്ന പേരില്‍ ഒരു പുസ്തകവും പുറത്തിറക്കി

നടി കല്‍പന അന്തരിച്ചു: ഞെട്ടല്‍ മാറാതെ സിനിമാ ലോകവും പ്രേക്ഷകരും

സംവിധായകന്‍ അനില്‍ കുമാറാണ് കല്‍പനയുടെ ഭര്‍ത്താവ്. 2012 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഏകമകള്‍ ശ്രീമയി കല്‍പനയ്‌ക്കൊപ്പമാണ് താമസം

English summary
Actress Kalpana Ranjani, popularly known as Kalpana passed away on Monday at Hyderabad. She was 50.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam