നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു,വിശ്വസിക്കാനാവാതെ ആരാധകരും മലയാള സിനിമ ലോകവും...
നടന്‍ കോട്ടയം പ്രദീപ് (61 ) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൂന്നോടെ ശാരീരിക അസ്വസ്തകളെ
തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞല്ല. നാലോടെ മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്ന് സുഹൃത്തിനെ വിളിച്ച് ആശുപത്രിയില്‍ പോവുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. നടന്റെ വിയോഗം സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമ ലോകവും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയാണ് പ്രദീപ്. എല്‍ഐസി ജീവനക്കാരനായിരുന്ന പ്രദീപ് ഐവി ശശിയുടെ ഈ നാട് ഇന്നലെ വരെ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച ഇദ്ദേഹം എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ അധികം കോമഡി വേഷങ്ങളിലായിരുന്നു നടന്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. മലയാളത്തെ കൂടാതെ തമിഴിലും ശ്രദ്ധ നേടിയിരുന്നു. 2010ല്‍ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോന്‍ ചിത്രം 'വിണ്ണൈ താണ്ടി വരുവായ'യിലെ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൃഷയുടെ അമ്മാവന്‍ ക്യാരക്ടര്‍ ആയിരുന്നു ചെയ്തിരുന്നത്. ഇത് പ്രദീപിന്റെ സിനിമ ജീവിത്തില്‍ ഏറെ വഴിത്തിരിവായിരുന്നു.
മലയാളത്തിലും നല്ല കഥാപത്രങ്ങള്‍ അവതരിപ്പിച്ച് കയ്യടി നേടിയിരുന്നു.വിനീത് ശ്രീനിവാസന്‍ ചിത്രമായ തട്ടത്തിന്‍ മറയത്തിലെ പോലീസ് കോണ്‍സ്റ്റബിളിന്റെ വേഷം ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. പിന്നീട് അച്ഛനും അമ്മാവനും ചേട്ടനും കടക്കാരനും അയല്‍ക്കാരനുമായി പ്രദീപ് മലയാള സിനിമയില്‍ സജീവമാവുകയായിരുന്നു ആമേന്‍, വടക്കന്‍ സെല്‍ഫി, സെവന്‍ത്‌ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍. ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികള്‍, ജമ്‌നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നിവ ആണ് പ്രധാന ചിത്രങ്ങള്‍. അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷക ശ്രേദ്ധനേടിയിരുുന്നു. തമിഴില്‍ രാജാ റാണി, നന്‍പനട തുടങ്ങി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
2020ല്‍ പുറത്തിറങ്ങിയ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം. നാടക രംഗത്തിലൂടെയാണ് പ്രദീപ് അഭിനയ ജീവിതം ആരംഭിക്കുന്നത്. പത്താം വയസ്സില്‍ എന്‍.എന്‍.പിള്ളയുടെ 'ഈശ്വരന്‍ അറസ്റ്റില്‍' എന്ന നാടകത്തിലൂടെയാണ് അഭിനയിച്ച് തുടങ്ങുന്നത്. പിന്നീട് 50 വര്‍ഷത്തോളം നടകരംഗത്ത് സജീവമായിരുന്നു. ടെലിവിഷന്‍ രംഗത്തു പ്രദീപ് സജീവമായിരുന്നു. മകന് വേണ്ടി എത്തിയപ്പോഴാണ് പ്രദീപിന് അവസരം ലഭിക്കുന്നത്. കോട്ടയം ജില്ലയിലെ തിരുവാതുക്കലിലാണ് പ്രദീപ് ജനിച്ചതും വളര്‍ന്നതും. കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂള്‍, കോട്ടയം ബസേലിയസ് കോളജ്, കോപ്പറേറ്റീവ് കോളജ് എന്നിവടങ്ങളിലായി പഠനം . 1989 മുതല്‍ എല്‍ഐസിയില്‍ ജീവനക്കാരനാണ്.ഭാര്യ: മായ, മക്കള്‍: വിഷ്ണു, വൃന്ദ.


Click it and Unblock the Notifications