ഇനി ലാലിന്റെ ദിനങ്ങള്‍ തന്നെ

By Nirmal Balakrishnan

ഇതുവരെ മോശം സമയത്തിലൂടെ കടന്നുപോകുകയായിരുന്ന മോഹന്‍ലാലിന് ഇനി ആശ്വാസ നാളുകള്‍. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം വന്‍ ഹിറ്റിലേക്കു കുതിക്കുന്നതോടൊപ്പം അതിലും വലിയൊരു ഹിറ്റ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ദക്ഷിണേന്ത്യ. അതെ ലാലിനൊപ്പം ഇളയ ദളപതി വിജയ് ആദ്യമായി അഭിനയിക്കുന്ന ജില്ലയും റിലീസ് ചെയ്യുന്നതോടെ വീണ്ടും ലാലിന്റെ ദിനങ്ങള്‍ തന്നെ വന്നെത്തുമെന്ന് ഉറപ്പായി. ജനുവരി പത്തിനാണ് ജില്ല റിലീസ് ചെയ്യുന്നത്. ചിത്രീകരണം തുടങ്ങിയതു മുതല്‍ തന്നെ ജനം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജില്ല. ദൃശ്യം കൂടി ഹിറ്റായതോടെ ഈ ചിത്രത്തിനും കേരളത്തില്‍ വന്‍ തിരക്കാകുമെന്ന് ഉറപ്പായി.

ക്രിസ്മസ് റിലീസ് ചിത്രങ്ങളില്‍ ദിലീപിന്റെ ഏഴു സുന്ദരരാത്രികള്‍, ഫഹദിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥ എന്നിവയെ പിന്തള്ളിയാണ് ലാലിന്റെ ചിത്രം മുന്നേറുന്നത്. മുന്‍ ചിത്രങ്ങളൊക്കെ പരാജയമായിരുന്നതിനാല്‍ ദൃശ്യത്തെക്കുറിച്ച് ആര്‍ക്കും ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിത വിജയം നേടി ദൃശ്യം കുടുംബപ്രേക്ഷകരെ വീണ്ടും തിയറ്ററിലേക്ക് ആകര്‍ഷിക്കുകയാണ്.

Mohanlal

ലാലും ആന്റണി പെരുമ്പാവൂരും നേതൃത്വം നല്‍കുന്ന ആശിര്‍വാദ് ഫിലിംസ് ആണ് ദൃശ്യം നിര്‍മിച്ചത്. ആന്റണി ഈ ചിത്രത്തില്‍ പെരുമ്പാവൂരുകാരനായ ആന്റണിയായി അഭിനയിക്കുന്നുണ്ട്. ദൃശ്യം വിതരണത്തിനെടുത്തിരിക്കുന്നത് ആശിര്‍വാദ് ഫിലിംസ് തന്നെയാണ്. നാലുകോടി രൂപയാണ് വിതരണ റൈറ്റ്. ജില്ലയില്‍ ലാല്‍ പ്രതിഫലമായി ചോദിച്ചത് ജില്ലയുടെ കേരള വിതരണാവകശാമയിരുന്നു. അങ്ങനെ നാലുകോടി രൂപയാണ് ലാലിന് ജില്ലയുടെ അഭിനയത്തിനായി കിട്ടിയിരിക്കുന്നത്. ആശിര്‍വാദ് ഫിലിംസ് അടുത്തിടെ നിര്‍മിച്ച ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍, സ്‌നേഹ വീട് എന്നിവയൊക്കെ വന്‍ നഷ്ടമാണുണ്ടാക്കിയത്. ദൃശ്യവും ജില്ലയും ആ നഷ്ടം നികത്തുമെന്നും ഉറപ്പായി.

2013 മാര്‍ച്ചിലാണ് ജില്ലയുടെ ചിത്രീകരണം തുടങ്ങിയത്. മോഹന്‍ലാല്‍ ശിവയും വിജയ് ശക്തിയുമായി അഭിനയിക്കുന്ന ചിത്രത്തില്‍ ലാല്‍ നരച്ചമീശയുമായിട്ടാണ് അഭിനയിക്കുന്നത്. ചിത്രത്തില്‍ ഡബ് ചെയ്തിരിക്കുന്നതും ലാല്‍ തന്നെ.

വിജയ്-കാജല്‍ അഗര്‍വാള്‍ ജോടികളുടെ നൃത്തവും ലാലിന്റെയും വിജയ് യുടെയും പഞ്ച് ഡയലോഗുമായി ഇനിയുള്ള നാളുകള്‍ ജില്ലയുടെതാകും. അതോടൊപ്പം ലാലിന്റെ തന്നെ ദൃശ്യവും തിയറ്ററുകളിലുണ്ടാകും. 2013 നഷ്ടത്തിന്റെതായിരുന്നെങ്കില്‍ 2014 ലാല്‍ സ്വന്തമാക്കുമെന്ന് ഉറപ്പായി. ഇതിനു പിന്നിലായി മഞ്ജുവാര്യര്‍ തിരിച്ചുവരുന്ന രഞ്ജിത്ത് ചിത്രവും തിയറ്ററിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X