പിതൃദിനത്തില്‍ ഇത് സുകൃത നിയോഗം; മലയാളത്തിന്റെ കാരണവരായ മധുവിനൊപ്പം മോഹന്‍ലാല്‍

മലയാളത്തിന്റെ മുതിര്‍ന്ന നടനാണ് മധു. 89 വയസ്സ് പിന്നിട്ട അദ്ദേഹം മലയാള സിനിമാലോകത്തെ സീനിയര്‍ താരങ്ങളില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മുതിര്‍ന്ന അഭിനേതാക്കളില്‍ ഒരാളാണ്. സെപ്റ്റംബര്‍ 23-ന് അദ്ദേഹം നവതിയിലേക്ക് കടക്കുകയാണ്.

ആറ് പതിറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തിനിടയില്‍ നാനൂറിലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രമാണ് വണ്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ നടന്‍ മോഹന്‍ലാല്‍ മധുവിനൊപ്പമുള്ള ചിത്രം പങ്കിടുകയാണ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍. അതും ഫാദേഴ്‌സ് ഡേയിലാണെന്ന പ്രത്യേകതയുമുണ്ട്.

mohanlal

ഇരുവരുടെയും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആഴം പ്രകടമാക്കുന്ന തരത്തിലുള്ള മനോഹരമായ ഒരു ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെക്കുന്നത്. 'സ്‌ക്രീനില്‍ എത്രയോ വട്ടം എനിക്ക് അച്ഛനായിട്ടുണ്ട് മധു സര്‍. ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് അദ്ദേഹം. അഭിനയത്തില്‍ ഗുരുതുല്യനും. ഇന്ന് ഈ പിതൃദിനത്തില്‍ തന്നെ അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടില്‍ സന്ദര്‍ശിക്കാനായത് ഒരു സുകൃത നിയോഗം. അങ്ങനെ ഈ പകലും സാര്‍ത്ഥകമായി.' എന്ന് മോഹന്‍ലാല്‍ വളരെ ബഹുമാനത്തോടെ മധുവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് കുറിയ്ക്കുന്നു.

മലയാള സിനിമയുടെ കാരണവരായ മധു ആറ് പതിറ്റാണ്ടുകളായി വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ്. 1963-ല്‍ പുറത്തു വന്ന നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയലോകത്തെത്തിയത്. ഇപ്പോഴും സിനിമകളില്‍ സജീവമാണ് മധു.

More from Filmibeat

Read more about: mohanlal madhu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X