For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടന്‍ റിസബാവ അന്തരിച്ചു, ആദരാഞ്ജലികളുമായി സിനിമാലോകം

  |

  പ്രശസ്ത സിനിമാ സീരിയല്‍ താരം റിസബാവ അന്തരിച്ചു. 60ാം വയസില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് തന്‌റെ ഫേസ്ബുക്ക് പേജിലൂടെ റിസബാവയുടെ വിയോഗം അറിയിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദം ബാധിച്ച് ചികില്‍സയിലായിരുന്നു നടന്‍. ഇന്ന് ഉച്ചയോടെ വെന്‌റിലേറ്ററിലേക്ക് മാറ്റി. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു റിസബാവയുടെ വിയോഗം. വില്ലനായും സഹനടനായുമുളള വേഷങ്ങളില്‍ മലയാളത്തില്‍ തിളങ്ങിയ താരമാണ് റിസബാവ.

  ശില്‍പ്പ ഷെട്ടിയുടെ സഹോദരി പ്രണയത്തിലോ? ചിത്രങ്ങള്‍ കാണാം

  ഇന്‍ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായ് എന്ന വില്ലന്‍ കഥാപാത്രമാണ് നടന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. നൂറിലധികം സിനിമകളില്‍ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട് റിസബാവ. അഭിനയത്തിന് പുറമെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നടന്‍ പ്രവര്‍ത്തിച്ചു.

  എറണാകുളം തോപ്പുംപടി സ്വദേശിയാണ് റിസബാവ. സംസ്‌കാര ചടങ്ങുകള്‍ തോപ്പുംപടിയില്‍ തന്നെയാവും നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 2010ല്‍ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുളള സംസ്ഥാന പുരസ്‌കാരം റിസബാവ നേടിയിരുന്നു. കര്‍മയോഗി എന്ന ചിത്രത്തിലെ ഡബ്ബിംഗിനാണ് റിസബാവക്ക് പുരസ്‌കാരം ലഭിച്ചത്. സിനിമയ്ക്കത്തും പുറത്തും അദ്ദേഹത്തിന് വലിയ സൗഹൃദങ്ങളുണ്ടായിരുന്നു. 120ലേറെ സിനിമകളില്‍ റിസബാവ തന്‌റെ കരിയറില്‍ അഭിനയിച്ചു.

  1990ലാണ് റിസബാവ മലയാള സിനിമാരംഗത്തേക്ക് എത്തുന്നത്. ഇന്നസെന്‌റ് നായകനായ ഡോ പശുപതി എന്ന ചിത്രത്തിലൂടെയാണ് നടന്റെ അരങ്ങേറ്റം. എന്നാല്‍ രണ്ടാമത്തെ ചിത്രമായ ഇന്‍ഹരിഹര്‍ നഗറാണ് റിസബാവയ്ക്ക് സിനിമയില്‍ ബ്രേക്ക് നല്‍കിയത്. ഇന്നും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് ഇന്‍ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി.

  1990കളില്‍ വില്ലന്‍ വേഷങ്ങളില്‍ റിസബാവ തിളങ്ങിയപ്പോള്‍ 2000ത്തിന് ശേഷം സഹനടനായുളള വേഷങ്ങളിലാണ് കൂടുതല്‍ അഭിനയിച്ചത്. നാടക രംഗത്ത് നിന്നുമാണ് റിസബാവ സിനിമയില്‍ എത്തിയത്. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയും എല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ റിസബാവ അഭിനയിച്ചിട്ടുണ്ട്. 2000ത്തിന് ശേഷമാണ് നടന്‍ മിനിസ്‌ക്രീന്‍ രംഗത്തും സജീവമായത്.

  വാല്‍സല്യം, വിവാഹിത, ദാമ്പത്യ ഗീതങ്ങള്‍, മന്ത്രകോടി, സത്യം, രുദ്രവീണ, അനിയത്തി, ദത്തുപുത്രി, കാണാകണ്‍മണി, നാമം ജപിക്കുന്ന വീട് ഉള്‍പ്പെടെയുളള സീരിയലുകളില്‍ പ്രധാന റോളുകളില്‍ റിസബാവ എത്തി. കര്‍മയോഗിക്ക് പുറമെ സെവന്‍സ്, നിദ്ര, പ്രണയം, ദി ഹിറ്റ് ലിസ്റ്റ് തുടങ്ങിയ സിനിമകളിലും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി റിസബാവ പ്രവര്‍ത്തിച്ചിരുന്നു. 1966 സെപ്റ്റംബര്‍ 24ന് കൊച്ചിയില്‍ ജനിച്ച റിസബാവയുടെ പ്രാഥമിക വിദ്യാഭ്യാസം തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു.

  നയന്‍താരയെ കാണാന്‍ വീടിന് മുന്നില്‍ കാത്തുനിന്നിട്ടുണ്ട്, അനുഭവം പറഞ്ഞ് കുടുംബവിളക്കിലെ വേദിക

  മമ്മൂക്കയും ദുൽകറുംകൂടി കല്യാണത്തിന് ഒരേ വേദിയിൽ..തകർപ്പൻ വീഡിയോ

  ഡോ പശുപതിക്ക് മുന്‍പ് വിഷുപക്ഷി എന്ന ചിത്രത്തില്‍ റിസബാവ അഭിനയിച്ചിരുന്നു. എന്നാല്‍ ആദ്യ സിനിമ റിലീസായില്ല. തുടര്‍ന്ന് ഡോ പശുപത്രി നടന്‌റെ അരങ്ങേറ്റ ചിത്രമായി മാറി. ഡോ പശുപതിയില്‍ പാര്‍വതിയുടെ നായകനായാണ് റിസബാവ എത്തിയത്. രണ്‍ജി പണിക്കറിന്‌റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ഡോ പശുപതി. നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് 'തീ വെളിച്ചമാണ്' എന്ന നാടകത്തിലൂടെ റിസബാവ അഭിനയരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് കഴിഞ്ഞ 40 വര്‍ഷമായി സിനിമാ സീരിയല്‍ താരമായി അഭിനയ രംഗത്തുണ്ടായിരുന്നു നടന്‍.

  നേരില്‍ കണ്ടാല്‍ പോലും സംസാരിക്കില്ല, സൂപ്പര്‍താരം ഇടപെട്ടാണ് ജയറാമുമായി ആ സിനിമ ചെയ്തത്‌: രാജസേനന്‍

  Read more about: rizabawa
  English summary
  Malayalam Actor Rizabawa passes away Confirms Production Controller N M Badusha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X