മലയാളത്തിലെ മുതിര്‍ന്ന നടന്‍ ടിപി മാധവന്‍ അന്തരിച്ചു

മലയാളത്തിലെ മുതിര്‍ന്ന നടന്‍ ടിപി മാധവന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 88 വയസായിരുന്നു.

നാല്‍പത് വയസില്‍ സിനിമയിലേക്ക് എത്തിയ നടന്‍ പിന്നീട് അറുന്നൂറിന് മുകളില്‍ സിനിമകളില്‍ അഭിനയിച്ചിരുന്നു. സ്വഭാവനടനായിട്ടും വില്ലന്‍ വേഷത്തിലുമൊക്കെ തിളങ്ങി. ഇടയ്ക്ക് കോമഡി കഥാപാത്രങ്ങളിലേക്ക് കൂടി ചുവടുറപ്പിച്ചതോടെയാണ് ജനപ്രിയനാവുന്നത്. താരസംഘടനയായ അമ്മയുടെ സെക്രട്ടറിയായിട്ടും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.

tp-madhavan

വിവാഹിതനായിരുന്നെങ്കിലും പിന്നീട് വിവാഹമോചിതനാവുകയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്. മകന്‍ ബോളിവുഡിലെ സംവിധായകനാണെങ്കിലും അച്ഛനുമായി യാതൊരു ബന്ധവുമില്ലായിരുന്നു. 2015 ല്‍ ഹിമാലയന്‍ യാത്രയ്ക്കിടെ ഹരിദ്വാറില്‍ വച്ച് സ്‌ട്രേക്ക് വന്ന നടന്‍ ചികിത്സയിലായി. പിന്നീട് സംരക്ഷിക്കാന്‍ ആരുമില്ലാത്തതിനെ തുടര്‍ന്ന് ഗാന്ധിഭവനിലെ അന്തേവാസിയായി ജീവിച്ച് പോരുകയായിരുന്നു.

നൂറുക്കണക്കിന് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം 1975ല്‍ പുറത്തിറങ്ങിയ രാഗം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഇടയ്ക്ക് സിനിമയില്‍ നിന്നും ഇടവേള എടുത്തെങ്കിലും വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലൂടെ തിരിച്ച് വരവ് നടത്തി.

More from Filmibeat

Read more about: tp madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X