പൃഥ്വി മുതല്‍ നസ്രിയ വരെ, ബിലാലിനെ ആവേശത്തോടെ എതിരേറ്റ് താരങ്ങളും!!! ബിലാല്‍ ഡാ...

By Jince K Benny

Recommended Video

പൃഥ്വി മുതല്‍ നസ്രിയ വരെ, ബിലാലിനെ വരവേറ്റത് ഇങ്ങനെ | filmibeat Malayalam

'കൊച്ചി പഴയ കൊച്ചിയല്ലെന്ന് അറിയാം, പക്ഷെ ബിലാല്‍ പഴയ ബിലാല്‍ തന്നെയാ'. ഇന്നും സ്‌ക്രീനില്‍ ഈ ഡയലോഗ് കേട്ടാല്‍ രോമാഞ്ചം ഉണ്ടാകാത്ത ഒരു സിനിമാ പ്രേമിയും ഉണ്ടാകില്ല. ഗൗരവം നിറഞ്ഞ പരുക്കന്‍ ഭാവം, വാക്കുകള്‍ അളന്ന് തൂക്കി കുറിക്ക് കൊള്ളുന്ന സംസാരം ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന ഗ്യാങ്‌സ്റ്ററെ ഒറ്റവാചകത്തില്‍ ഇങ്ങനെ വരച്ചിടാം.

ബിലാല്‍ എന്ന കള്‍ട്ട് കഥാപാത്രം പത്ത് വര്‍ഷത്തിനിപ്പുറവും പ്രേക്ഷകന്റെ മനസില്‍ അത് പോലെ ജീവിക്കുകയാണ്. ബിലാല്‍ ആയി മമ്മൂട്ടി വീണ്ടും എത്തുന്നു എന്ന് പറയുമ്പോള്‍ ഉള്ളറിയാതെ ഒരു ആവേശം സിരകളിലേക്ക് എത്തുന്നതും അതുകൊണ്ട് തന്നെ. പ്രേക്ഷകര്‍ മാത്രമല്ല മലയാള സിനിമയിലെ മറ്റ് താരങ്ങളും ബിലാലിനെ വീണ്ടും കാണാന്‍ കാത്തിരിക്കുകയാണ്.

കുഞ്ഞാലി മരക്കാറിന് ശേഷം

കുഞ്ഞാലി മരക്കാറിന് ശേഷം

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരക്കാര്‍ IV പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിലെ മറ്റ് താരങ്ങള്‍ മമ്മൂട്ടിയുടെ ഈ വേഷപ്പകര്‍ച്ച കാണാനുള്ള ആഗ്രഹം പങ്കുവച്ചിരുന്നു. അതിന് ശേഷം ബിലാല്‍ പ്രഖ്യാപിച്ചപ്പോഴും താരങ്ങള്‍ ആവേശത്തിലായി.

ആരാണ് ബിലാല്‍?

ആരാണ് ബിലാല്‍?

മലയാള സിനിമയിലെ ആദ്യ മാസ് കഥാപാത്രമൊന്നും ആയിരുന്നില്ല ബിലാല്‍. എന്നാല്‍ മലയാളത്തിന് പരിചയമില്ലാത്ത ഒരു പുതിയ പാത്ര സൃഷ്ടിയും അവതരണവുമായിരുന്നു ബിലാലിനെ വ്യത്യസ്തനാക്കിയത്. പരുക്കനും അതേസമയം സ്‌നേഹ നിധിയുമായ ഒരു ബിഗ് ബ്രദര്‍ ആയിരുന്നു ബിലാല്‍.

വീണ്ടും വരുമ്പോള്‍

വീണ്ടും വരുമ്പോള്‍

ബിലാല്‍ വീണ്ടും വരുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ബിലാലിനെ മലയാളത്തിന് സമ്മാനിച്ച അമല്‍ നീരദ് എന്ന ക്രാഫ്റ്റ്മാന്‍ തന്നെയാണ് ബിലാലിന്റെ രണ്ടാം വരവിന് പിന്നിലും. അരങ്ങിലും അണിയറയിലും മറ്റാരൊക്കെ ഉണ്ടാകുമെന്ന കാര്യങ്ങള്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല.

ആവേശത്തോടെ താരങ്ങള്‍

ആവേശത്തോടെ താരങ്ങള്‍

പ്രേക്ഷകരേക്കാള്‍ ആവേശത്തിലാണ് മലയാളത്തിലെ മറ്റ് താരങ്ങള്‍. ബിലാലിന്റെ രണ്ടാം വരവിലുള്ള സന്തോഷവും ആകാംഷയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് പങ്കുവച്ചത്. പൃഥ്വിരാജ്, ദുല്‍ഖര്‍, നിവിന്‍ പോളി, നസ്രിയ, റിമ തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ഇതില്‍.

ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പൃഥ്വിരാജ്

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നിവിന്‍ പോളി

നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അജു വര്‍ഗീസ്

അജു വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സണ്ണി വെയ്ന്‍

സണ്ണി വെയ്‌ന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നസ്രിയ നസിം

നസ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്.

റിമ കല്ലിങ്കല്‍

റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സുരാജ് വെഞ്ഞാറമ്മൂട്

സുരാജ് വെഞ്ഞാറമ്മൂടിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സമീര്‍ താഹിര്‍

സമീര്‍ താഹിറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X