അമ്മ യോഗത്തിനിടെ താരങ്ങളുടെ സെല്‍ഫികള്‍
താരസംഘടനയായ അമ്മയുടെ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ഏറ്റവും വലിയ ചര്‍ച്ചയായത് ഇന്നസെന്റ് രാജിവെയ്ക്കണോയെന്നകാര്യമായിരുന്നു. ഇന്നസെന്റിനെത്തന്നെ വീണ്ടും അമ്മയുടെ പ്രസിഡന്റായി യോഗത്തില്‍ തിരഞ്ഞെടുക്കുകയും ചെയ്തു. ഇത് വലിയ വാര്‍ത്തയായെങ്കിലും അതിലും വലിയ വാര്‍ത്തയായി മാറിയിരിക്കുന്നത് യോഗത്തിനിടെ പലതാരങ്ങളും ക്ലിക്ക് ചെയ്ത സെല്‍ഫികളും അവ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുണ്ടായ പുകിലുകളുമാണ്. ഇത്തവണത്തെ അമ്മയോഗത്തില്‍ സെല്‍ഫികളുടെ മലവെള്ളപ്പാച്ചിലായിരുന്നു. എല്ലാതാരങ്ങളും സഹപ്രവര്‍ത്തകര്‍ക്കൊപ്പും തനിച്ച് നിന്നും കൂട്ടമായി നിന്നുമെല്ലാം സെല്‍ഫിയോട് സെല്‍ഫി.
മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും ദിലീപും പുതിയ നായികമാരുമെല്ലാം സെല്‍ഫിയുടെ ഭാഗങ്ങളാണ്. പലരും യോഗം നടക്കുന്നതിനിടെയും യോഗത്തിന് ശേഷവുമെല്ലാമായി ഫേസ്ബുക്കുകളില്‍ തങ്ങളുടെ സെല്‍ഫികള്‍ പോസ്റ്റിക്കൊണ്ടിരുന്നു. ജയറാം മമ്മൂട്ടി, ദിലീപ് തുടങ്ങിയവര്‍ക്കെല്ലാമൊപ്പമുള്ള പല സെല്‍ഫികള്‍ ഫേസ്ബുക്കില്‍ പോസ്റ്റി. ഇതില്‍ മോഹന്‍ലാല്‍ പോസ് ചെയ്യുന്ന ചിത്രങ്ങള്‍ ഇല്ലായിരുന്നു. ഇതോടെ ലാല്‍ ആരാധകര്‍ കലിപ്പിലാവുകയും മമ്മൂട്ടി ആരാധകരെയും മോഹന്‍ലാലില്ലാത്ത സെല്‍ഫിയിട്ട ജയറാമിനെയും കമന്റുകള്‍ ആയുധമാക്കി ആക്രമിച്ചുതുടങ്ങി. പ്രശ്‌നം ഫാന്‍സുകാര്‍ തമ്മിലുള്ള ചെളിവാരിയെറിയലില്‍ എത്തി നില്‍ക്കുകയാണ്.

അമ്മ യോഗത്തിലെ സെല്‍ഫികള്‍
മമ്മൂട്ടി, ദിലീപ്, ഇന്ദ്രജിത്ത്, ലാലു അലക്‌സ് തുടങ്ങിയവരെല്ലാം ജയറാമിന്റെ ഈ സെല്‍ഫിയില്‍ കാണാന്‍ കഴിയും. എന്നാല്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ മിസ്സിങ് ആണ്.

അമ്മ യോഗത്തിലെ സെല്‍ഫികള്‍
ജയറാം ഇട്ട മോഹന്‍ലാലില്ലാത്ത സെല്‍ഫികളെ ലാല്‍ ആരാധകര്‍ കലിപ്പോടെയാണ് സ്വീകരിച്ചത്. മോഹന്‍ലാല്‍ എവിടെ, ലാലിനോളം വരില്ല മറ്റൊരു നടനും, എന്നിങ്ങനെയുള്ള കമന്റുകള്‍ പിന്നീടങ്ങോട്ട് ചിത്രങ്ങള്‍ക്ക് താഴെ നിറയുകയായിരുന്നു.

അമ്മ യോഗത്തിലെ സെല്‍ഫികള്‍
മോഹന്‍ലാലിനെപ്പോലെ ഒരു ഇതിഹാസ താരത്തെ ഇന്‍സള്‍ട്ട് ചെയ്യാന്‍ എന്റെ പേജ് ഉപയോഗിക്കരുത് എന്നായിരുന്നു ജയറാം ഫാന്‍സുകാര്‍ക്ക് നല്‍കിയ മറുപടി. ഈ മറുപടി കുറിയ്ക്ക് കൊള്ളുകയും ലാല്‍ ആരാധകര്‍ അല്‍പം രോഷം അടക്കുകയും ചെയ്തു.

അമ്മ യോഗത്തിലെ സെല്‍ഫികള്‍
നടി ലക്ഷ്മി പ്രിയ പുതുമുഖ നടിമാര്‍ക്കൊപ്പം പോസ് ചെയ്തിരിക്കുന്ന സെല്‍ഫിയാണിത്.

അമ്മ യോഗത്തിലെ സെല്‍ഫികള്‍
മൈഥിലി പിടിച്ചിരിക്കുന്ന ഈ സെല്‍ഫിയില്‍ താരങ്ങളില്‍ ഒട്ടുമിക്കവരുടെയും മുഖം കാണാം. മധു, കവിയൂര്‍ പൊന്നമ്മ, ബിനീഷ് കോടിയേരി, നിവിന്‍ പോളി, മണിക്കുട്ടന്‍, ഇര്‍ഷാദ് തുടങ്ങിയവരെല്ലാം ഈ സെല്‍ഫിയില്‍ ഉണ്ട്.

അമ്മ യോഗത്തിലെ സെല്‍ഫികള്‍
നടി സരയൂ രചന നാരായണന്‍കുട്ടി, ഹണി റോസ് എന്നിവര്‍ക്കൊപ്പം പോസ് ചെയ്തിരിക്കുന്ന സെല്‍ഫിയാണിത്.

അമ്മ യോഗത്തിലെ സെല്‍ഫികള്‍
ഭാവന, മിയ ജോര്‍ജ്ജ്, അപര്‍ണ നായര്‍, രമ്യ നമ്പീശന്‍ എന്നിവരും മറ്റ് പുതുമുഖനായികമാരും അമ്മ യോഗത്തിനെത്തിയപ്പോള്‍ പോസ് ചെയ്തിരിക്കുന്ന ഫോട്ടോയാണിത്.

അമ്മ യോഗത്തിലെ സെല്‍ഫികള്‍
മിമിക്രി താരങ്ങളും നടന്മാരുമായ ധര്‍മ്മജനും രമേശ് പിഷാരടിയും സോന നായരുമെല്ലാം മോഹന്‍ലാലിനൊപ്പം പോസ് ചെയ്ത ചിത്രം.

അമ്മ യോഗത്തിലെ സെല്‍ഫികള്‍
മണിയന്‍പിള്ള രാജു, സിദ്ദിഖ്, അനൂപ് എന്നിവര്‍ ഇന്നസെന്റുമായി കൊച്ചുവര്‍ത്തമാനം പറയുന്നു.

അമ്മ യോഗത്തിലെ സെല്‍ഫികള്‍
അമ്മയുടെ ഭാരവാഹികളായ ഇന്നസെന്റ്, ഇടവേള ബാബു, കെബി ഗണേഷ് കുമാര്‍, ദിലീപ് എന്നിവയില്‍ യോഗത്തില്‍.

അമ്മ യോഗത്തിലെ സെല്‍ഫികള്‍
കെപിഎസി ലളിത, മഞ്ജു പിള്ള, കണ്ണൂര്‍ ശ്രീലത എന്നിവരെല്ലാം യോഗത്തിനിടെ കണ്ടുമുട്ടിയപ്പോള്‍.

അമ്മ യോഗത്തിലെ സെല്‍ഫികള്‍
നടിമാര്‍ മോഹന്‍ലാലിനൊപ്പം പോസ് ചെയ്തപ്പോള്‍


Click it and Unblock the Notifications