രണ്ട് കെട്ടിയ മലയാള പ്രമുഖതാരങ്ങള്‍

By Aswathi

മലയാള സിനിമയ്ക്കകത്തും ഇപ്പോള്‍ വിവാഹവും വിവാഹ മോചനവുമൊന്നും വലിയ വാര്‍ത്തകളല്ല. വിവഹ മോചനം നേടിയ നടിമാര്‍ വീണ്ടും വന്ന് അഭിനയിക്കും. ചിലപ്പോള്‍ ഒരു കല്യാണം കൂടെ കഴിക്കും. അതിലെ ഞെട്ടലൊക്കെ കേട്ട് കേട്ട് മലയാളികള്‍ക്കും സര്‍വ്വസാധാരണമായി തോന്നി തുടങ്ങിയിരിക്കുന്നു. എങ്കിലും ഇവിടെയിതാ രണ്ട് കെട്ടിയ മലയാളത്തിലെ ചില പ്രമുഖതാരങ്ങള്‍...

ജഗതി ശ്രീകുമാര്‍

രണ്ട് കെട്ടിയ മലയാള പ്രമുഖതാരങ്ങള്‍

മല്ലികാ സുകുമാരനെയാണ് ജഗതി ശ്രീകുമാര്‍ ആദ്യം വിവാഹം ചെയ്തത്. 1979 ല്‍ ഇവര്‍ വിവാഹ മോചിതരാകുകയും 1984 ല്‍ ജഗതി ശോഭയെ വിവാഹം ചെയ്യുകയും ചെയ്തു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന കലയുമായി ജഗദിയ്ക്ക് ബന്ധമുണ്ടായിരുന്നു എന്നും കേട്ടിരുന്നു.

ഷീല

രണ്ട് കെട്ടിയ മലയാള പ്രമുഖതാരങ്ങള്‍

ജേര്‍ണലിസ്റ്റായ സേവിയറിനെയാണ് ഷീല ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് നടി പ്രശസ്ത നടന്‍ രവി ചന്ദ്രനെ വിവാഹം ചെയ്തു. ഈ ബന്ധവും വിവാഹ മോചനത്തില്‍ അവസാനിച്ചു.

അംബിക

രണ്ട് കെട്ടിയ മലയാള പ്രമുഖതാരങ്ങള്‍

ഷിനു ജോണ്‍ എന്ന അമേരിക്കകാരനെ വിവാഹം ചെയ്ത അംബിക വിവാഹ ശേഷം അമേരിക്കയിലേക്ക് പറന്നു. പക്ഷെ ഈ ബന്ധത്തിനും ആയുസുണ്ടായിരുന്നില്ല. പിന്നീട് നടി, തമിഴ് നടന്‍ രവികാന്തിനെ വിവാഹം ചെയ്തു. അതും വിവാഹ മോതചനത്തില്‍ അവസാനിച്ചു.

ശാന്തികൃഷ്ണ

രണ്ട് കെട്ടിയ മലയാള പ്രമുഖതാരങ്ങള്‍

നടന്‍ ശ്രീനാഥിനെയാണ് ശാന്തി കൃഷ്ണ ആദ്യം വിവാഹം ചെയ്തത്. 1995 ല്‍ ഈ ബന്ധം വിവാഹ മോചനത്തില്‍ അവസാനിയ്ക്കുകയും ശാന്തി ബിസ്‌നസുകാരനായ എസ് ബജോറയെ വിവാഹം ചെയ്യുകയും ചെയ്തു. ഇപ്പോള്‍ കുടുംബത്തിനൊപ്പം അമേരിക്കയിലാണ് താരം

മനോജ് കെ ജയന്‍

രണ്ട് കെട്ടിയ മലയാള പ്രമുഖതാരങ്ങള്‍

ഉര്‍വശിയും മനോജ് കെ ജയനും പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ ഈ ബന്ധം വിവാഹ മോചനത്തില്‍ അവസാനിയ്ക്കുകയും മനോജ് കെ ജയൻ ഫാമിലി ഫ്രണ്ടായ ആശയെ വിവാഹം കഴിയ്ക്കുകയും ചെയ്തു.

സായിക്കുമാര്‍

രണ്ട് കെട്ടിയ മലയാള പ്രമുഖതാരങ്ങള്‍

നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് സായികുമാര്‍ ആദ്യ ഭാര്യ പ്രസന്നകുമാരിയില്‍ നിന്ന് 2008 ല്‍ വിവാഹ മോചനം നേടിയത്. പിന്നീട് നടന്‍, നടി ബിന്ദു പണിക്കറെ വിവാഹം ചെയ്തു.

ഉര്‍വശി

രണ്ട് കെട്ടിയ മലയാള പ്രമുഖതാരങ്ങള്‍

മനോജ് കെ ജയനുമായുള്ള ബന്ധം വേര്‍ പിരിഞ്ഞതിന് ശേഷം ഉര്‍വശി 2013 ല്‍ ബിസ്‌നസുകാരനായ ശിവപ്രസാദിനെ വിവാഹം ചെയ്തു.

ബിന്ദു പണിക്കര്‍

രണ്ട് കെട്ടിയ മലയാള പ്രമുഖതാരങ്ങള്‍

ബിന്ദു പണിക്കറിന്റെ ആദ്യ ഭര്‍ത്താവ് ബിജു വി നായര്‍ 2003 ല്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന മരണപ്പെടുകയായിരുന്നു. പിന്നീടാണ് സായികുമാറിനെ വിവാഹം ചെയ്തത്

മുകേഷ്

രണ്ട് കെട്ടിയ മലയാള പ്രമുഖതാരങ്ങള്‍

നടിയും ആദ്യഭാര്യയുമായുള്ള മുകേഷിന്റെ വിവാഹ മോചനം ഇപ്പോഴും തീര്‍പ്പായിട്ടില്ലെന്ന് തോന്നുന്നു. 2013 ലാണ് മുകേഷ് നര്‍ത്തകിയായ മേത്തില്‍ ദേവികയെ വിവാഹം ചെയ്തത്

കെബി ഗണേഷ് കുമാര്‍

രണ്ട് കെട്ടിയ മലയാള പ്രമുഖതാരങ്ങള്‍

ഏറെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കെബി ഗണേഷ് കുമാര്‍ ആദ്യ ഭാര്യ യാമിനി തങ്കച്ചിയില്‍ നിന്ന് വിവാഹ മോചനം നേടിയത്. പോയ വര്‍ഷമാണ് ഗണേഷ് ബിന്ദു മേനോനെ വിവാഹം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X