Just In
- 11 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 12 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 12 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 12 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
രാജസ്ഥാനില്‍ 16കാരിയെ ബാലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി, തൊണ്ടയില്‍ ആഴത്തില്‍ മുറിവ്
- Automobiles
അംബാനിയുടെ സുരക്ഷ വലയം ശക്തമാക്കാൻ മെർസിഡീസ് ബെൻസ് G63 AMG
- Sports
IND vs AUS: ആവേശകരമായ ക്ലൈമാക്സിലേക്ക്, ഇന്ത്യ പൊരുതുന്നു
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തമിഴ് നായികമാര്‍ക്ക് പാരയായ മല്ലൂസ്
തെന്നിന്ത്യയില്‍ നിന്ന് ഒത്തിരി നടിമാര്‍ മലയാളത്തിലെത്തിയിട്ടുണ്ട്. പക്ഷെ അതേ തോതില്‍ മലയാളി നടിമാരും തെന്നിന്ത്യയില്‍ നിറഞ്ഞു നില്ക്കുന്നു. മലയാളത്തിനെക്കാള്‍ ഇവരെ നല്ല അവസരങ്ങള്‍ വന്ന് വിളിച്ചത് തമിഴില്‍ നിന്നാണെന്ന് പറഞ്ഞാലും തെറ്റില്ല.
മലയാള സിനിമ പുതുമുഖ നായികമാരെയും തെന്നിന്ത്യന്‍ താരങ്ങളെയും ക്ഷണിക്കുമ്പോള്‍ മല്ലൂസ് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നില്‍ക്കുന്നത് അവിടത്തെ നായികമാര്‍ക്ക് പാരയാകുന്നെന്ന് ഒരുകാലത്ത് വാര്‍ത്തകളുണ്ടായിരുന്നു.
അസിന്, നയന്‍താര, മീരാജാസ്മിന്, നവ്യാനായര്‍ തുടങ്ങിയ ഒത്തിരി നായികമാര്‍ തമിഴില്‍ വിന്നില്ക്കൊടിപാറിച്ചപ്പോള് പരാതിയുമായി തൃഷ, സിമ്രാന്, പൂജ തുടങ്ങിയ നായികമാര്‍ രംഗത്ത് വന്നിരുന്നു. പിന്നെ ഭാഷയും അഭിനയവും ഒരിക്കലും അതിര്‍വരമ്പുകള്‍കൊണ്ട് ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നായപ്പോള്‍ പരാതികള്‍ക്ക് പ്രസക്തിയില്ലാതായി. കഴിവായിരുന്നു പ്രധാന്യ. ഇപ്പോഴും മലയാളത്തെക്കാള്‍ തമിഴില്‍ നിറഞ്ഞു നില്ക്കുന്ന മല്ലൂസിനെ ഒന്ന് കാണാം.

തമിഴ് നായികമാര്‍ക്ക് പാരയായ മല്ലൂസ്
നയന്‍താരയുടെ കടന്നുകയറ്റം തമിഴ് നായികമാര്‍ക്ക് കുറച്ചൊന്നുമല്ല പാരയായത്. ഇടയ്ക്ക് ചില വിവാദങ്ങളെ തുടര്‍ന്ന് നയന്‍സ് വിട്ട് നിന്നത് തെന്നിന്ത്യന്‍ റാണികള്ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ഈ വര്‍ഷം രാജാ രാണി, ആരംഭം തുടങ്ങി അഭിനയിച്ച ചിത്രങ്ങളെല്ലാം വിജയ്പ്പിച്ച് നയന്‍താര വീണ്ടും നിറഞ്ഞു നില്‍ക്കുകയാണ്.

തമിഴ് നായികമാര്‍ക്ക് പാരയായ മല്ലൂസ്
സുന്തരപാണ്ടിയന്, പാണ്ടിയനാട്, കുംമ്കി, തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴില്‍ നിറഞ്ഞുനില്ക്കുന്ന ലക്ഷ്മി മേനോന് ഒരു മലയാളിയാണെന്ന് പലര്‍ക്കും അറിയില്ല. നല്ല അവസരങ്ങല്‍ ഈ നായികയ്ക്ക് കിട്ടിയത് തമിഴില്‍ മാത്രമാണ്. മലയാളത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെങ്കിലും അവസരങ്ങള്‍ കിട്ടിയില്ലത്രെ.

തമിഴ് നായികമാര്‍ക്ക് പാരയായ മല്ലൂസ്
തമിഴ് നായികാമാര്ക്കെന്നല്ല ഇപ്പോള്‍ ചെറുതായി മലയാളത്തിലും നസ്റിയ അല്പം ഭീതി പരത്തുന്നുണ്ടോ എന്ന് സംശയം ഇല്ലാതില്ല. നായകന്മാര്ക്കെല്ലാം നസ്റിയയെ മതിയെന്നഅവസ്ഥയാണ്. രാജാറാണി, നെയ്യാണ്ടി എന്നീ രണ്ട് ചിത്രങ്ങളെ റിലീസ് ആയിട്ടുള്ളൂവെങ്കിലും നസ്റിയയ്ക്ക് തമിഴില്‍ വലിയ തിരക്കാണ് ഇപ്പോള്‍

തമിഴ് നായികമാര്‍ക്ക് പാരയായ മല്ലൂസ്
അമലപോളാണ് തമിഴ് നായികമാര്‍ക്ക് വില്ലത്തിയായി ഉയര്‍ന്നുവരുന്ന പുതിയ മല്ലു നായിക. ഇളയദളപതി വിജയ്ക്കൊപ്പം അഭിനയിച്ചതിലൂടെതന്നെ തമിഴില്‍ അമലയുടെ ഗ്രാഫുയര്‍ന്നു

തമിഴ് നായികമാര്‍ക്ക് പാരയായ മല്ലൂസ്
ഒരേസമയം മലയാളവും തമിഴും കൈകാര്യം ചെയ്യുന്ന അപൂര്‍വ്വം നടിമാരിലൊരാളാണ് രമ്യ നമ്പീശന്. അഭിനയം മാത്രമല്ല രണ്ട് ഇന്‍ഡസ്ട്രിയിലും പാടിയഭിനയിക്കുകയും ചെയ്യുന്നു.

തമിഴ് നായികമാര്‍ക്ക് പാരയായ മല്ലൂസ്
സനുഷയ്ക്കും രാശി തെളിഞ്ഞത് തമിഴിലാണ്. മലയാളത്തില്‍ ബാലതാരമായെത്തിയ സനുഷ നായികയായി അരങ്ങേറ്റം കുറിച്ചത് തമിഴിലാണ്. അതുകൊണ്ട് തന്നെ താരത്തിന് പ്രിയം തമിഴാണ്.

തമിഴ് നായികമാര്‍ക്ക് പാരയായ മല്ലൂസ്
ചില്ലറവിവാദങ്ങള്ക്കെല്ലാം തിരിച്ചുവന്ന മീരാജാസിനും മലയാളത്തിനൊപ്പം തമിഴിലും ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. ചിമ്പുനായകനാകുന്ന പുതിയ ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

തമിഴ് നായികമാര്‍ക്ക് പാരയായ മല്ലൂസ്
മീരാ നന്ദനും തമിഴും മലയാളവും തെലുങ്കും കന്നടയുമെല്ലാം ഒരുപോലെ പ്രിയം. തമിഴില്‍ നല്ല നല്ല അവസരങ്ങള്‍ ലഭിക്കുന്നതാണ് നായികമാരെ അങ്ങോട്ട് ആകര്‍ഷിക്കുന്നത്.

തമിഴ് നായികമാര്‍ക്ക് പാരയായ മല്ലൂസ്
നായികാപ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്തത് താരതമ്യേനെ കുറവാണെങ്കിലും ശരണ്യ മോഹനും ഒരുതരത്തില്‍ തമിഴ് നായികമാര്‍ക്ക് വില്ലത്തി തന്നെ. തമിഴില്‍ ശരണ്യ ചെയ്യുന്ന വേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാല്‍ മലയാളത്തില്‍ ശരണ്യ ചെയ്തത് വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ്. അതൊന്നും വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടതുമില്ല.

തമിഴ് നായികമാര്‍ക്ക് പാരയായ മല്ലൂസ്
തമിഴ് നായികമാര്‍ക്ക് ആദ്യം ഭീഷണി ഉയര്‍ത്തിയ നടിമാരില്‍ ഒരാളായി തീര്‍ച്ചയായും അസിനുണ്ട്. പക്ഷെ അസില്‍ തമിഴ് നായികയായി തന്നെയാണ് അറിയപ്പെടുന്നത്. മലയാളത്തില്‍ ഒരേ ഒരു ചിത്രത്തില്‍ മാത്രമാണ് അഭിനയിച്ചത്.

തമിഴ് നായികമാര്‍ക്ക് പാരയായ മല്ലൂസ്
ഭാവനയാണ് തമിഴ്നായികമാര്ക്ക് പാരയായി ഉയര്‍ന്നുവരുന്ന മറ്റൊരു മല്ലു നായിക. തമിഴിലെ മേക്കോവറിന് ശേഷമാണ് ഭാവനയ്ക്ക് മലയാളത്തില്‍ മികച്ച വേഷങ്ങള്‍ ലഭിച്ചത്.