twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രുതിഹസന്റെ അനുഭവം: നടിമാര്‍ പ്രതികരിക്കുന്നു

    By Aswathi
    |

    സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തീരുന്നതേയില്ലെന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് കഴിഞ്ഞ ദിവസം മുംബൈയിലെ വീട്ടില്‍ വച്ച് ഉലകനായകന്‍ കമല്‍ ഹസന്റെ മകളും തെന്നിന്ത്യന്‍ താരവുമായ ശ്രുതി ഹസനുണ്ടായ അനുഭവം. സ്ത്രീകള്‍ക്കെതിരയെയുള്ള അതിക്രമം എന്നതിനുപരി അത് ആരാധനമൂത്ത ഒരാളുടെ അപായ ശ്രമമായിരുന്നു. എങ്ങനെയായാലും ആ ആക്രമണത്തില്‍ നിന്ന് മനസ്സാന്നിധ്യം കൊണ്ട് ശ്രുതി രക്ഷപ്പെട്ടു.

    ഇത്തരം അനുഭവങ്ങളുണ്ടാകുന്നത് ഒരു ശ്രുതിഹസന് മാത്രമല്ല. മലയാളത്തിലായാലും വളര്‍ന്നുവരുന്ന യുവനടികള്‍ക്കൊക്കെ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ ഒരു സാഹചര്യത്തില്‍ എങ്ങനെയായിരുന്നു താന്‍ പ്രതികരിക്കുക എന്ന മലയാളത്തിന്റെ ചില യുവ നടികള്‍ പറയുന്നു.

    അര്‍ച്ചനാ കവി

    ശ്രുതിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍?

    നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വിരിഞ്ഞ ഈ പൂവിനും ആരാധകരില്‍ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ട്. ആരാധകരുടെ താത്പര്യം മാനിക്കുന്നുണ്ടെങ്കിലും മൊബൈല്‍ ക്യാമറകള്‍ക്കൊണ്ടുള്ള ശല്യമാണത്രെ അര്‍ച്ചനയ്ക്ക് സഹിക്കാന്‍ കഴിയാതെ വന്നത്. മറ്റ് ഇന്റസ്ട്രിയിലുള്ളതുപോലെ ബോര്‍ഡിഗാര്‍ഡിനെയും കൊണ്ടു നടക്കുന്ന രീതി മലയാളത്തിനില്ല. അതുകൊണ്ട് തന്നെ ഇത് നിയന്ത്രിക്കാനും കഴിയുന്നില്ല-അര്‍ച്ചനാ കവി

     സനുഷ

    ശ്രുതിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍?

    തരം കിട്ടിയാല്‍ ആരാധകര്‍ താരങ്ങളെ നുള്ളാറും അടിക്കാറുമൊക്കെയുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും തനിക്ക് ഇതുവരെ അത്തരത്തിലൊരനുഭവം ഉണ്ടായിട്ടില്ലെന്ന് സനുഷ പറഞ്ഞു. നമ്മുടെ നിയമങ്ങള്‍ കാലത്തിനനുസരിച്ച് മാറ്റാത്തതാണ് ഇത്തരം അതിക്രമങ്ങള്‍ വര്‍ധിച്ചുവരാന്‍ കാരണം. എന്തായാലും എന്റെയടുത്ത് ആരെങ്കിലും മോശമായി പെരുമാറാന്‍ വന്നാല്‍ ശക്തമായി പ്രതികരിക്കാന്‍ അറിയാവുന്നതുകൊണ്ട് എനിക്കാ കാര്യത്തില്‍ പേടിയില്ലെന്ന് സനുഷ പറയുന്നു.

    അപര്‍ണ ഗോപിനാഥ്

    ശ്രുതിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍?

    എബിസിഡി എന്ന ചിത്രത്തിലൂടെ എത്തിയ ഈ താരത്തിന് അനുഭവങ്ങള്‍ അധികമായില്ലെങ്കിലും ആരാധകര്‍ക്കിടയില്‍ ഇറങ്ങാന്‍ ചെറിയ പേടിയുണ്ട്. കമല്‍ ഹസന്റെ മകള്‍ക്ക് ഇത്തരം അനുഭവങ്ങളാണെങ്കില്‍ സാധാരണക്കാരായ നമ്മുടെ കാര്യം പറയാനുണ്ടോ. ശ്രുതിയുടെ ധൈര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു- അപര്‍ണ ഗോപിനാഥ്

    നിവേദ തോമസ്

    ശ്രുതിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍?

    ബാലതാരമായെത്തിയ നിവേദയും ഇപ്പോള്‍ തമിഴിലും മലയാളത്തിലും തിരക്കുള്ള ഒരു നടി തന്നെ. ഇത്രയും നാളത്തെ അഭിനയ ജീവിതത്തില്‍ എനിക്ക് ഇത്തരത്തിലുള്ള അനുഭവങ്ങളൊന്നുമുണ്ടായിട്ടില്ല. എങ്കിലും പൊതുവായി പറയുകയാണെങ്കില്‍, സിനിമാ നായികമാരും നിങ്ങളെ പോലെ മനുഷ്യരാണെന്നും അവരും സ്വാതന്ത്രം ആഗ്രഹിക്കുന്നെന്നും ആരാധകര്‍ മനസ്സിലാക്കണമെന്നാണ് നിവേദ തോമിസിന്റെ വാക്കുകള്‍

    ശ്രുതി ഹസന്‍

    ശ്രുതിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍?

    ഇവളാണ് ഹീറോയിന്‍. തന്റെ മനോധൈര്യം കൊണ്ടാണ് ആക്രമിയെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞതെന്നാണ് ശ്രുതി പറഞ്ഞത്. എന്റെ തൊഴികൊണ്ട് അയാള്‍ ജീവനും കൊണ്ടോടുകയായിരുന്നു.

    English summary
    Malayalam young actress comparing themselves with Sruthi Hassan, who recently attacked by a fan at her apartment.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X