ഇതാണ് കാവ്യമാധവന്റെ കുടുംബം
കുടുംബപ്രേക്ഷകര്‍ നെഞ്ചിലേറ്റിയ നടിയാണ് കാവ്യ മാധവന്‍. അതുകൊണ്ടാണ് കാവ്യയുടെ ദാമ്പത്യതകര്‍ച്ച അത്രയേറെ മലയാളികള്‍ ചര്‍ച്ചയ്‌ക്കെടുത്തത്. പക്ഷെ ഇപ്പോള്‍ കാവ്യ പഴയതൊക്കെ മറക്കാന്‍ ശ്രമിക്കുകയാണ്. തന്റേതായ ലോകത്ത് പുതിയ സന്തോഷങ്ങള്‍ കണ്ടെത്തുന്നു.
ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന കാവ്യ എഴുത്തിലും പഠനത്തിലുമൊക്കെയാണ് അധികം ശ്രദ്ധ കൊടുക്കുന്നത്. തകര്‍ച്ചയില്‍ എന്നും തന്റെ കുടുംബം തനിയ്‌ക്കൊപ്പം നിന്ന് ആശ്വസിപ്പിച്ചുവെന്ന് കാവ്യ എല്ലാ അഭിമുഖത്തിലും പറയാറുണ്ട്. ഇതാണ് കാവ്യയുടെ കൊച്ചു കുടുംബം.

ജ്യേഷ്ടസഹോദരന്‍ മിതുന്‍ മാധവിന്റെ വിവാഹ സത്കാരത്തിനിടെ എടുത്ത ഫോട്ടോയാണിത്. കാവ്യയുടെ അമ്മയും അച്ഛന്‍ മാധവനും സഹോദര പത്‌നി റിയയെയും ഫോട്ടോയില്‍ കാണാം. സഹോദരന്റെ ഈ വിവാഹ വാര്‍ത്ത വളച്ചൊടിച്ച് പലരും കാവ്യയ്ക്ക് കല്യാണമെന്ന് ഗോസിപ്പ് പരത്തിയിരുന്നു.
ഇനി കാവ്യയുടെ രണ്ടാം കെട്ടാണ് മലയാളികള്‍ പ്രതീക്ഷിയ്ക്കുന്നത്. പക്ഷെ അത്തരമൊരു കാര്യത്തെ കുറിച്ച് താനിപ്പോള്‍ ചിന്തിക്കുന്നുപോലുമില്ലെന്നാണ് കാവ്യ പറയുന്നത്. ബിസ്‌നസ് കാര്യങ്ങള്‍ നോക്കാനും മറ്റുമായി ബികോം എഴുതിയെടുക്കുകയാണ് കാവ്യ. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഷി ടാക്‌സി' എന്ന ചിത്രത്തിലാണ് കാവ്യ ഇപ്പോള്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications











