»   » നാദിര്‍ഷയെ ഭീഷണിപ്പെടുത്തിയ ഫോണ്‍ കോളില്‍ പറഞ്ഞത് പ്രമുഖ താരങ്ങളുടെ പേര്!ചിത്രീകരണം വരെ തടസ്സപ്പെടും

നാദിര്‍ഷയെ ഭീഷണിപ്പെടുത്തിയ ഫോണ്‍ കോളില്‍ പറഞ്ഞത് പ്രമുഖ താരങ്ങളുടെ പേര്!ചിത്രീകരണം വരെ തടസ്സപ്പെടും

Posted By: Teresa John
Subscribe to Filmibeat Malayalam

ഇടക്കാലം കൊണ്ട് മലയാള സിനിമ ലോകത്തെ ഞെട്ടിച്ചു സംഭവമായിരുന്നു പ്രമുഖ നടി കൊച്ചിയില്‍ വെച്ച ആക്രമിക്കപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ തലപൊക്കിയിരിക്കുകയാണ്. ഇപ്പോള്‍ ആരോപണങ്ങളെല്ലാം നടന്‍ ദിലീപിന് നേരെ തിരിഞ്ഞിരിക്കുകയാണ്.

പ്രമുഖ നടി നടന്മാരുടെ വിളിപ്പേര് കേട്ടിട്ടുണ്ടോ? ഈ പേരുകള്‍ കേട്ടാല്‍ ആരാണെങ്കിലും ചിരിച്ചു മരിക്കും

എന്നാല്‍ അതിനൊപ്പം നാദിര്‍ഷയ്ക്കും ഭീഷണി വന്നിരുന്നു. തനിക്ക് നേരെ വന്ന ഭീഷണിയെക്കുറിച്ച് നാദിര്‍ഷ തുറന്ന് പറയുകയാണ്. ഏപ്രിലില്‍ ബാംഗ്ലൂരുവില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു നാദിര്‍ഷയെ തേടി ഭീഷണി വന്നിരുന്നത്. ആ പേരുകള്‍ പറഞ്ഞാല്‍ ഇപ്പോള്‍ നടക്കുന്ന സിനിമയുടെ ചിത്രീകരണം വരെ മുടങ്ങി പോവുമെന്നാണ് അദ്ദേഹം പറയുന്നത്.

ദിലീപിനെതിരെ ആരോപണങ്ങള്‍

സിനിമയുടെ ചിത്രീകരണത്തിന് ശേഷം യാത്രയിലായിരുന്ന നടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഭവത്തിന് ശേഷം പ്രമുഖ നടന് പങ്കുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്‍ ദിലീപിനെതിരെയാണ് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരുന്നത്.

നാദിര്‍ഷയും

ദിലീപിന് പിന്നാലെ നാദിര്‍ഷയ്ക്കും ഭീഷണി വന്നിരിക്കുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ പിടിയിലായ പള്‍സര്‍ സുനി എന്നയാളുടെ സുഹൃത്തായിരുന്നു നാദിര്‍ഷയ്ക്ക് ഭീഷണിപ്പെടുത്തി ഫോണില്‍ വിളിച്ചത്.

പ്രമുഖ താരങ്ങള്‍ ഇടപ്പെടുന്നു

സംഭവത്തില്‍ ദിലീപിന്റെ പേര് ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി നിരവധി പ്രമുഖ നടി നടന്മാര്‍ സമീപിക്കുന്നുണ്ടെന്നും അപ്രകാരം ചെയ്താല്‍ പണം തരാമെന്നും നാദിര്‍ഷയെ വിളിച്ചയാള്‍ പറഞ്ഞിരുന്നു.

നാദിര്‍ഷയുടെ പ്രതികരണം

തന്നെ ഭീഷണിപ്പെടുത്തിയ ആള്‍ പറഞ്ഞ പ്രമുഖ താരങ്ങളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താന്‍ പറ്റില്ലെന്നാണ് നാദിര്‍ഷ പറയുന്നത്. അങ്ങനെ പറഞ്ഞാല്‍ ഇപ്പോള്‍ ചിത്രീകരണം തുടരുന്ന പല സിനിമകളും നിര്‍ത്തേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്.

പള്‍സര്‍ സുനിയുടെ സുഹൃത്ത്

പള്‍സര്‍ സുനി ജയിലില്‍ നിന്നുമെഴുതിയ കത്തുമായി വിഷ്ണു എന്ന സുഹൃത്താണ് ഇപ്പോള്‍ രംഗത്തെത്തിയിരുന്നത്. അയാള്‍ തന്നെയായിരുന്നു നാദിര്‍ഷയെയും വിളിച്ചിരുന്നത്.

അവരുടെ ആവശ്യം

ദിലീപിന്റെ പേര് ഇത് വരെ കേസില്‍ പറഞ്ഞിട്ടില്ലെന്നും ഇനിയും പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നുമാണ് കത്തില്‍ പറയുന്നത്. കേസില്‍ പെട്ടതോടെ തന്റെ ജീവിതം അവസാനിച്ചെന്നും ഇനി ദിലീപിന്റെ പേര് പറയാതിരിക്കണമെങ്കില്‍ 300 രൂപ ജയിലേക്ക് മണി ഓര്‍ഡര്‍ അയക്കണമെന്നും കത്തില്‍ പറയുന്നു.

റെക്കോര്‍ഡ് ചെയ്തിരുന്നു

തനിക്ക് വന്ന കോളില്‍ ദുരുഹത നിഴലിക്കുന്നത് തോന്നിയതിനാല്‍ താന്‍ ആ കോള്‍ റെക്കോര്‍ഡ് ചെയ്തിരുന്നെന്നാണ് നാദിര്‍ഷ പറയുന്നത്.

പോലീസില്‍ പരാതി നല്‍കി

അമേരിക്കയിലെ പരിപാടിക്ക് താരങ്ങള്‍ പോവുന്നതിന് മുമ്പ് തന്നെ ആ സംഭാഷണങ്ങളടക്കം തെളിവുകള്‍ നിരത്തി പോലീസില്‍ പരാതി കൊടുത്തിരുന്നെന്നും നാദിര്‍ഷ പറയുന്നു.

കോടികള്‍ പ്രതിഫലം

ദിലീപിനെതിരെ മൊഴി കൊടുത്താല്‍ കോടികള്‍ പ്രതിഫലം കൊടുക്കുമെന്നായിരുന്നു പ്രമുഖ താരങ്ങള്‍ വിഷ്ണുവിന് കൊടുത്തിരുന്ന ഓഫര്‍. പല മേഖലകളില്‍ വിഷ്ണുവിന് സമ്മര്‍ദ്ദമുണ്ടെന്നും നാദിര്‍ഷ പറയുന്നു.

കേസ് തെളിയിക്കേണ്ടത് ദിലീപിന്റെ ആവശ്യം

ഇനി കേസ് തെളിയിക്കേണ്ടതിന്റെ ആവശ്യം ദിലീപിന് കൂടി വന്നിരിക്കുകയാണ്. കാരണം നടിയെ ആക്രമിച്ചതിനൊപ്പം സിനിമ മേഖലയില്‍ നിന്നും താനും ആക്രമിക്കപ്പെടുകയാണെന്നും ആര്‍ക്കും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാവരുതെന്നാണ് ദിലീപ് പറയുന്നത്.

English summary
Malayalam actress molestation case: Main accused Pulsar Suni's co-inmate blackmails Dileep, Nadirsha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam