»   » ദിലീപുമായി വ്യക്തി വിരോധമില്ല, കാവ്യ മാധവന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയും പള്‍സര്‍ സുനി ആക്രമിച്ചു!

ദിലീപുമായി വ്യക്തി വിരോധമില്ല, കാവ്യ മാധവന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയും പള്‍സര്‍ സുനി ആക്രമിച്ചു!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമയിലെ മറഞ്ഞിരുന്ന എല്ലാ കള്ളമുഖങ്ങളും വെളിച്ചത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മറ്റ് സിനിമാ ഇന്‍ഡസ്ട്രികളിലെ പൊട്ടലും ചീറ്റലുകളുമെല്ലാം പുറത്ത് വന്നിട്ടുണ്ടെങ്കിലും ഇന്നുവരെ മലയാള സിനിമയില്‍ അങ്ങിനെ സംഭവിച്ചിട്ടില്ല. ഒറ്റ കുടുംബാംഗങ്ങളായിരുന്നു മലയാള സിനിമയിലുള്ളവര്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശക്തമായതോടെ സിനിമാ രംഗത്ത് നിന്നും ഒട്ടേറെ പേര്‍ രംഗത്ത് എത്തി. സിനിമയിലെ ചതിക്കുഴികളെ കുറിച്ച് തുറന്ന് പറഞ്ഞു. ദിലീപ് എന്ന നടന്റെ മലയാള സിനിമയിലെ സ്വാധീനത്തെ കുറിച്ചും ഞെട്ടിക്കുന്ന തെളിവുകളാണ് പുറത്ത് വന്നുക്കൊണ്ടിരിക്കുന്നത്. അതേസമയം യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനിയുമായിയുള്ള കാവ്യ-ദിലീപ് ബന്ധത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നുണ്ട്.

കാവ്യാ മാധവന്റെ സുഹൃത്തിനെ

കാവ്യാ മാധവന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന നടിയെ രണ്ടു വര്‍ഷം മുമ്പ് ആക്രമിച്ചു എന്നതിന്റെ ഏറ്റവും വ്യക്തമായ സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന.

ദിലീപുമായി പ്രശ്‌നങ്ങളില്ല

ദിലീപുമായി ഈ നടിക്ക് വ്യക്തിവൈരാഗ്യങ്ങളൊന്നും തന്നെയില്ലെന്ന് പറയുന്നുണ്ട്. നേരത്തെ അമ്മയുടെ നിലപാടുകളെ ചോദ്യം ചെയ്തതു പോലെ ഈ നടിക്കും സംഘടന നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. അമ്മയില്‍ കാവ്യാ മാധവനൊപ്പം നിലയുറപ്പിച്ച നടിയാണിത്.

സിനിമയിലെ കള്ളമുഖങ്ങളെ

സിനിമയില്‍ കള്ളമുഖങ്ങളെ തുറന്ന് കാണിക്കാനായി കാവ്യ മാധവിന്റെ അടുത്ത് സുഹൃത്തിനെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. പോലീസുമായി സഹകരിക്കാനും ഈ നടി തയ്യാറാണെന്നാണ് അറിയുന്നത്.

ഭാമയുടെ പേരില്‍

ലോഹിതദാസിന്റെ നിവേദ്യത്തിലെ നായികയയാണ് പള്‍സര്‍ സുനിയുടെ ആക്രമണത്തിന് ഇരയായതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തനിക്ക് മലയാള സിനിമയില്‍ നിന്ന് അത്തരത്തില്‍ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് ഭാമ പിന്നീട് വ്യക്തമാക്കിയിരുന്നു.

നിവേദ്യം-നിര്‍മാണ പ്രശ്‌നം

ദിലിപീന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് കൂടെ നിന്നിരുന്ന ആളായിരുന്നു നിവേദ്യം നിര്‍മിച്ചത്. ആ സമയത്ത് നിര്‍മാതാവുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ കുടുക്കാന്‍ വേണ്ടിയാണ് ചിത്രത്തിലെ നടിയെ തട്ടികൊണ്ട് പോകാനുള്ള ശ്രമം നടത്തിയത്.

English summary
Malayalam actress molestation in Kochi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam