»   » ദിലീപ് ചിത്രങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷണം, പള്‍സര്‍ സുനിയെ ലൊക്കേഷനില്‍ ഇറക്കിയത്, ആരുടെ സ്വാധീനം

ദിലീപ് ചിത്രങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷണം, പള്‍സര്‍ സുനിയെ ലൊക്കേഷനില്‍ ഇറക്കിയത്, ആരുടെ സ്വാധീനം

Posted By: സാൻവിയ
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം കൂടുതല്‍ ശക്തമാകുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ജോര്‍ജേട്ടന്‍സ് പൂരം എന്ന ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയിരുന്നു എന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നതോടെ അന്വേഷണം ദിലീപിന്റെ നാലു വര്‍ഷം മുമ്പുള്ള ചിത്രങ്ങളിലേക്കും എത്തിയിരിക്കുന്നു.

ജോര്‍ജേട്ടന്‍സ് പൂരത്തിലെ ദിലീപിനൊപ്പമുള്ള സെല്‍ഫിയും പള്‍സര്‍സുനി കത്തില്‍ പരാമര്‍ശിച്ച 2013ലെ ചിത്രങ്ങളുമാണ് പുതിയ അന്വേഷണത്തിനിലെത്തിച്ചത്. 2013 മുതല്‍ പുറത്തിറങ്ങിയ ദിലീപ് മറ്റ് ചിത്രങ്ങളും അതിന്റെ ലൊക്കേഷന്‍ വിവരങ്ങളും പോലീസ് അന്വേഷിക്കും. മുന്‍ വര്‍ഷങ്ങളിലെ ദിലീപ് ചിത്രങ്ങളില്‍ പള്‍സര്‍ സുനി എത്തിയിരുന്നോ എന്ന് അന്വേഷിക്കുകയാണ്.

സൗണ്ട് തോമ മുതല്‍

2013ല്‍ പുറത്തിറങ്ങിയ സൗണ്ട് തോമ മുതലുള്ള സിനിമകളെ കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷിക്കുന്നത്. നാലു വര്‍ഷം മുമ്പുള്ള ദിലീപ് ചിത്രങ്ങളില്‍ ദിലീപ് എത്തിയിരുന്നോ എന്നും അന്വേഷിക്കും.

ഫെഫകയില്‍ അംഗത്വമില്ലാതെ

സിനിമാ സെറ്റില്‍ വാഹനമോടിക്കാന്‍ ഫെഫ്കയുടെ അംഗത്വം ഉണ്ടായിരിക്കണം. അങ്ങനെ ഒരു സാഹചര്യത്തില്‍ സുനി ആരുടെ സ്വാധീനം ഉപയോഗിച്ച് സെറ്റില്‍ ഡ്രൈവറായി എത്തിയതെന്നും ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

വീണ്ടും ചോദ്യം ചെയ്‌തേക്കും

സംഭവത്തില്‍ നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. പള്‍സര്‍ സുനിയുടെ ഫോണ്‍ വിളിയെ കുറിച്ചും കത്തിനെ കുറിച്ചും ദിലീപും നാദിര്‍ഷയും നല്‍കിയ വ്യത്യസ്ത മൊഴികളാണ് പോലീസിന്. ഈ സാഹചര്യത്തിലാണ് വീണ്ടും ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

ആലുവയില്‍ വെച്ച്

ആലുവ പോലീസ് ക്ലബില്‍ വെച്ചാണ് കഴിഞ്ഞ ദിവസം ദിലീപിനെയും നാദിര്‍ഷയെയും പോലീസ് ചോദ്യം ചെയ്തത്. 13 മണിക്കൂറാണ് പോലീസ് ചോദ്യം ചെയ്തത്.

കുടുംബക്കാരെയും ചോദ്യം ചെയ്യും

സംഭവത്തില്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും വീട്ടുകാരെയും ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആലുവ പോലീസ് ക്ലബിലെ ചോദ്യം ചെയ്യലിന് ശേഷം വേണ്ടി വന്നാല്‍ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.

English summary
Malayalam actress molestation case.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam