»   » മലയാള സിനിമയിലെ ജവാന്മാര്‍; സ്വാതന്ത്രദിന സ്‌പെഷ്യല്‍

മലയാള സിനിമയിലെ ജവാന്മാര്‍; സ്വാതന്ത്രദിന സ്‌പെഷ്യല്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

രാജ്യത്തോടുള്ള ബഹുമാനവും ആദരവും തുറന്ന് പ്രകടിപ്പിക്കുന്ന കീര്‍ത്തി ചക്രയിലെ മോഹന്‍ലാല്‍ വേഷമിട്ട മഹാദേവന്‍ എന്ന കഥാപാത്രത്തെ കാണുമ്പോള്‍ ഏതൊരാള്‍ക്കും തോന്നി പോകും ഒരു പട്ടാളക്കാരനാകാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.

പട്ടാള ജീവിതത്തിന്റെയും വീരജവാന്മാരുടേയും കഥപറഞ്ഞ നിരവധി നിനിമകള്‍ മലയാളത്തിലുണ്ട്. ഈ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച നടന്മാര്‍ക്ക് അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നതില്‍ സംശയമില്ല.

മലയാള സിനിമയിലെ ജവാന്മാര്‍; സ്വാതന്ത്രദിന സ്‌പെഷ്യല്‍

മേജര്‍ രവി സംവിധാനം ചെയ്ത കീര്‍ത്തിചക്ര,കുരുക്ഷേത്ര,കാണ്ഡഹാര്‍,കര്‍മ്മ യോദ്ധ എന്നീ സിനികളില്‍ മോഹന്‍ലാല്‍ പട്ടാളക്കാരന്റെ വേഷം അണിഞ്ഞിരുന്നു. മോഹലാലിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയായിരുന്നു കീര്‍ത്തിചക്ര. അതോടൊപ്പം ലഫ്റ്റ് കേണല്‍ ഭരത് മോഹന്‍ലാല്‍ എന്ന ബഹുമതിയും മോഹന്‍ലാലിന് സ്വന്തമാക്കാന്‍ കഴിഞ്ഞു.

മലയാള സിനിമയിലെ ജവാന്മാര്‍; സ്വാതന്ത്രദിന സ്‌പെഷ്യല്‍

മിഷന്‍ 90 ഡെയ്‌സ്, പട്ടാളം എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടി പട്ടാളക്കാരന്റെ വേഷമണിഞ്ഞിട്ടുണ്ട്. മേജര്‍ രവിയാണ് മിഷന്‍ 90 ഡെയ്‌സ് സംവിധാനം ചെയ്തത്. ലാല്‍ ജോസാണ് പട്ടാളം സിനിമയുടെ സംവിധായകന്‍.

മലയാള സിനിമയിലെ ജവാന്മാര്‍; സ്വാതന്ത്രദിന സ്‌പെഷ്യല്‍

കാശ്മീരം,സലാം കാശ്മീര്‍ എന്നീ സിനിമകളിലൂടെ പട്ടാളക്കാരന്റെ വേഷം അവതരിപ്പിക്കാന്‍ സുരേഷ് ഗോപിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജോഷി സംവിധാനം ചെയ്ത ചിത്രമാണ് സലാം കാശ്മീര്‍.

മലയാള സിനിമയിലെ ജവാന്മാര്‍; സ്വാതന്ത്രദിന സ്‌പെഷ്യല്‍

ജോഷി സംവിധാനം ചെയ്ത സലാം കാശ്മീര്‍ എന്ന ചിത്രത്തില്‍ സുരോഷ് ഗോപിയ്ക്ക് പുറമേ ജയറാമും പട്ടാളക്കാരനായിട്ടാണ് എത്തുന്നത്.

മലയാള സിനിമയിലെ ജവാന്മാര്‍; സ്വാതന്ത്രദിന സ്‌പെഷ്യല്‍

മേജര്‍ രവി സംവിധാനം ചെയ്ത ചിത്രമാണ് പിക്കറ്റ് 43. പട്ടാള ജീവിതത്തിന്റെ കഥ പറയുന്ന പിക്കറ്റ് 43 എന്ന ചിത്രത്തില്‍ പട്ടാളകാരന്റെ വേഷത്തില്‍ എത്തിയത് യുവ നടന്‍ പൃഥ്വിരാജായിരുന്നു.

മലയാള സിനിമയിലെ ജവാന്മാര്‍; സ്വാതന്ത്രദിന സ്‌പെഷ്യല്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മേഘം എന്ന ചിത്രത്തില്‍ ദിലീപ് പട്ടാളക്കാരന്റെ വേഷം അവവതരിപ്പിച്ചിരുന്നു.

മലയാള സിനിമയിലെ ജവാന്മാര്‍; സ്വാതന്ത്രദിന സ്‌പെഷ്യല്‍

ലാല്‍ ജോസ് സംവിധാനം ചെയ്ത പട്ടാളം എന്ന സിനിമയില്‍ മുകേഷ് പട്ടാളക്കാരന്റെ വേഷമാണ് അവതരിപ്പിച്ചത്.

മലയാള സിനിമയിലെ ജവാന്മാര്‍; സ്വാതന്ത്രദിന സ്‌പെഷ്യല്‍

മേജര്‍രവി സംവിധാനം ചെയ്ത കുരുക്ഷേത്ര എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ബിജുമേനോനും പട്ടാളക്കാരന്റെ വേഷം അവതരിപ്പിച്ചിരുന്നു.

English summary
mohanlal, mammootty, suresh gopi like most of the malayalam actress played the role of soldiers.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam